കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ നീക്കം: ദേവന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാര്‍ ഉപമുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Big Twist in maharashtra, Fadnavis Takes Oath as CM | Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ നീക്കം. എന്‍സിപി പിന്തുണയില്‍ ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവന്ദ്ര ഫഡ്നാവിസ് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ അജിത് പവാറാണ് ഉപമുഖ്യമന്ത്രി. ദേവന്ദ്ര ഫഡ്നാവിസിനേയും അജിത് പവാറിനേയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ശരദ് പവാറിന്‍റെ നീക്കങ്ങളെ വെട്ടിക്കൊണ്ട് അജിത് പവാര്‍ നടത്തിയ നീക്കങ്ങളാണ് എന്‍സിപി-ബിജെപി സഖ്യത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ശരത് പവാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒറ്റരാത്രികൊണ്ട് എന്‍സിപിയെ തങ്ങളോടൊപ്പം ചേര്‍ത്ത് ബിജെപി മഹാരാഷ്ട്ര ഭരണം പിടിച്ചെടുക്കുകയായിരുന്നു.

രാജ്ഭവനില്‍

രാജ്ഭവനില്‍

രാവിലെ രാജ്ഭവനിലെത്തിയാണ് ദേവന്ദ്ര ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി ഫഡ്നാവിസ് ചുമതലയേറ്റതിന് പിന്നാലെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലേയേറ്റു. ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയായി ചുമതലേയറ്റതിന് പിന്നാലെ ഫഡ്നാവിസ് പ്രതികരിച്ചത്.

ജനം പിന്തുണച്ചത്

ജനം പിന്തുണച്ചത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം പിന്തുണച്ചത് ബിജെപിയെയാണ്. അത് അട്ടിമറിക്കാനുള്ള നീക്കമാണ് മഹാരാഷ്ട്രയില്‍ നടന്നുന്നത്. ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ദേവന്ദ്ര ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.

അജിത് പവാര്‍

അജിത് പവാര്‍

എന്‍സിപിയെ പിളര്‍ത്തിയാണ് അജിത് പവാര്‍ ബിജെപി പാളയത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയില്‍ വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്നായിരുന്നു ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അജിത് പവാര്‍ പ്രതികരിച്ചത്.

നേരത്തെയുണ്ടാക്കിയ ധാരണ

നേരത്തെയുണ്ടാക്കിയ ധാരണ

എന്‍സിപിക്കും കോണ്‍ഗ്രസിനും ഒരോ ഉപമുഖ്യമന്ത്രി പദം എന്നായിരുന്നു ശിവസേനയുമായി കഴിഞ്ഞ ദിവസമുണ്ടാക്കിയ ധാരണ. എന്‍സിപിയില്‍ നിന്ന് ശരദ് പവാറിന്‍റെ മരുമകനും മുതിര്‍ന്ന നേതാവുമായ അജിത് പവാറിന്‍റെ പേരിനായിരുന്നു 2009 മുതല്‍ 2014 വരെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാര്‍.

വിമര്‍ശനം

വിമര്‍ശനം

ബിജെപിയുടെ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാഷ്ട്രീയത്തിലെ ഏറ്റഴും വലിയ ചതിയാണ് എന്‍സിപി കാട്ടിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു. ഇന്ന് പ്രഖ്യാപനം ഉണ്ടാവുമെന്ന് ശരത് പവാര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചതെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

ശരത് പവാറിന്‍റെ അറിവ്?

ശരത് പവാറിന്‍റെ അറിവ്?

ശരത് പവാറിന്‍റെ അറിവോടെയാണ് ഈ നീക്കങ്ങള്‍ നടന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ശരത് പവാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത് ചില അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.

മോദിയുമായുള്ള കൂടിക്കാഴ്ച്ച

മോദിയുമായുള്ള കൂടിക്കാഴ്ച്ച

സംസ്ഥാനത്തെ കര്‍ഷക പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്നായിരുന്നു ശരത് പവാറിന്‍റെ വിശദീകരണം. പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദി എന്‍സിപിയെ പ്രശംസിച്ചതും ശ്രദ്ധേയമായിരുന്നു.

പ്രശംസ

പ്രശംസ

കർഷകപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനിടെയായിരുന്നു സഭയിൽ അച്ചടക്കം പാലിച്ചതിന് എൻസിപിയെ പ്രശംസിക്കുന്നതായി മോദി പറഞ്ഞത്. ആവശ്യമില്ലാതെ സഭയില്‍ ബഹളം വെക്കുന്ന പാര്‍ട്ടിയല്ല എന്‍സിപിയെന്നായിരുന്നു മോദിയുടെ പ്രശംസ. ഈ നീക്കങ്ങളെല്ലാമാണ് ഇന്നത്തെ സര്‍ക്കാര്‍ രൂപീകരണത്തില്‍ കലാശിച്ചതെന്നാണ് സൂചന.

പ്രതികരണം

മുഖ്യമന്ത്രിയായതിന് പിന്നാലെ ഫഡ്നാവിസ് നടത്തിയ പ്രതികരണം

ചടങ്ങ്

രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങ്

പ്രശംസ

മോദിയുടെ പ്രശംസ

 'ഷഹ്ല അനുഭവിച്ച വേദന ഓര്‍ക്കാന്‍ കൂടി വയ്യ, ഇതാണോ അധ്യാപകരുടെ ശാസ്ത്ര ബോധം' 'ഷഹ്ല അനുഭവിച്ച വേദന ഓര്‍ക്കാന്‍ കൂടി വയ്യ, ഇതാണോ അധ്യാപകരുടെ ശാസ്ത്ര ബോധം'

 ഷഹ്ലയുടെ വീട്ടില്‍ വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് സന്ദര്‍ശനം നടത്തും ഷഹ്ലയുടെ വീട്ടില്‍ വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് സന്ദര്‍ശനം നടത്തും

English summary
Big Twist maharashtra, Fadnavis Takes Oath as CM, Ajit Pawar Becomes His Deputy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X