കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിൽ കാത്തിരിക്കുന്നത് ട്വിസ്റ്റ്? നിതീഷ് കുമാർ മഹാസഖ്യത്തിലെത്തുമോ?ക്ഷണിച്ച് കോൺഗ്രസ്

Google Oneindia Malayalam News

പട്ന; സൂപ്പർ സസ്പെൻസുകൾക്കൊടുവിലെ ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് നിതീഷ് കുമാർ നയിക്കുന്ന ജെഡിയുവാണ്. എൻഡിഎ നേരിയ ഭൂരിപക്ഷത്തിൽ അധികാരം പിടിച്ചപ്പോൾ ജെഡിയുവിനെ തള്ളി ബിജെപിയാണ് സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഇതോടെ നാലാം തവണയും മുഖ്യമന്ത്രിയാകാമെന്ന നിതീഷ് കുമാറിന്റെ സ്വപ്നങ്ങൾക്കാണ് മങ്ങലേറ്റിരിക്കുന്നത്.

Recommended Video

cmsvideo
Leave BJP-RSS, Bless Tejashwi: Digvijay Singh Appeals To Nitish Kumar

അതേസമയം വിലപേശലിനുള്ള സാധ്യത കുറഞ്ഞതോടെ നിതീഷ് കുമാർ മഹാസഖ്യത്തിലേക്ക് ചേക്കേറുമോയെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിന് ശക്തി പകർന്ന് നിതീഷ് കുമാറിനെ സഖ്യത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് കോൺഗ്രസ്.

ബിജെപിയുടെ വിജയം

ബിജെപിയുടെ വിജയം

ബിഹാറിൽ ഇക്കുറി തിളക്കമാർന്ന വിജയമാണ് ബിജെപി നേടിയത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടെ ഇനി എൻഡിഎയിലെ ഭരണ ചക്രം ബിജെപിയുടെ കൈകളിലായിരിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് ഉൾപ്പെടെ ബിജെപി അവകാശവാദം ഉന്നയിച്ചേക്കാനും സാധ്യത ഉണ്ടെന്നാണ് വിലയിരുത്തലുകൾ.

വഴങ്ങേണ്ടതില്ലെന്ന്

വഴങ്ങേണ്ടതില്ലെന്ന്

നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് ബിജെപി നേതാക്കൾ ആവർത്തിക്കുന്നതെങ്കിലും ഇതിനോട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് താത്പര്യമില്ല. 43 സീറ്റുകൾ മാത്രം നേടിയ ജെഡിയുവിന് മുൻപിൽ അത്രയും പെട്ടെന്ന് വഴങ്ങേണ്ടതില്ലെ്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

31സീറ്റ് അധികം

31സീറ്റ് അധികം

ബിജെപിക്ക് ജെഡിയുവിനെക്കാൾ 31 സീറ്റ് അധികമുണ്ട്. ഈ സാഹചര്യത്തിൽ എന്തുകൊണ്ട് അടുത്തത് ബിജെപി മുഖ്യമന്ത്രി ആയിക്കൂടെന്നാണ് നേതാക്കളുടെ ചോദ്യം. ഇതോടെ മുഖ്യമന്ത്രി പദം പങ്കിടണമെന്ന നിർദ്ദേശം ബിജെപി നേതൃത്വം നിതീഷിന് മുന്നിൽ വെയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഉപാധികൾ വെച്ചേക്കും

ഉപാധികൾ വെച്ചേക്കും

മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കില്ലെന്ന് ജെഡിയു നേതൃത്വം ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അങ്ങനെയെങ്കിൽ ബിജെപി മറ്റ് ചില ഉപാധികൾ നിതീഷിന് മുൻപിൽ വെച്ചേക്കും. അതേസമയം
തിരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്ത് വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതുവരെയൊരു ഒരു പരസ്യപ്രതികരണം നടത്താൻ പോലും നിതീഷ് കുമാർ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ദുർബലനായി തുടരാനില്ല

ദുർബലനായി തുടരാനില്ല

നീതീഷിന് മുഖ്യമന്ത്രി കസേര വിട്ട് നൽകുമെന്ന് ബിജെപി പറയുമ്പോഴും വിലപേശാൻ കഴിയാതത്ര ദുർബലനായി എൻഡിഎയിൽ മുഖ്യമന്ത്രി പദം അലങ്കരിക്കാൻ കടുംപിടിത്തക്കാരനായ നിതീഷ് തയ്യാറാകുമോയെന്നാണ് മറ്റൊരു ചോദ്യം. ഇല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

സഖ്യം വിടുമോ

സഖ്യം വിടുമോ

ബിഹാർ എൻഡിഎയിൽ ഇത്രയും നാൾ അവസാന വാക്ക് നിതീഷ് കുമാർ ആയിരുന്നു. എന്നാൽ മാറി സാഹചര്യത്തിൽ സ്ഥിതി അതാകില്ല. ബിജെപിയുടെ എല്ലാ ആവശ്യങ്ങൾക്കും മുൻപിൽ നിതീഷ് കുമാറിന് വഴങ്ങേണ്ടി വരും. ഇതോടെ അറ്റകൈയെന്ന നിലയിൽ നിതീഷ് സഖ്യം വിടാൻ തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

2015 ലെ കണക്കുകൾ

2015 ലെ കണക്കുകൾ

2015 ല്‍ ആര്‍ജെഡി-കോണ്‍ഗ്രസ്-ജെഡിയു സഖ്യമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി പാളയം വിട്ടെത്തിയ ജെഡിയു കോണ്‍ഗ്രസുമായും ആര്‍ജെഡിയുമായി സംഖ്യം രൂപീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.

മഹാസഖ്യം പിളർന്നു

മഹാസഖ്യം പിളർന്നു

എന്നാല്‍ പിന്നീട് ബിജെപി സഖ്യത്തിലേക്ക് തിരികെ പോവാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചതോടെ 2017 ജുലൈയില്‍ മഹാസഖ്യം പിളര്‍ന്നു. ബിജെപി പിന്തുണയില്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു.അതേസമയം മറ്റൊരു രാഷ്ട്രീയ അനിശ്ചിതാവസ്ഥ മുന്നില് ഉയർന്നതോടെ നിതീഷ് മഹാസഖ്യത്തിലേക്ക് തന്നെ മടങ്ങാൻ തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ക്ഷണിച്ച് ദിഗ്വവിജയ് സിംഗ്

ക്ഷണിച്ച് ദിഗ്വവിജയ് സിംഗ്

അതിനിടെ നിതീഷിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. ബിജെപി പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് നിതീഷ് തേജസ്വിക്കൊപ്പം നിൽക്കണമെന്നാണ് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരിടത്ത് വിജയം 12 വോട്ടിൽ; 7 ഇടത്തില്‍ 500 ല്‍ താഴെ; കൂടുതലും എന്‍ഡിഎയ്ക്ക്, മഹാസഖ്യം കോടതിയിലേക്ക്ഒരിടത്ത് വിജയം 12 വോട്ടിൽ; 7 ഇടത്തില്‍ 500 ല്‍ താഴെ; കൂടുതലും എന്‍ഡിഎയ്ക്ക്, മഹാസഖ്യം കോടതിയിലേക്ക്

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറോ?; കളിക്കളം റെഡിയാക്കി ബിജെപി.. ഇനിയുള്ള സാധ്യതകൾബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറോ?; കളിക്കളം റെഡിയാക്കി ബിജെപി.. ഇനിയുള്ള സാധ്യതകൾ

ബിജെപിയെ ഉപേക്ഷിക്കൂ

ബിജെപിയെ ഉപേക്ഷിക്കൂ

ബിജെപി അമര്‍ബെല്‍ മരം പോലെയാണ്. അവർ മറ്റ് പാര്‍ട്ടികളെ ഊറ്റിക്കുടിച്ച് വളരുന്ന പാര്‍ട്ടിയാണ്. ലാലുപ്രസാദ് യാദവിനൊപ്പം പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുള്ളയാളാണ് നിതീഷ്.നിങ്ങള്‍ ബിജെപിയുടെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു വന്നു തേജസ്വിയ്ക്ക് ആശിര്‍വാദം നല്‍കണം. അമര്‍ബെല്‍ മരം പോലെ ബീഹാറില്‍ ബിജെപിയെ വളര്‍ത്താതിരിക്കൂ'സിംഗ് ട്വീറ്റിൽ കുറിച്ചു.

ദേശീയ രാഷ്ട്രീയത്തിലേക്ക്

ദേശീയ രാഷ്ട്രീയത്തിലേക്ക്

നിതീഷ് ജി, ബീഹാർ നിങ്ങൾക്ക് ഇപ്പോൾ ചെറുതായിരിക്കുകയാണ്. നിങ്ങൾ ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണം. സോഷ്യലിസ്റ്റ്, മതേതര ആശയങ്ങളിൽ വിശ്വസിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കാൻ നിങ്ങൾ തയ്യാറാകണം, ബ്രിട്ടീഷുകാർ പരിപോഷിപ്പിച്ച സംഘത്തിന്റെ ഭിന്നിപ്പും ഭരണവും അനുവദിക്കരുത്,ട്വിറ്റിൽ സിംഗ് പറ‍ഞ്ഞു.

English summary
bihar assembly election 2020 results; Congress asks niteesh kumar to join grand alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X