കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭാരത് മാതാ' പോലെ 'ഛത്തീസ്ഗഢ് മഹാതാരി'; ബിജെപിയ്‌ക്കെതിരെ ബാഗേലിന്റെ തന്ത്രം ഇങ്ങനെ

Google Oneindia Malayalam News

റായ്പൂര്‍: ബി ജെ പിയുടെ ദേശീയത വാദത്തിനെതിരെ പ്രാദേശിക വാദം ആയുധമാക്കി ഛത്തീസ്ഗഢും. തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍ സംസ്ഥാനങ്ങളിലേതിന് സമാനമായി പ്രാദേശിക വൈവിധ്യത്തെ മുന്‍നിര്‍ത്തി ബി ജെ പിയെ പ്രതിരോധിക്കാനാണ് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ നീക്കം. ഇതിനോട് അനുബന്ധിച്ച് 'ഭാരത് മാതാ'യ്ക്ക് സമാനമായി ഛത്തീസ്ഗഢ് മഹാതാരിയെ (ഛത്തീസ്ഗഢി ഭാഷയില്‍ 'അമ്മ' എന്നര്‍ത്ഥം) ഉയര്‍ത്തി കാട്ടാനാണ് ഭൂപേഷ് ബാഗേല്‍ സര്‍ക്കാരിന്റെ നീക്കം.

ഛത്തീസ്ഗഡിന്റെ പ്രതിച്ഛായയായാണ് മഹാതാരിയെ കാണുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ഛത്തീസ്ഗഢ് മഹാതാരിയുടെ ഛായാചിത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കണമെന്ന് ഭൂപേഷ് ബാഗേല്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഛത്തീസ്ഗഢ് മഹാതാരിയുടെ ഛായാചിത്രങ്ങള്‍ ഓഫീസുകളിലും പ്രദര്‍ശിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി

1

ഛത്തീസ്ഗഢ് മഹാതാരി എന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ ശരീരഭാഗങ്ങളാക്കി ഗദ്യത്തില്‍ ആദ്യമായി രൂപപ്പെടുത്തിയ ചിത്രമാണ്. പച്ച ലുഗ്ര (സാരി) ധരിച്ച്, ചെടികളുടെ കിരീടം ധരിച്ച്, കൈയില്‍ നെല്ല് പിടിച്ച്, 1990 കളുടെ മധ്യത്തില്‍ വരച്ച ചിത്രം. 1996-ന് ശേഷം പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉയര്‍ന്നതോടെയാണ് ചിത്രത്തിന് പ്രാധാന്യം ലഭിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

2

നിലവിലെ സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ ഉള്‍പ്പെടെ ഛത്തീസ്ഗഢ് മഹാതാരിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ സംസ്ഥാനത്തുടനീളം ഉയര്‍ന്നുവന്നു, എന്നാല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം ചിത്രം രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കുറഞ്ഞിരുന്നു. 'അവള്‍ ഒരു ദേവതയല്ല, മറിച്ച് സംസ്ഥാനത്തിന്റെ കൂട്ടായ പ്രതിച്ഛായയാണ്. അവളുടെ തല സര്‍ഗുജ വിഭാഗവും അവളുടെ പാദങ്ങള്‍ സുക്മയുമാണ്.

3

അവള്‍ ഭാരതമാതാവിനെപ്പോലെയാണ്, പക്ഷേ സംസ്ഥാനത്തിന് വേണ്ടി,'' ഒരു മുതിര്‍ന്ന ചരിത്രകാരന്‍ വിശദീകരിച്ചു. മഹാതരി പ്രാദേശിക ജനങ്ങളുടെ ശക്തിയുടെ അടയാളമാണ്. ഇത് സംസ്ഥാനത്തെ ബന്ധിപ്പിക്കുന്ന ഒരു ഐക്കണാണ് എന്നും അദ്ദേഹം പറഞ്ഞു. മണ്ണിന്റെ മകനെന്ന് സ്വയം വിളിക്കുന്ന ബാഗേല്‍ സംസ്ഥാനത്തെ ജനങ്ങളിലേക്ക് കൂടുതല്‍ വൈകാരികമായി സമീപിക്കാനാണ് പ്രാദേശിക ഐക്കണുകളുമായി സ്വയം ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

4

2019-ല്‍ സര്‍ക്കാര്‍ 'അര്‍പ പൈരി കേ ധര്‍' സംസ്ഥാന ഗാനമായി അംഗീകരിച്ചിരുന്നു. ഈ തന്ത്രം തദ്ദേശീയര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തിന് കരുത്ത് പകരുന്നു, രാഷ്ട്രീയ വിദഗ്ധര്‍ പറഞ്ഞു. മുകളില്‍ നിന്ന് താഴേക്കുള്ള സമീപനം കാരണം സംസ്ഥാനത്തെ ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുന്ന ബി ജെ പിക്ക് ഇത് വെല്ലുവിളിയാണ്. കഴിഞ്ഞ ആഴ്ച, മഹാതാരിയെ വിളിച്ച് കൊണ്ടാണ് ബാഗേല്‍ തന്റെ എല്ലാ പ്രോഗ്രാമുകളും ആരംഭിച്ചത്.

5

ഛത്തീസ്ഗഢ് മഹാതാരിയുടെ അനുഗ്രഹത്താല്‍ സംസ്ഥാനത്തെ ജനങ്ങള്‍ അഭിവൃദ്ധിയിലും സന്തോഷത്തിലുമാണ് എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കവേ വെള്ളിയാഴ്ച അദ്ദേഹം പറഞ്ഞു. പ്രാദേശിക ഐക്കണോഗ്രഫി ഉപയോഗിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയെന്ന ബാഗേലിന്റെ തന്ത്രം ബി ജെ പി ദേശീയതലത്തില്‍ സ്വീകരിച്ച തന്ത്രത്തിന് വിരുദ്ധമാണ്.

6

അദ്ദേഹം ബി ജെ പിയ്‌ക്കെതിരെ ഹിന്ദു മതപരമായ പ്രതിരൂപങ്ങള്‍ ഉപയോഗിക്കാനും ശ്രമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ അഭിലാഷ പദ്ധതികളിലൊന്നാണ് രാം വാന്‍ ഗമന്‍ പര്യടന്‍ പരിപത്ത്. അയോധ്യയില്‍ നിന്ന് വനവാസത്തിനിടെ രാമന്‍ സഞ്ചരിച്ചതെന്ന് ഭക്തര്‍ വിശ്വസിക്കുന്ന റൂട്ട് മാപ്പ് ചെയ്യാന്‍ വിഭാവനം ചെയ്ത ഒരു ടൂറിസം സര്‍ക്യൂട്ട് ആണിത്.

7

സൗമ്യനായ ശ്രീരാമനെ' റാംബോ പോലെയും ഹനുമാനെ ദേഷ്യത്തിന്റെ ഒരു ചിഹ്നവുമാക്കി ബിജെ പിയും ആര്‍ എസ് എസും മാറ്റുന്നുവെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, ബാഗേല്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നും ഇത്തരം ഗിമ്മിക്കുകള്‍ കൊണ്ട് കാര്യമില്ലെന്നും ഒരു മുതിര്‍ന്ന ബി ജെ പി നേതാവ് പറഞ്ഞു.

'അതിജീവിതയ്‌ക്കൊപ്പം മമ്മൂട്ടിയോ മോഹന്‍ലാലോ നില്‍ക്കുമെന്ന് തോന്നുന്നില്ല', കാരണമിതാണ്: അഡ്വ. സുധ ഹരിദ്വാര്‍'അതിജീവിതയ്‌ക്കൊപ്പം മമ്മൂട്ടിയോ മോഹന്‍ലാലോ നില്‍ക്കുമെന്ന് തോന്നുന്നില്ല', കാരണമിതാണ്: അഡ്വ. സുധ ഹരിദ്വാര്‍

English summary
Bhupesh Bagel move is to highlight the Chhattisgarh Mahatari similar to 'Bharat Mata'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X