കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് സംസ്ഥാനങ്ങളിൽ നിന്ന് 14 സ്ത്രീകളെ വിവാഹം ചെയ്തു; വിവാഹ തട്ടിപ്പുകാരൻ പിടിയിൽ

ഏഴ് സംസ്ഥാനങ്ങളിൽ നിന്ന് 14 സ്ത്രീകളെ വിവാഹം ചെയ്തു; വിവാഹ തട്ടിപ്പുകാരൻ പിടിയിൽ

Google Oneindia Malayalam News

ഭുവനേശ്വര്‍: ഏഴു സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്തയാൾ ഒഡിഷയിൽ നിന്ന് പിടിയിലായി. വിവാഹം കഴിച്ച സ്ത്രീകളിൽ പണം കൈക്കലാക്കി കടന്നു കളയുകയാണ് 60 കാരന്‍റെ പതിവെന്ന് പോലീസ് പറഞ്ഞു.

48 വർഷത്തിനിടെയാണ് ഇയാൾ 14 സ്ത്രീകളെ വിവാഹം കഴിച്ചത്. എന്നാൽ, അറസ്റ്റിലായ ഇയാൾ കുറ്റം നിഷേധിച്ചു.

ഭുവനേശ്വറിലാണ് സംഭവം നടന്നത്. ഒഡീഷയിലെ കേന്ദ്ര പാര ജില്ലയിലെ പട്കുര സ്വദേശിയാണ് പിടിയിലായത്. അതേസമയം, 1982 ലാണ് ഇയാള്‍ ആദ്യമായി കല്യാണം കഴിച്ചത്. 2002 ലായിരുന്നു രണ്ടാമത്തെ വിവാഹം.

1

ഇരു വിവാഹങ്ങളിലുമായി അഞ്ചു കുട്ടികളാണ് ഇയാള്‍ക്ക് ഉള്ളത്. ഭുവനേശ്വർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉമാശങ്കർ ദാഷയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. തുടര്‍ന്ന് 2002 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വിവാഹ വെബ് സൈറ്റുകളും മറ്റും ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് എന്ന് പോലീസ് പറയുന്നു. മറ്റ് ഭാര്യമാരെ അറിയാതെയാണ് വിവാഹം കഴിക്കുന്നത്. അവസാനം കല്യാണം കഴിച്ചത് ഡൽഹിയിലെ ഒരു സ്‌കൂള്‍ ടീച്ചറിനെ ആണ്. ഒഡീഷ തലസ്ഥാനത്താണ് ഇയാൾ അധ്യാപികയ്ക്കൊപ്പം താമസിച്ചിരുന്നത്.

നടന്‍ ദിലീപിന്റെ നീക്കം പൊളിയുന്നു; ആക്രമിക്കപ്പെട്ട നടി കോടതിയില്‍, പുതിയ ആവശ്യം ഉന്നയിച്ചുനടന്‍ ദിലീപിന്റെ നീക്കം പൊളിയുന്നു; ആക്രമിക്കപ്പെട്ട നടി കോടതിയില്‍, പുതിയ ആവശ്യം ഉന്നയിച്ചു

2

ഇയാള്‍ മുന്‍പും കല്യാണം കഴിച്ചതായി വിവരം ലഭിച്ച സ്‌കൂള്‍ ടീച്ചര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ, സത്യം പുറത്തു വന്നു. വാടക വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒറ്റയ്ക്ക് താമസിക്കുന്ന മധ്യ വയസ്സ് പിന്നിട്ട സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യം ഇട്ടിരുന്നതെന്ന് പോലീസ് പറയുന്നു. എന്നാൽ, വിധവകളാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. വിവാഹ ബന്ധം വേര്‍പെട്ട ശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരുമായി വിവാഹ വെബ്‌സൈറ്റ് വഴിയാണ് പ്രതി അടുപ്പത്തിലായത്.

3

പണം ലഭിക്കുന്നതോടെ സ്ത്രീകളെ ഉപേക്ഷിക്കുന്നതാണ് പതിവെന്ന് പോലീസ് പറയുന്നു. ഡോക്ടര്‍, അഭിഭാഷകന്‍ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയാണ് അടുപ്പം സ്ഥാപിക്കുന്നത്. തട്ടിപ്പിന് ഇരയായവരില്‍ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ ജോലി ചെയ്ത സ്ത്രീ വരെ ഈ തട്ടിപ്പിൽ ഉള്‍പ്പെടും. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 പേരെ ആണ് ഇയാള്‍ വഞ്ചിച്ചതെന്ന് പോലീസ് പറഞ്ഞു. ഡൽഹി, പഞ്ചാബ്, അസം, ജാർഖണ്ഡ്, ഒഡീഷ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിലെ സ്ത്രീകളെയാണ് ഇയാൾ കബളിപ്പിച്ചത്. അതേസമയം, ആദ്യ രണ്ട് ഭാര്യമാരും ഒഡീഷയിൽ നിന്നുള്ളവർ ആയിരുന്നു.

പെറ്റമ്മ പെരുവഴിയിൽ ആംബുലൻസിൽ; മക്കൾ തമ്മിൽ തർക്കം; നോക്കിക്കോളണമെന്ന് പൊലീസ്പെറ്റമ്മ പെരുവഴിയിൽ ആംബുലൻസിൽ; മക്കൾ തമ്മിൽ തർക്കം; നോക്കിക്കോളണമെന്ന് പൊലീസ്

4

എന്നാൽ, 2018 - ൽ ന്യൂ ഡൽഹിയിൽ വച്ചാണ് സ്‌കൂൾ അധ്യാപികയെ വിവാഹം ചെയ്തത്. തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ മഹിളാ പോലീസിൽ അധ്യാപിക പരാതി നൽകി. ഇതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടതെന്ന് ഡി സി പി പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് 11 എ ടി എം കാർഡുകളും നാല് ആധാർ കാർഡുകളും മറ്റ് രേഖകളും പോലീസ് പിടിച്ച് എടുത്തു. അതേസമയം, ഹൈദരാബാദിലും എറണാകുളത്തും തൊഴിൽ രഹിതരായ യുവാക്കളെ കബളിപ്പിച്ചതിനും വായ്പാ തട്ടിപ്പിന്റെ പേരിൽ ഇയാൾ രണ്ടു തവണ അറസ്റ്റിൽ ആയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

5

അതേസമയം, അന്തർ ജില്ലാ തട്ടിപ്പുകാരൻ പാലായിൽ അറസ്റ്റിലായി. തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ വയനാട് സ്വദേശി ബെന്നിയാണ് പിടിയിലായത്. ആറ് മാസം കൊണ്ട് സംസ്ഥാനത്താകെ കറങ്ങി നടന്ന് ബെന്നി പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് പൊലീസ് പറയുന്നു. ഏറെനാളായി മുങ്ങി നടന്ന ബെന്നിയെ വനിതാ പൊലീസ് ഒരുക്കിയ കെണിയിലൂടെയാണ് പിടികൂടിയത്.

6

കറങ്ങി നടന്ന് തവണ വ്യവസ്ഥയിൽ സാധനങ്ങൾ എത്തിക്കാമെന്ന് അറിയിച്ച് 2000 രൂപ അഡ്വാൻസ് കൈപ്പറ്റുന്നു. ആ ജില്ല വിട്ട് അടുത്ത ജില്ലയിൽ വീണ്ടും തട്ടിപ്പ്. 14 ജില്ലകളിലും ബെന്നി തട്ടിപ്പ് നടത്തി. സ്ത്രീകൾ മാത്രമുള്ള വീടുകളാണ് കൂടുതലും തെരഞ്ഞെടുത്തത്. സാധനങ്ങൾ കിട്ടാത്തത് ചൂണ്ടിക്കാട്ടി വിളിച്ചാൽ അശ്ലീലം സംസാരിക്കും. ചെറിയ തുക ആയതിനാൽ മിക്കവരും പരാതിപ്പെടാൻ പോയില്ല. ഇത് ബെന്നിക്ക് ഗുണമായി.

Recommended Video

cmsvideo
ദിലീപിനെതിരെ അക്രമിക്കപ്പെട്ട നടി കോടതിയിൽ | Oneindia Malayalam

English summary
Bhubaneswar: A man has been arrested in Odisha for marrying 14 women from seven states.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X