'ജയറാം എല്ലാം അൽപ്പം പൊലിപ്പിച്ചു പറയും, എളിമ കൂടിയതിന് ട്രോൾ, ജഗദീഷ് സ്വന്തം കാര്യം നോക്കുന്നയാൾ'; ബൈജു
മലയാളത്തിലെ മികച്ച നടൻമാരിൽ ഒരാൾ തന്നെയാണ് ബൈജു സന്തോഷ്. ചെറു പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ ബൈജു നാല് പതിറ്റാണ്ടിൽ അധികമായി മലയാള സിനിമയിൽ നിറ സാന്നിധ്യമായി നിൽക്കുകയാണ്. കരിയറിന്റെ തുടക്കകാലം മുതൽ മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ അവസരം കിട്ടിയ വ്യക്തി കൂടിയാണ് ബൈജു സന്തോഷ്.
തന്റെ രണ്ടാം വരവിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി മുന്നോട്ട് പോവുന്ന ബൈജുവിനെ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് അഭിമുഖങ്ങളിലൂടെയാണ്. പലപ്പോഴും അഭിമുഖങ്ങളിലെ ബൈജുവിന്റെ സംസാരം ആരാധകരെ രസിപ്പിക്കുന്നത് കൂടിയായിരുന്നു. എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരൻ കൂടിയാണ് ബൈജു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും ബൈജു താരമാണ്.

ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ സഹതാരങ്ങളായ നടന്മാരെ കുറിച്ച് മനസ് തുറക്കുകയാണ് ബൈജു സന്തോഷ്. ജയറാം, മുകേഷ്, ജഗദീഷ്, മനോജ് കെ ജയൻ എന്നിവരെ കുറിച്ചും അവരുടെ സംസാര, കഥ പറച്ചിൽ ശൈലിയെ കുറിച്ചുമാണ് അദ്ദേഹം മനസ് തുറന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബൈജുവിന്റെ പ്രതികരണം.
കഥ പറച്ചിലിൽ ജയറാം, മുകേഷ്, ജഗദീഷ്, മണിയൻപിള്ള രാജു ഇവരൊക്കെ അവരവരുടെ ഏരിയയിൽ മിടുക്കൻമാരാണെന്നാണ് ബൈജു പറയുന്നത്. ജയറാമിന് നേരെ ഉയരുന്ന വിമർശനങ്ങളെ കുറിച്ചും ബൈജു തമാശരൂപേണ പ്രതികരിച്ചു. പൊതുവെ എന്തും പൊലിപ്പിച്ചു പറയുന്ന പ്രകൃതക്കാരനാണ് ജയറാം എന്നാണ് ബൈജു പറയുന്നത്.
ബൈജു സന്തോഷിന്റെ വാക്കുകൾ
കഥ പറച്ചിലിൽ ജയറാം, മുകേഷ്, ജഗദീഷ്, മണിയൻപിള്ള രാജു ഇവരൊക്കെ മിടുക്കന്മാരാണ്. അവരവരുടെ ഏരിയയിൽ ഇവർ എല്ലാവരും ഒരുപോലെ മിടുക്കൻമാരാണ്. ആരെയും മാറ്റി നിർത്താൻ പറ്റില്ല. ജയറാം പണ്ടേ അങ്ങനെയാ. അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാ. നമ്മളിപ്പോൾ ഒരു സ്ഥലത്ത് ചെല്ലുമ്പോൾ ആയിരം പേരുണ്ടെങ്കിൽ പുള്ളി പറയും പതിനായിരം പേരുണ്ടായിരുന്നുവെന്ന്. അങ്ങനെയേ പറയുകയുള്ളൂ.
എല്ലാം ഇത്തിരി പൊലിപ്പിച്ചേ പറയുകയുള്ളൂ. അത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. അത് നേരിട്ട് കേൾക്കാൻ നല്ല രസമാണ് കേട്ടോ ആ പറച്ചിലും, അവതരണവുമൊക്കെ. ഈയിടെ ആയിട്ട് പുള്ളിയെ കളിയാക്കുന്നുണ്ട് ആൾക്കാർ, എളിമ കൂടിപ്പോയെന്ന്. എളിമ കാണിച്ചാലും കുഴപ്പമാണോ ഇപ്പോൾ. മറ്റേത് പറയും, ഇവന് എളിമയില്ല, അഹങ്കാരിയാണെന്ന്.
ഇത് എളിമ ഇത്തിരി കൂടിയപ്പോൾ അതിനെ ട്രോളി കൊല്ലുകയാണ്. കുറച്ച്, കുറച്ചാൽ നന്നായിരിക്കുമെന്ന് ഞാൻ പുള്ളിയോട് പറയാനിരിക്കുകയാണ്. മലയാളിക്ക് ഇത്രയും വേണ്ട. മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്. തമിഴിൽ ഓക്കെ. സ്വന്തം കാര്യം നോക്കാൻ മിടുക്കനാ ജഗദീഷേട്ടൻ . അതായത് സ്വന്തം കാര്യം, അവനവന്റെ കാര്യം അവനവൻ തന്നെയാണ് നോക്കേണ്ടത് പക്ഷേ, കൂടുതൽ നോക്കും. എന്നെ ഞാൻ നന്നായിട്ട് നോക്കും എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും.
അതുപോലെയാണ് ജഗദീഷേട്ടൻ, മനോജിന്റെ കഥ പറച്ചിൽ എന്ന് പറഞ്ഞാൽ അങ്ങനെ അവൻ പബ്ലിക് ആയി കഥ പറയുന്ന കൂട്ടത്തിൽ ഒന്നുമല്ല. അവനുമായി സിങ്ക് ആയിട്ടുള്ള ആളുകൾ വേണം. ഞാനും അവനും നല്ല സിങ്ക് ആണ്. മുകേഷേട്ടനാണ് പറയുന്നതെങ്കിൽ സംഭവം നടന്നതായിട്ട് തോന്നും, അങ്ങനെ അങ്ങ് നമ്മൾ വിശ്വസിക്കും. ധ്യാൻ ആയിരിക്കും എന്നെ പോലെ തോന്നുന്ന ഒരാൾ, എന്റെ ഫ്ലേവർ ഒന്നുമല്ല, അവന്റെ ഫ്ലേവർ തന്നെ വേറെയാണ്.














Click it and Unblock the Notifications