കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: തന്ത്രം പയറ്റി ക്രിമിനലുകൾ, അങ്കത്തട്ടിൽ ഭാര്യമാരും മക്കളും!!

Google Oneindia Malayalam News

പട്ന: ബിഹാറിലെ തിരഞ്ഞെടുപ്പുകളിൽ മുഖ്യപങ്ക് തോക്കുകൾക്കും ഗുണ്ടകൾക്കും രാജവംശങ്ങൾക്കുമാണ്. അടുത്തകാലത്തായി രാഷ്ട്രീയത്തിലെ കുറ്റകൃത്യങ്ങളും അവിശുദ്ധ ബന്ധങ്ങളും വർധിച്ചുവരുന്നുണ്ട്. സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയത്തിൽ അനുഭവസമ്പത്തിന്റെ തങ്ങളുടെ ഭാര്യമാരെയും ആൺമക്കളെയും പെൺമക്കളെയും വരെ രാഷ്ട്രീയത്തിലിറക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രാദേശിക തലത്തിൽ സ്വാധീനമുള്ളവരാണ് തങ്ങളുടെ ഭാര്യമാരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനൊരുങ്ങുന്നത്. ആർജെഡിയുടെ ആദ്യത്തെ 20 പേരുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഇവർ ഇടം പിടിച്ചിട്ടുണ്ട്. ജെഡിയു തങ്ങളുടെ സ്ഥാനാർത്ഥികൾക്കായി 40 ചിഹ്നങ്ങളാണ് അനുവദിച്ചിട്ടുള്ളത്.

ബീഹാറിൽ കോൺഗ്രസ് നീക്കത്തിന് തുരങ്കം വെച്ച് അസദുദ്ദീന്‍ ഒവൈസി, മായാവതിക്കൊപ്പം മൂന്നാം മുന്നണിയിൽബീഹാറിൽ കോൺഗ്രസ് നീക്കത്തിന് തുരങ്കം വെച്ച് അസദുദ്ദീന്‍ ഒവൈസി, മായാവതിക്കൊപ്പം മൂന്നാം മുന്നണിയിൽ

ഗുണ്ടാനേതാക്കളിൽ നിന്ന് രാഷ്ട്രീയ നേതാക്കളായ മാറിയവർ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് തങ്ങളുടെ ഭാര്യമാരിലൂടെയും സഹോദരങ്ങളിലൂടെയുമാണ്. ഇവരിൽ ചിലർ നേരിട്ടോ അല്ലാതെയോ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവരുടെ അനുഗ്രഹങ്ങൾക്ക് സ്ഥാനാർത്ഥികളുടെ ഭാഗ്യം നിർണ്ണയിക്കാൻ സാധിക്കും. എന്നാൽ ഇവരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുക.

 ഫലം കണ്ടില്ല

ഫലം കണ്ടില്ല

തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ പരിഷ്കരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ മികച്ച ശ്രമങ്ങൾ നടത്തിവരുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ പണത്തിന്റെയും സ്വാധീനത്തിന്റ പങ്കിനെ മാറ്റി നിർത്താൻ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് നിർണ്ണായകമായതിനാൽ രാഷ്ട്രീയ പാർട്ടികൾ പണമിറക്കാനും സ്വാധീനവുമുള്ള സ്ഥാനാർത്ഥികളെ തേടി പോകുന്ന സാഹചര്യവും വർധിക്കുന്നു.

ഭാര്യമാരും മക്കളും

ഭാര്യമാരും മക്കളും

ബിഹാറിൽ രാഷ്ട്രീയ ജനതാദളാണ് ഇത്തരത്തിൽ നിഗൂഢമായ പശ്ചാത്തലമുള്ള നേതാക്കളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ എന്നിവ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് നേരിടുന്നത്. ആർജെഡി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വാധീനമുള്ള നേതാക്കളുടെ ഭാര്യമാർ, മുതിർന്ന പാർട്ടി നേതാക്കളുടെ ഭാര്യമാർ എന്നിവരെയാണ് മത്സരിപ്പിച്ചത്. പാർട്ടി നവാഡ നിയമസഭാ സീറ്റിൽ നിന്ന് വിഭാ ദേവിയാണ് മത്സരിപ്പിച്ചത്. രാജ് വല്ലഭ് യാദവിന്റെ ഭാര്യയാണ് വിഭാ ദേവി. വല്ലഭ് യാദവ് നേരത്തെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. പീഡനക്കേസിലും കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആർജെഡി രാജ് വല്ലഭിന്റെ പാർട്ടി അംഗത്വം റദ്ദാക്കിയിരുന്നു. നേരത്തെയുള്ള കണക്കുകൾ പ്രകാരം 17 ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

പ്രതികളുടെ ഭാര്യമാർ

പ്രതികളുടെ ഭാര്യമാർ

അരുൺകുമാർ യാദവിന്റെ ഭാര്യ കിരൺ ദേവിയും നേരത്തെ ബിഹാറിൽ നിന്ന് മത്സരിച്ചിരുന്നു. ഭോജ്പൂർ ജില്ലയിലെ സന്ദേശ് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് കിരൺ ദേവി മത്സരിച്ചത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അരുൺ കുമാർ യാദവ് രണ്ട് വർഷത്തോളം ഒളിവിൽ പോയതോടെയാണ് ഭാര്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പിന്നീട് കേസിന്റെ ഭാഗമായി കോടതി ഉത്തരവിനെ തുടർന്ന് ഇയാളുടെ സ്വത്ത് കോടതി കണ്ടുകെട്ടിയിരുന്നു. ഗയാ ജില്ലയിലെ അട്രി നിയമസഭാ സീറ്റിൽ നിന്നാണ് ആർജെഡി മനോരമാ ദേവിയെ മത്സരിപ്പിച്ചത്. ബിന്ദി യാദവിന്റെ ഭാര്യയാണ് മനോരമ ദേവി. ബിന്ദി യാദവിന് ഒരു യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കുടുങ്ങിയതോടെയാണ് ഭാര്യയെ മത്സരിപ്പിച്ചത്. കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും ശിക്ഷിക്കപ്പെട്ടിട്ടുള്ള എംപി രാമ സിംഗിനോട് മാഹ്നാർ നിയമസഭാവ മണ്ഡലത്തിൽ ഭാര്യയെ മത്സരിപ്പിക്കാൻ ആർജെഡി തന്നെ ആവശ്യപ്പെട്ടിരുന്നു. രാമ സിംഗിന്റെ ആർജെഡി പ്രവേശനത്തെ ചോദ്യം ചെയ്ത് അടുത്ത കാലത്ത് അന്തരിച്ച മുൻ കേന്ദ്രമന്ത്രിയായ രഘുവൻശ് പ്രസാദ് സിംഗ് തന്നെ നേരിട്ടെത്തിയിരുന്നു.

 മക്കൾ രാഷ്ട്രീയം

മക്കൾ രാഷ്ട്രീയം


തേജസ്വി പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡി തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുന്നതിനായി മുതിർന്ന നേതാക്കളുടെ മക്കളെ സ്ഥാനാർത്ഥികളാക്കിയിട്ടുണ്ട്. സുധാകർ സിംഗിന് പുറമേ മുൻ മന്ത്രിയും ആർജെഡി സംസ്ഥാന പ്രസിഡന്റുമായിരുന്ന ജഗദാനന്ദ് സിംഗിനെയും മത്സരിപ്പിക്കും. പിതാവിന്റെ മണ്ഡലമായ രാംഗറിൽ നിന്നാണ് മത്സരിക്കുക. സിറ്റിംഗ് എംഎൽഎ രാഹുൽ തിവാരി മുതിർന്ന നേതാവ് ശിവാനന്ദ് തിവാരിയുടെ മകനാണ്. ഷാഹ്പൂർ മണ്ഡലത്തിൽ നിന്നാണ് രാഹുൽ തിവാരി മത്സരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി കാന്തി സിംഗിന്റെ മകൻ ഒബ്ര സീറ്റിൽ നിന്നും മത്സരിക്കും. മുൻ കേന്ദ്രമന്ത്രി ജയപ്രകാശ് നാരായണന്റെ മകൾ ദിവ്യ കീർത്തി താരാപ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കും. ജയപ്രകാശ് നാരായണിന്റെ സഹോദരൻ വിജയ് പ്രകാശ് സിറ്റിംഗ് എംഎൽഎയാണ്. ഇദ്ദേഹം ഇത്തവണയും മത്സരിക്കുന്നുണ്ട്.

ക്രിമിനലുകൾ തിരഞ്ഞെടുപ്പിൽ

ക്രിമിനലുകൾ തിരഞ്ഞെടുപ്പിൽ


ക്രിമിനൽ പശ്ചാത്തലമുള്ള ലളിത് കുമാർ യാദവിനെ ദർഭാംഗ റൂറലിൽ നിന്നും പ്രഹ്ലാദ് യാദവിനെ ലാഖിസാരായിയിൽ നിന്നും മത്സരിപ്പിക്കും. രാമാനന്ദ് യാദവിനെ ഫതുവയിൽ നിന്നും സുരേന്ദ്ര യാദവിനെ ജെഹനാബാദിൽ നിന്നും മത്സരിപ്പിക്കും. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ നിന്നുള്ള നേതാവാണ് ഇദ്ദേഹം. ദാനാപ്പൂരിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായ റിത് ലാൽ യാദവ് നിയമസഭാ കൌൺസിലിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്റെ മകൾക്ക് പിന്തുണ തേടി ലാലുപ്രസാദ് യാദവ് തന്നെ ഇയാളുടെ വീട് സന്ദർശിച്ചിരുന്നു. ബിഹാർ രാഷ്ട്രീയത്തിൽ ഇയാൾക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

English summary
Bihar assembly election 2020: Political leaders with criminal background lodged their wives and kin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X