കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവര്‍ത്തകര്‍ പറയുന്നത് കോണ്‍ഗ്രസ് കേള്‍ക്കുന്നില്ല; മുന്‍മന്ത്രി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

  • By Akshay
Google Oneindia Malayalam News

ദില്ലി: എകെ വാലിയ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ദില്ലിയിലെ മുന്‍ മന്ത്രിയാണ് എകെ വാലിയ. പാര്‍ട്ടിയെ ആരും വകവെക്കുന്നിലെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ച് പുറമേ നിന്നുള്ളവരെ തിരുകിക്കയറ്റുകയാണെന്നും ആരോപിച്ചാണ് രാജി ഭിഷണി.

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിനു മുന്നില്‍ വലിയ വെല്ലുവിളിയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്. ഈസ്റ്റ് ദില്ലിയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് വാലിക. ഷീല ദീക്ഷിത് സര്‍ക്കാരില്‍ ആരോഗ്യം ഉള്‍പ്പെടെ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്ത വ്യക്തിയാണ് എകെ സാലിയ.

AK Waliya

ദില്ലി പിസിസി അധ്യക്ഷനായ അജയ് മാക്കനെ നേതൃത്വം കൊണ്ടു വന്നെങ്കിലും അനുയോജ്യമായ പദവി വാലിയയിക്ക് നല്‍കിയിരുന്നില്ല. തന്റഎ ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി പ്രതികരിക്കുന്നില്ലെന്നും വാലിയ നേരത്തെ പരാതിപ്പെട്ടിരുന്നു. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ച് പുറമെ നിന്നുള്ളവരെ തിരുകി കയറ്റുന്നുവെന്നാണ് എകെ വാലിയയുടം പ്രധാന ആരോപണം.

English summary
Just ahead of the crucial civic elections, AK Walia, a big name in the Delhi Congress has offered to resign, upset with the leadership saying "no one listens" in the party. The veteran Congressman has alleged that the party is ignoring "ground efforts by party workers" and fielding "outsiders" in his area in the Municipal Corporation of Delhi elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X