Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഒതുങ്ങേണ്ടി വരും; പാലമിട്ടാല്‍ ഇങ്ങോട്ടും വേണ്ടേ, ബിഹാറില്‍ 12 സീറ്റ് ചോദിച്ച് ജെഎംഎം

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ സീറ്റ് വിഭജനം പതിവ് പോലെ മഹാസഖ്യത്തിന് തലവേദനയാകും. ഇത്തവണ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) കൂടി സീറ്റ് ചോദിക്കാന്‍ തുടങ്ങിയത് ഇതിന്റെ സൂചനയാണ്. തൊട്ടടുത്ത സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ ആര്‍ജെഡിക്കും കോണ്‍ഗ്രസിനും അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്.

സമാനമായ പരിഗണന ബിഹാറില്‍ തങ്ങള്‍ക്കും കിട്ടണം എന്നാണ് ജെഎംഎമ്മിന്റെ നിലപാട്. അനൗദ്യോഗിക ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. ഏകദേശ ധാരണയായ ശേഷം മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കും. കഴിഞ്ഞ തവണ മല്‍സരിച്ച അത്രതന്നെ സീറ്റുകള്‍ ഇത്തവണയും വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ആര്‍ജെഡി അംഗീകരിച്ചേക്കില്ല.

bihar congress rjd jmm seat sharing-

ജാര്‍ഖണ്ഡില്‍ പ്രധാന പാര്‍ട്ടിയാണ് ജെഎംഎം. കുറഞ്ഞ സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐ (എംഎല്‍) എന്നീ കക്ഷികളെയും ചേര്‍ത്താണ് ജെഎംഎം ഭരണം. എല്ലാവര്‍ക്കും മന്ത്രിപദവിയും നല്‍കിയിട്ടുണ്ട്. ഇതേ പരിഗണന ബിഹാറില്‍ ലഭിക്കണം എന്ന് ആര്‍ജെഡിയോട് ജെഎംഎം ആവശ്യപ്പെടുന്നു. ബിഹാറിലെ വലിയ പാര്‍ട്ടി ആര്‍ജെഡിയാണ്. കോണ്‍ഗ്രസ്, സിപിഐ (എംഎല്‍), സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളും മഹാസഖ്യത്തിലുണ്ട്.

2020ല്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ ജെഎംഎം ശ്രമിച്ചിരുന്നു. സീറ്റ് വിഭജന തര്‍ക്കത്തില്‍ ചര്‍ച്ച പാളി. അഞ്ച് സീറ്റില്‍ തനിച്ച് മല്‍സരിച്ച ജെഎംഎം എല്ലായിടത്തും തോറ്റു. നേരിയ മുന്നേറ്റം നടത്താനായത് ചക്കായ് മണ്ഡലത്തില്‍ മാത്രമാണ്. ഇത്തവണ ഏതൊക്കെ മണ്ഡലങ്ങളാണ് കിട്ടേണ്ടത് എന്ന് കൂടി ജെഎംഎം മഹാസഖ്യത്തിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

2024ലെ ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎംഎം തുടര്‍ഭരണം പിടിക്കുകയായിരുന്നു. 81 അംഗ നിയമസഭയില്‍ 34 സീറ്റില്‍ ജെഎംഎം ജയിച്ചു. കോണ്‍ഗ്രസ് 16, ആര്‍ജെഡി 4, സിപിഐ (എംഎല്‍) 2 സീറ്റുകളും നേടി. എല്ലാ കക്ഷികള്‍ക്കും മന്ത്രിപദവി ജെഎംഎം അനുവദിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ബിഹാര്‍ തിരഞ്ഞെടുപ്പ് കൂടി കണ്ടാണ് ജെഎംഎം ചെയ്തത്. അതുകൊണ്ടാണ് 12 സീറ്റില്‍ ബിഹാറില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നതും.

2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയമാണ് മഹാസഖ്യത്തിന് തിരിച്ചടിയായിരുന്നത്. 144 സീറ്റില്‍ മല്‍സരിച്ച ആര്‍ജെഡി 75 സീറ്റില്‍ ജയിച്ച് ഏറ്റവും വലിയ കക്ഷിയായപ്പോള്‍ 70 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് 19 സീറ്റില്‍ മാത്രമാണ് ജയിച്ചത്. സിപിഐ (എംഎല്‍) 19, സിപിഐ 6, സിപിഎം 4 സീറ്റുകളിലും മല്‍സരിച്ചു.

ഇനി ഈ സഖ്യത്തിലേക്ക് ജെഎംഎം കൂടി വരുമ്പോള്‍ ആര് സീറ്റുകള്‍ വിട്ടുകൊടുക്കുമെന്നതാകും തര്‍ക്കം. 12 സീറ്റുകള്‍ ജെഎംഎമ്മിന് വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. എങ്കിലും വിട്ടുവീഴ്ചയ്ക്ക് ആര്‍ജെഡി തയ്യാറായേക്കും. ജാര്‍ഖണ്ഡിനോട് അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളാകും ജെഎംഎമ്മിന് അനുവദിക്കുക. ഈ വേളയില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+