നോട്ട് നിരോധനവും ജിഎസ്ടിയും ജിഡിപിയും ചതിച്ചില്ല.. മോദി മാജിക്കിൽ ഇന്ത്യ തിരിച്ചുവരുന്നു, ഇതാ കാണൂ!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നോട്ട് നിരോധനം, ജി എസ് ടി - നരേന്ദ്രമോദി സർക്കാരിന് കീഴിൽ ഇന്ത്യ കുത്തനെ താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് വിമർശകർ പറയുന്നത്. കഴിഞ്ഞില്ല, ഇതിനെ ബലപ്പെടുത്തുന്ന കണക്കുകളാണ് ചുറ്റും. ജി ഡി പി മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരിക്കുന്നു.

സുലോചനാം സുശീലാം വന്ദേമാതരം.. പരീക്ഷക്ക് പോലും ഇങ്ങനെ കോപ്പിയടിക്കല്ല്.. ബിജെപി നേതാവിന്റെ വന്ദേമാതരത്തിന് ട്രോൾ.. എന്ത് ദുരന്തമാണ് ഭായ്!!

ആരാണ് കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കാന്‍ നടക്കുന്ന 'തേജസ് മാനേജിങ് എഡിറ്റർ' അഹമ്മദ് ശരീഫ്?

എന്നാൽ നരേന്ദ്രമോദി ആരാധകർക്ക് ആശ്വസിക്കാന്‍ ഇതാ ഒരു വാർത്ത. നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ലോകബാങ്ക് പ്രസിദ്ധീകരിച്ച പട്ടികയിൽ ഒന്നും രണ്ടുമല്ല മുപ്പത് രാജ്യങ്ങളെയാണ് ഇന്ത്യ ഒറ്റയടിക്ക് പിന്തള്ളിയിരിക്കുന്നത്. കാണാം വിശദവിവരങ്ങള്‍.

ഇന്ത്യ നൂറാം സ്ഥാനത്ത്

ഇന്ത്യ നൂറാം സ്ഥാനത്ത്

ലോകബാങ്ക് പ്രസിദ്ധീകരിച്ച വ്യവസായ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇപ്പോള്‍ നൂറാം സ്ഥാനത്താണ്. മുമ്പ് നൂറ്റി മുപ്പത് ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. നരേന്ദ്രമോദി പ്രധാനമന്ത്രിയായ 2014ൽ ഇന്ത്യ 142 ലായിരുന്നു. മൂന്ന് വർഷം കൊണ്ട് ഇന്ത്യ 42 സ്ഥാനങ്ങളാണ് മുന്നോട്ട് കയറിയത്.

മോദിക്ക് കീഴിൽ വൻ മുന്നേറ്റം

മോദിക്ക് കീഴിൽ വൻ മുന്നേറ്റം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഇന്ത്യ വൻ മികവാണ് കാണിച്ചുവരുന്നത് എന്ന് റിപ്പോർട്ട് നോക്കിയാൽ കാണാം. 2003 മുതൽ പറഞ്ഞുവരുന്ന പദ്ധതികളിൽ പലതും ഇന്ത്യ നടപ്പിലാക്കിയത് ഇക്കഴിഞ്ഞ നാല് വർഷത്തിനിടെയാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്.

അരുൺ ജെയ്റ്റ്ലി പറയുന്നത്

അരുൺ ജെയ്റ്റ്ലി പറയുന്നത്

കാര്യക്ഷമമായി നടപ്പിലാക്കുന്ന പദ്ധതികളാണ് പട്ടികയിൽ ഇന്ത്യയെ മുന്നോട്ട് നയിച്ചത് എന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി പറയുന്നു. മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങളെ ലോക ബാങ്കിന്റെ റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.

ലക്ഷ്യം ആദ്യ അമ്പത്

ലക്ഷ്യം ആദ്യ അമ്പത്

വ്യവസായ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ആദ്യ അമ്പതിൽ എത്തിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം എന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞു. മൂന്ന് വർഷങ്ങൾ കൊണ്ട് നമ്മൾ 42 സ്ഥാനങ്ങൾ മുന്നോട്ട് കയറി. അടുത്ത മൂന്ന് വർഷം കൊണ്ട് ആദ്യ അന്പതിലെത്താവുന്നതേയുള്ളൂ.

അടിസ്ഥാന കാര്യങ്ങള്‍

അടിസ്ഥാന കാര്യങ്ങള്‍

രാജ്യത്തെ അടിസ്ഥാന സാമ്പത്തിക കാര്യങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തിയ ഏക രാജ്യമാണ് ഇന്ത്യ എന്നാണ് ലോകബാങ്ക് പറയുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനം ന്യൂസിലാൻഡിന് ആണ്. പിന്നാലെ സിംഗപ്പൂരും ഡെന്‍മാര്‍ക്കും. എഴുപത്തിയെട്ടാം സ്ഥാനത്തുള്ള ചൈനയാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
India jumps 30 places to 100 on ease of doing business

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്