കുമാരി സെല്‍ജയെ വെട്ടും, ഭൂപീന്ദര്‍ ഹൂഡയ്ക്ക് പിന്നില്‍ 20 എംഎല്‍എമാര്‍, കോണ്‍ഗ്രസില്‍ പുതിയ അങ്കം!!
ദില്ലി: പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ഒരുവിധം തീര്‍ത്ത് വരികയാണ് കോണ്‍ഗ്രസ്. അടുത്ത പ്രശ്‌നം ഹരിയാനയില്‍ തുടങ്ങി കഴിഞ്ഞു. ഭൂപീന്ദര്‍ ഹൂഡ ശക്തനായി സംസ്ഥാന രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് മടങ്ങിയെത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇരുപതോളം എംഎല്‍എമാര്‍ സംഘടനാ തലത്തിലെ മാറ്റം ആവശ്യപ്പെട്ട് ഭൂപീന്ദര്‍ ഹൂഡയ്ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ തിരിച്ചുവന്നത് ഹൂഡയുടെ മിടുക്കിലായിരുന്നു.

ഭൂപീന്ദര്‍ ഹൂഡയ്ക്ക് ഹരിയാന കോണ്‍ഗ്രസില്‍ കാര്യമായി ഒരു റോളുമില്ല. അതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. കോണ്‍ഗ്രസിനെ വന്‍ തിരിച്ചുവരവിലേക്ക് നയിച്ചത്. എന്നാല്‍ ഹൂഡയ്ക്ക് പുതിയൊരു റോള്‍ നല്‍കുന്നതിന് രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമുണ്ടായിരുന്നു. പക്ഷേ ജാട്ടുകളുടെ വലിയ പിന്തുണ ഹൂഡയ്ക്കുണ്ട്. അടുത്തിടെയുണ്ടായ കര്‍ഷകരുടെ സമരം കൂടിയായപ്പോള്‍ ഹൂഡ വന്‍ സ്വീകാര്യനായി മാറിയിരിക്കുകയാണ്.

ഇരുപതോളം എംഎല്‍എമാര്‍ ഹരിയാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി വിവേക് ബന്‍സലിനെ ദില്ലിയിലെത്തിയാണ് കണ്ടത്. ഹരിയാനയിലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യം. നിലവില്‍ 31 സീറ്റുള്ള കോണ്‍ഗ്രസിന് പകുതിയിലധികം എംഎല്‍എമാരും ഹൂഡയ്‌ക്കൊപ്പം അണിനിരന്നിരിക്കുകയാണ്. കുമാരി സെല്‍ജയുടെ കീഴില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് അടിത്തറ നശിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.

രാഹുലിന് ഇതിന് മുന്നില്‍ വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ജനപ്രീതിയില്‍ ഹൂഡയാണ് ഹരിയാനയിലെ വലിയ നേതാവ്. സെല്‍ജ ജനപ്രീതിയില്‍ വളരെ പിന്നിലാണ്. കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കാന്‍ ഹൂഡയ്ക്ക് മാത്രമേ സാധിക്കൂ എന്ന് ഉറപ്പാണ്. സംസ്ഥാന അധ്യക്ഷനായി ഹൂഡ വരാനുള്ള സാധ്യത ശക്തമാണ്. വരാനിരിക്കുന്ന സിലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ ഹൂഡ നയിക്കണമെന്നാണ് ഇവരുടെ ആവശ്യം. സോണിയക്ക് ഹൂഡ വരുന്നതിനോട് എതിര്‍പ്പില്ല.

2014 മുതല്‍ ഹരിയാനയില്‍ സംഘടനയില്ലെന്നും, അതുകൊണ്ടാണ് 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ സാധിക്കാതിരുന്നതെന്നും എംഎല്‍എമാര്‍ പറയുന്നു. അഫ്താബ് അഹമ്മദ്, ഭരത് ഭൂഷണ്‍ ബത്ര, ബിഷന്‍ ലാല്‍ സെയ്‌നി, ധന്‍ സിംഗ് റാവു, ഗീത ബുക്കല്‍, ഇന്ദുരാജ്, ജഗ്ബീര്‍ സിംഗ് മാലിക്, രഘുവൂര്‍ കാദിയാന്‍, ശകുന്തള ഖട്ടക്ക്, രജീന്ദര്‍ ജൂണ്‍, സുഭാഷ് ഗംഗോലി എന്നീ എംഎല്‍എമാരാണ് ദില്ലിയിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചത്.
Recommended Video

രാഹുലിന്റെയും പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തയാണ് കുമാരി സെല്‍ജ. അധ്യക്ഷ സ്ഥാനത്ത് അവരെത്തുന്നത് തന്നെ ദില്ലി നേതൃത്വത്തിന്റെ പിന്തുണയോടെയാണ്. സോണിയാ ഗാന്ധിയുമായും നല്ല അടുപ്പമുണ്ട് സെല്‍ജയ്ക്ക്. എന്നാല്‍ സ്ത്രീ വോട്ടര്‍മാരെയോ പിന്നോക്ക വോട്ടര്‍മാരെയോ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സെല്‍ജയ്ക്ക് സാധിക്കുന്നില്ല. പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനപ്രീതിയില്ല. ദേശീയ തലത്തില്‍ അവര്‍ പ്രവര്‍ത്തിച്ചതാണ് അതിന് കാരണം. ഭൂപീന്ദര്‍ ഹൂഡ അഴിമതിക്കാരനാണെന്ന് രാഹുല്‍ കരുതുന്നുണ്ട്. അതായിരുന്നു ഹൂഡയെ തടഞ്ഞത്. ഇനി ആ പ്രശ്‌നം ഉണ്ടാവില്ല. എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകമായി മാറും.












Click it and Unblock the Notifications