കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബനാറസ് സര്‍വ്വകലാശാല ലാത്തിചാര്‍ജ്: ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി, പെണ്‍കുട്ടികളെ തല്ലിച്ചതച്ചു!

സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

Google Oneindia Malayalam News

ലഖ്നൊ: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടന്ന സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടികളെ അപമാനിച്ച സംഭവത്തില്‍ സര്‍വ്വകലാശാലയില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിദ്യാര്‍ത്ഥിനികളെ തല്ലിച്ചതച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ലങ്ക, ഭേല്‍പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍, അഡീഷണല്‍ സിറ്റി മജിസ്ട്രേറ്റ്, എന്നിവരെയാണ് സ്ഥാനത്തുനിന്ന് നീക്കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വ്വകലാശാല ക്യാമ്പസ്സിലെ അക്രമം കൈകാര്യം ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നീക്കം. പുറത്തുനിന്നുള്ളവരാണ് ക്യാമ്പസ്സിനുള്ളില്‍ കടന്ന് അക്രമമുണ്ടാക്കിയതെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്ഐആര്‍

വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്ഐആര്‍

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 1200 ഓളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അക്രമസംഭവങ്ങള്‍ക്ക് അറുതിയായെങ്കിലും ക്യാമ്പസ്സിനുള്ളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. വന്‍ പോലീസ് സന്നാഹമാണ് ക്യാമ്പസിനുള്ളില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

 അവധി പ്രഖ്യാപിച്ചു

അവധി പ്രഖ്യാപിച്ചു

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ അക്രമ സംഭവങ്ങളുടെ സാഹചര്യത്തില്‍ സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ വരാണസിയിലെ എല്ലാ കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

സര്‍വ്വകലാശാല ക്യാമ്പസ്സിനുള്ളില്‍ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് സര്‍വ്വകലാശാലയില്‍ പ്രതിഷേധം ശക്തമാക്കുന്നതിന് ഇടയാക്കിയിരുന്നു. പ്രതിഷേധത്തിനിടെ കോളേജ് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ രാജ് ബബ്ബാറിനെയും പിഎല്‍ പൂനിയയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്താവളത്തില്‍ വച്ച് ഇരുവരെയും തടയാന്‍ ശ്രമിച്ചെങ്കിലും തിരിച്ചുപോകാന്‍ തയ്യാറാവാത്തതോടെയാണ് യാത്രാ മധ്യേ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുത്തിയിരുപ്പ് സമരത്തില്‍ കലാശിച്ചിരുന്നു.

 റിപ്പോര്‍ട്ട് തേടി

റിപ്പോര്‍ട്ട് തേടി

സര്‍വ്വകലാശാലയിലുണ്ടായ അക്രമസംഭവങ്ങളില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരാണസ ഡിവിഷണല്‍ കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പെണ്‍കുട്ടിയെ അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സര്‍വ്വകലാശാലയില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. അതേ സമയം സുരക്ഷാ ഉദ്യോഗസ്ഥന്‍ സംഭവത്തിന് സാക്ഷിയായിരുന്നിട്ടും പ്രശ്നത്തില്‍ ഇടപെട്ടില്ലെന്നും വിദ്യാര്‍ത്ഥികളുടെ പരാതിയുണ്ട്.

 വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ബനാറസ് സര്‍വ്വകലാശാലയിലെ പോലീസ് ലാത്തിച്ചാര്‍ജിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പെണ്‍കുട്ടികളുടെ സംരക്ഷണം ബിജെപി നടപ്പിലാക്കുന്ന രീതിയാണ് ബനാറസ് സര്‍വ്വകലാശാലയില്‍ കണ്ടതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ലാത്തിച്ചാര്‍ജിന്‍റെ വീഡിയോയും രാഹുല്‍ ഗാന്ധി ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വിസിയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് പോലീസ് ലാത്തി വീശിയതെയന്നാണ് പോലീസ് വക്താവിന്‍റെ വാദം

 അക്രമത്തിന്‍റെ തുടക്കം

അക്രമത്തിന്‍റെ തുടക്കം

പോലീസ് അതിക്രമത്തിനെതിരെ സര്‍വ്വകലാശാലയില്‍ പ്രതിഷേധം തുടര്‍ന്ന സംഭവത്തില്‍ 16 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സര്‍വ്വകലാശാല ക്യാമ്പസ്സിലെ ഹോസ്റ്റലിന് സമീപത്ത് വ്യാഴാഴ്ച ബൈക്കിലെത്തിയ സംഘം വിദാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയതോടെയാണ് ക്യാമ്പസ്സില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്.

English summary
The Uttar Pradesh government on Monday removed senior police officials in connection with the alleged police crackdown on protesting students at the Banaras Hindu University (BHU) on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X