47 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: 47 ലക്ഷം കേന്ദ്ര ജീവനക്കാരുടെ അലവന്‍സുകള്‍ പരിഷ്‌കരിച്ചു. ബത്ത പുതുക്കി നിശ്ചയിച്ചുകൊണ്ട് സെക്രട്ടറിമാരുടെ ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് പുതിയ പരിഷ്‌കരണം. കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീട്ടുവാടക ബത്ത ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നിരക്ക് നിലനിര്‍ത്തി.

എക്‌സ്, വൈ, ഇസഡ് വിഭാഗങ്ങള്‍ക്ക് യഥാക്രമം അടിസ്ഥാന ശമ്പളത്തിന്റെ24 ശതമാനം, 16 ശതമാനം, എട്ടു ശതമാനം എന്നിങ്ങനെയാണ് വീട്ടുവാടക ബത്ത ലഭിക്കുക. മൂന്ന് മാസങ്ങളിലും വീട്ടുവാടക ബത്ത 5400, 3600, 1800 എന്നിവയില്‍ കുറയരുതെന്ന ഭേദഗതിയും വരുത്തിയിട്ടുണ്ട്.

narednra-modi

34 ഭേദഗതികളോടെയാണ് ശമ്പള കമ്മീഷന്‍ നല്‍കിയ അലവന്‍സ് ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചത്. 47 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

സൈനികരുടെ സിയാച്ചിന്‍ അലവന്‍സ് പ്രതിമാസം 14,000 രൂപയായിന്നത് 30,000 രൂപയായും സൈനിക ഓഫീസര്‍മാരുടേത് 21,000ത്തില്‍ നിന്ന് 42,000 രൂപയായും വര്‍ധിപ്പിച്ചു. ആശുപത്രി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും അലവന്‍സിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. നഴ്‌സിങ് അലവന്‍സ് 4,800ല്‍ നിന്ന് 7, 200 രൂപയായും ഓപ്പറേഷന്‍ തിയേറ്റര്‍ അലവന്‍സ് 360 ല്‍ നിന്ന് 540 രൂപയായും വര്‍ധിപ്പിച്ചു.

narednra-modi

ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്‌ലിയാണ് മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയച്ചത്.

English summary
Big gift from Narendra Modi Cabinet to over 47 lakh government employees.
Please Wait while comments are loading...