• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുപ്തേശ്വർ പാണ്ഡെയെ ഭാഗ്യം തുണച്ചില്ല? ബിജെപി- ജെഡിയു സീറ്റ് വിഭജനത്തിൽ തിരിച്ചടി

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് എൻഡിഎയിൽ സമവാക്യത്തിലെത്തിയതോടെ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഗുപ്തേശ്വർ പാണ്ഡെയ്ക്ക്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് മുൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഗുപ്തേശ്വർ ബിജെപിയിൽ ചേരുന്നത്. ബിഹാർ ഡിജിപിയായിരിക്കെ ജോലിയിൽ നിന്ന് വിരമിക്കാൻ അഞ്ച് മാസം അവശേഷിക്കുമ്പോഴാണ് ഫെബ്രുവരിയിൽ പാണ്ഡെ വിആർഎസ് എടുക്കുന്നത്.

മാധ്യമങ്ങളോടും ജനങ്ങളോടും ഉളുപ്പില്ലാതെ കള്ളം പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ട; ചെന്നിത്തല

 അവസരം നഷ്ടം?

അവസരം നഷ്ടം?

ഒക്ടോബർ 28ന് ആരംഭിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുപ്തേശ്വർ പാണ്ഡെയുടെ ബക്സാർ ജില്ലയിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ നിന്ന് പാണ്ഡെ മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. എൻഡിഎയിലെ സീറ്റ് വിഭജനം സംബന്ധിച്ച ധാരണ പ്രകാരം പാണ്ഡെയുടെ ജന്മദേശമായ ബുക്സാർ നിതീഷ് കുമാറിന്റെ ജെഡിയുവിനാണ് ലഭിച്ചിട്ടുള്ളത്. ബിഹാർ ഡിജിപിയായിരിക്കെ ജോലിയിൽ നിന്ന് വിരമിക്കാൻ അഞ്ച് മാസം അവശേഷിക്കുമ്പോഴാണ് ഫെബ്രുവരിയിൽ പാണ്ഡെ വിആർഎസ് എടുക്കുന്നത്. ബിഹാർ മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്റുമായ നിതീഷ് കുമാറിനൊപ്പം ജെഡിയുവിൽ ചേർന്ന് സമയം പാഴാക്കാനില്ലെന്ന് പാണ്ഡെ വ്യക്തമാക്കിയിരുന്നു.

 റിയ ചക്രവർത്തിക്കെതിരെ

റിയ ചക്രവർത്തിക്കെതിരെ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ രാഷ്ട്രീയ വിവാദമാക്കിയത് പാണ്ഡെയുടെ പരാമർശങ്ങളായിരുന്നു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയെ കളിയാക്കിക്കൊണ്ടാണ് പാണ്ഡെ രംഗത്തെത്തിയത്. ബോളിവുഡ് നടി റിയ ചക്രവർത്തിയ്ക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിനെ ചോദ്യം ചെയ്യാനുള്ള ഔന്നത്യമില്ലെന്നുമുള്ള പ്രസ്താവനയാണ് പുറപ്പെടുവിച്ചത്.

 രണ്ടാംതവണ

രണ്ടാംതവണ

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം രണ്ടാം തവണയാണ് പാണ്ഡെയ്ക്ക് തിരിച്ചടി നേരിടുന്നത്. 2009ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബുക്സാർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിന് വേണ്ടി വിആർഎസ് എടുക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ബിജെപി പാണ്ഡെയെ മത്സരിപ്പിച്ചിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ പാണ്ഡെയുടെ രാജി അപേക്ഷയിൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. പിന്നീട് അപേക്ഷ തള്ളുകയും ചെയ്തിരുന്നു.

ശിവസേന നീക്കം

ശിവസേന നീക്കം

പാണ്ഡെയ്ക്ക് മത്സരിക്കാൻ ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബുക്സാർ, ഷാഹ്പൂർ, എന്നീ മണ്ഡലങ്ങളിലാണ് ബിജെപിയ്ക്ക് സീറ്റ് ലഭിച്ചിട്ടുള്ളത്. ഇപ്പോഴുള്ള പ്രശ്നമെന്തെന്നാൽ ഒരു ജെഡിയു നേതാവിന് ബിജെപി നൽകില്ല. ഇതാണ് അണികളിൽ കലാപത്തിലേക്ക് നയിക്കുക. രണ്ടാമതായി മഹാരാഷ്ട്രയിലെ മറാത്തി രാഷ്ട്രീയത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞിരുന്നു. ബിഹാർ തിരഞ്ഞെടുപ്പിൽ പാണ്ഡെ മത്സരിച്ചാൽ എതിർ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിൽ ശക്തമായ സാന്നിധ്യമുള്ള ബിജെപിയ്ക്ക് പാർട്ടി ഇതര അംഗമായ പാണ്ഡെയെ ഒപ്പം നിർത്താനും കഴിയില്ല.

 മറാത്തി വിരുദ്ധനോ?

മറാത്തി വിരുദ്ധനോ?

മറ്റൊരു പ്രധാന ഘടകം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസാണ്. ബിജെപി പാണ്ഡെയെ മത്സരിപ്പിച്ചാൽ ഇത് മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന് തിരിച്ചടിയാവും. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നത് ദേവേന്ദ്ര ഫഡ്നാവിസിനെയാണ്. എന്നാൽ മറാത്തി വിരുദ്ധനെന്ന് വരുത്തിത്തീർത്ത് ഫ്ഡ്നാവിസിനെതിരെ ക്യാമ്പെയിൻ നടത്താനാണ് ശിവസേനയുടെ നീക്കം.

സുശാന്ത് സിംഗ് വിവാദം

സുശാന്ത് സിംഗ് വിവാദം

ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരുടെ പാനലിലെ വിദഗ്ധരുടെ അഭിപ്രായത്തിൽ സുശാന്ത് സിംഗ് രാജ്പുത്തിന്റേത് ആത്മഹത്യ മൂലമുള്ള മരണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാണ്ഡെയ്ക്ക് ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നതോടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നവരെ ബിജെപി പിന്തുണയ്ക്കുന്നുവെന്ന് സൂചനകൾ നൽകും. കഴിഞ്ഞ ദിവസമാണ് ബിജെപി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചത്.

പ്രതീക്ഷ ബാക്കി

പ്രതീക്ഷ ബാക്കി

ബുക്സാർ, ബ്രഹ്മാപൂർ എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ഈ രണ്ട് സീറ്റുകളും വികാസ്ഷീൽ ഇൻസാൻ പാർട്ടിയിലെ മുകേഷ് സാഹനിയ്ക്കായി മാറ്റിവെച്ചതാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബോളിവുഡിലെ ഡിസൈനറായിരു്ന സാഹനി പിന്നീട് രാഷ്ട്രീയ പ്രവേശം നടത്തുന്നത്. ഷാപൂരിൽ നിന്നും ബുക്സാറിൽ നിന്നുമുള്ള സ്ഥാനാർത്ഥികളെയും പാർട്ടി പ്രഖ്യാപിച്ചിട്ടില്ല. പാണ്ഡെയ്ക്ക് ലഭിച്ചേക്കാമെന്ന് കരുതുന്ന സീറ്റുകളാണ് ഇവരണ്ടും. ബിജെപിയ്ക്ക് ശക്തമായ അടിത്തറയുള്ള ബുക്സാറിൽ മറ്റ് പ്രശ്നങ്ങളും ബിജെപി നേരിടുന്നുണ്ട്. അശ്വിനി ചൌബെയാണ് സ്വാധീനമുള്ള പ്രാദേശിക നേതാവ്. സ്വന്തം മണ്ഡലത്തിൽ പാണ്ഡെ മത്സരിക്കുന്നത് അദ്ദേഹം അനുവദിക്കാൻ സാധ്യതയില്ല. തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചാൽ നിതീഷ് കുമാറിന്റെ മന്ത്രിസഭയിലേക്ക് പാണ്ഡെയ്ക്കും വഴിയൊരുങ്ങും.

English summary
Bihar assembly election 2020: Ex DGP faces setback in BJP- JDU seat sharing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X