• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മതേതര ജാതി വിരുദ്ധ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഹിന്ദു ഫാസിസത്തിന് ഭീഷണി: അരുന്ധതി റോയ്

ദില്ലി: ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു മലയാളിയും ദില്ലി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസര്‍ കൂടിയായി ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. നക്‌സലേറ്റ്, മാവേയിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മുംബൈയില്‍ വെച്ചായിരുന്നു ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. ഹാനി ബാബുവിന്റെ അറസ്റ്റിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി അരുന്ധതി റോയ്. മതേതരത്വം, ജാതി വിരുദ്ധത, മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം എന്നിവ ഉയര്‍ത്തിപ്പിടുക്കുന്നഴര്‍ കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദു ദേശീയ രാഷ്ട്രീയത്തിന് വിനാശകരമാണെന്ന ഭയമാണെന്ന് അരുന്ധതി റോയി പ്രതികരിച്ചു.

ഭീമ കൊറേഗാവ്

ഭീമ കൊറേഗാവ്

ഭീമ കൊറേഗാവ് കേസില്‍ ഒരാഴ്ച്ചയായി ഹാനി ബാബുവിനെ മുംബൈയില്‍വെച്ച് എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു. നീണ്ട ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച്ചയായിരുന്നു ഹാനി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 12 ആയി. ഭീമ കൊറേഗാവ് യുദ്ധ വിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2018 ജനുവരി ഒന്നിന് നടന്ന ദളിത് മാവോവാദി ബന്ധമുണ്ടെന്നാണ് സംഘത്തിന്റെ ആരോപണം.

ഹാനി ബാബുവിന്റെ അറസ്റ്റ്

ഹാനി ബാബുവിന്റെ അറസ്റ്റ്

ജാതി വിരുദ്ധ ആക്റ്റിവിസ്റ്റും ദില്ലി സര്‍വകലാശാല പ്രൊഫസറുമായ ഹാനി ബാബുവിന്റെ അറസ്റ്റ്, ഭീമ കൊറോഗാവ് കേസില്‍ എന്‍ഐഎ നടത്തിവരുന്ന അറസ്റ്റ് പരന്രപകളില്‍ ഏറ്റവും പുതിയതാണ്. ഈ കേസില്‍ ആക്റ്റിവിസ്റ്റുകളും അക്കാദമീഷ്യന്മാരേയും അഭിഭാഷകരേയും നിഷ്ഠൂരമായി അറസ്റ്റ് ചെയ്യുന്ന നടപടി ഈ സര്‍ക്കാരിന്റെ വ്യക്തമായ ധാരണയുടെ പ്രകടിത രൂപമാണ്.

ഫാസിസത്തിന് ഭീഷണി

ഫാസിസത്തിന് ഭീഷണി

'ഈ വ്യക്തികള്‍ പ്രതിനിധീകരിക്കുന്ന ശക്തമായി ഉയര്‍ന്ന് വരുന്ന മതേതര ജാതി വിരുദ്ധ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഹിന്ദു ഫാസിസത്തിന് വ്യക്തമായ ഭീഷണി നല്‍കുമെന്ന് ഭരണകൂടത്തിനറിയാം. ഈ രാഷ്ട്രീയം രാജ്യത്തെ പ്രതിസന്ധിയിലേക്കും അതുവഴി ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടേയും വിരോധാഭാസമായി സ്വന്തം അണികളുടെയും കൂടി ജീവിതത്തെ ഇരുളിലാഴ്ത്തുകയുംചെയ്ത ഹിന്ദു ഫാഷിസത്തിനും അതിന്റെ ഹിന്ദുദേശീയവാദ രാഷ്ട്രീയത്തിനും വ്യക്തമായ ഭീഷണി ഉയര്‍ത്തുന്നതായും സര്‍ക്കാര്‍ തിരിച്ചറിയുന്നതിന്റെയും പ്രകടിത രൂപമാണ് ഈ അറസ്റ്റുകള്‍.' അരുന്ധതി റോയ് പറഞ്ഞു.

cmsvideo
  Why Rafale jet took three days to land in India | Oneindia Malayalam
  കപില്‍ സിബലിന്റെ പ്രതികരണം

  കപില്‍ സിബലിന്റെ പ്രതികരണം

  ഹാനി ബാബുവിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രംഗത്തെത്തിയിരുന്നു. പ്രൊഫസര്‍ നക്‌സലുകളും, വെടിവെക്കാന്‍ മുദ്രാവാക്യം വിളിച്ചവര്‍ ദേശസ്‌നേഹികളും ആവുന്നസാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. ഹാനി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2019 ല്‍ കേസുമായി ബന്ധപ്പെട്ട് പൂനെ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹാനി ബാബുവിന്റെ നോയിഡയിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ലാപ്‌ടോപും മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

  ജെന്നി

  ജെന്നി

  എന്നാല്‍ ഹാനി ബാബുവിന് എല്‍ഗര്‍ പരിഷത്ത് സംഘടിപ്പിച്ചതുമായി ബന്ധമില്ലെന്ന് ഭാര്യ ജെന്നി പ്രതികരിച്ചു. തെളിവെടുപ്പിന് വിളിച്ച് കൊണ്ട് പോയ ശേഷം എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ജെന്നി പ്രതികരിച്ചു. പിടിച്ചുകൊണ്ട് പോയ കംപ്യൂട്ടറില രേഖകളാണ് ഹാനി ബാബുവിനെതിരായ തെളിവുകളെന്നാണ് എന്‍ഐഎ വിശദീകരിക്കുന്നത്. എന്നാല്‍ നിരോധിച്ച രേഖകളോ പുസ്തകങ്ങളോ പിടിച്ചിട്ടില്ലെന്നാണ് ജെന്നി പറയുന്നത്.

  അടിയന്തിരാവസ്ഥയില്‍ പോലും

  അടിയന്തിരാവസ്ഥയില്‍ പോലും

  ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ ജിഎന്‍ സായിബാബയ്ക്ക് വേണ്ടി സംസാരിച്ചതിന് പീഡിപ്പിക്കുന്നുവെന്നാണ് ജെന്നി ആരോപിക്കുന്നത്. അടിയന്തിരാവസ്ഥയില്‍ പോലും ഇത് നടക്കില്ലെന്നും ജെന്നി പറഞ്ഞു. ജൂലൈ 12 നായിരുന്നു ഹാനി ബാബുവിനെ എന്‍ഐഎ മുംബൈയിലേക്ക് വിളിപ്പിച്ചത്. ഗൗതം നവ്‌ലഖ, തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, സന്നദ്ധ പ്രവര്‍ത്തകരായ അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അഭിഭാഷക സുധ ഭരദ്വാജ് എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലാവുന്നത്.

  English summary
  Bhima koregaon case: Writer Arundhati Roy attack Govt on the arrest of delhi university professor hany babu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X