ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട: പിടിച്ചെടുത്തത് 3500 കോടിയുടെ മയക്കുമരുന്ന്!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട. 3500 കോടി വില മതിക്കുന്ന 1500 കിലോ ഹെറോയിനുള്‍പ്പെടെയുള്ള കപ്പലാണ് ഗുജറാത്ത് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. ഗുജറാത്തിലെ അലാങ് തീരത്ത് ഞായറാഴ്ചയായിരുന്നു സംഭവം. കപ്പിലുണ്ടായിരുന്ന എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഐസിജി, ഇന്‍റലിജന്‍സ് ബ്യൂറോ, പോലീസ് കസ്റ്റംസ്, നാവികസേന എന്നിവര്‍ സംയുക്തമായി കപ്പല്‍ പിടിത്തെ നടത്തിയ തിരച്ചിലിലാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. പനാമ രജിസ്ട്രേഷനുള്ള എംപി ഹെന്‍റിയെന്ന കപ്പലാണ് മൂന്ന് ദിവസത്തെ നീക്കത്തിനൊടുവില്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പല്‍ പിന്നീട് പോര്‍ബന്തറിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. കപ്പല്‍ ഇറാനില്‍ നിന്നുള്ളതാണെന്ന് മര്‍ച്ചന്‍റ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അടുത്ത കാലത്ത് കോസ്റ്റ് ഗാര്‍ഡിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

 heroine-31

ഗുജറാത്ത് അലാങ് വഴി ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് എത്തിക്കാനുള്ള നീക്കം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാര്‍ഡുള്‍പ്പെടെയുള്ള സേനകള്‍ ചേര്‍ന്ന് സംയുക്തമായി മയക്കുമരുന്ന് പിടുകൂടിയത്. സമുദ്ര പാവക് എന്ന കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പാലാണ് ദൗത്യത്തിന് ഉപയോഗിച്ചിട്ടുള്ളത്.

English summary
Biggest drug haul: 1500 kg heroin worth Rs 3500 cr seized off Gujarat coast
Please Wait while comments are loading...