കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർലമെൻറിൽ 100 എംപിമാരെ പോലും തികച്ച് എടുക്കാൻ ഇല്ല; കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് മോദി

Google Oneindia Malayalam News

പട്ന; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെൻറിൽ 100 എംപിമാരെ പോലും തികയ്ക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല.
കോൺഗ്രസിനെ ജനം ഇന്ന് പൂർണമായും നിരസിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു.ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.തിങ്കളാഴ്ച ഒമ്പത് ബിജെപി അംഗങ്ങള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ആദ്യമായി എന്‍ഡിഎ രാജ്യസഭയില്‍ 100 അംഗങ്ങളെ തികച്ചു.ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമർശനം.

modi

ആദ്യ ഘട്ടത്തിൽ ബീഹാർ എങ്ങനെ വോട്ട് ചെയ്തുവെന്നും രണ്ടാം ഘട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടുകളും അനുസരിച്ച് ബിഹാറിലെ ജനങ്ങൾ ഒരിക്കൽ കൂടി എൻഡിഎ സർക്കാർ എന്ന തിരുമാനത്തിലേക്ക് എത്തിയെന്ന് വ്യക്തമാണെന്ന് മോദി പറഞ്ഞു.കോൺഗ്രസ് തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.

അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല, അവർ ഇപ്പോൾ എവിടെയാണെന്ന് നോക്കൂ. പാർലമെന്റിൽ അവർക്ക് 100 എംപിമാരെ പോലും തികച്ച് പറയാനില്ല.ഒരു കോൺഗ്രസ് അംഗത്തെ പോലും തങ്ങളുടെ സംസ്ഥാനത്ത് നിന്ന് പാർലമെന്റിലേക്ക് അയക്കാത്തിടങ്ങൾ ഉണ്ട്.ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ് അങ്ങനെ ധാരാളം സംസ്ഥാനങ്ങൾ.ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങളിലാണെന്നും മോദി കൂട്ടിച്ചേർത്തു. ഇപ്പോൾ മറ്റൊരാളുടെ കുർത്തയിൽ പിടിച്ച് ബിഹാറിൽ അധികാരത്തിലേറാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ആർജെഡിയുമായുള്ള സഖ്യത്തെ പരിഹസിച്ച് മോദി പറഞ്ഞു.

ബീഹാറിലെ ആളുകൾ ജംഗിൾ നിരസിക്കും. ബീഹാറിലെ സ്ത്രീകൾ പറയുന്നത്, പുരുഷന്മാർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ ഞങ്ങൾ മോദിക്ക് വോട്ട് ചെയ്യും എന്നാണ്. ഓരോ അമ്മയും, ഓരോ മകളും ഇന്ന് ഞങ്ങളെ അനുഗ്രഹിക്കുന്നു. ഇതാണ് ജനാധിപത്യത്തിന്റെ ശക്തി.സാഹചര്യം മുൻപത്തേതായിരുന്നുവെങ്കിൽ ഒരു പാവപ്പെട്ട അമ്മയുടെ മകൻ ഇന്ന് പ്രധാനമന്ത്രിയാകുമായിരുന്നില്ല. അദ്ദേഹം നിങ്ങളുടെ പ്രധാന സേവകനാകുമായിരുന്നില്ല,മോദി പറഞ്ഞു.

ബീഹാറിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ഇതുവരെ പ്രവർത്തിച്ചത്. അടുത്ത അഞ്ച് വർഷം ബിഹാരികളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നിതീഷ് കുമാർ പ്രവർത്തിക്കും,മോദി പറഞ്ഞു.

 മൻമോഹൻസിംഗ് അല്ല രാജ്യം ഭരിക്കുന്നതെന്ന് പിണറായി മനസിലാക്കണം; കെ സുരേന്ദ്രൻ മൻമോഹൻസിംഗ് അല്ല രാജ്യം ഭരിക്കുന്നതെന്ന് പിണറായി മനസിലാക്കണം; കെ സുരേന്ദ്രൻ

'ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി'; അവസാന മണിക്കൂറിലും ട്രംപിനെ കുടഞ്ഞ് ബൈഡൻ'ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി'; അവസാന മണിക്കൂറിലും ട്രംപിനെ കുടഞ്ഞ് ബൈഡൻ

കോട്ടയത്ത് ജോസിന്റെ അടിവേരിളക്കണം; ജോസഫിനെ 'വീഴ്ത്തി' ഉമ്മൻചാണ്ടി.. സീറ്റ് ധാരണകൾ വേറെയുംകോട്ടയത്ത് ജോസിന്റെ അടിവേരിളക്കണം; ജോസഫിനെ 'വീഴ്ത്തി' ഉമ്മൻചാണ്ടി.. സീറ്റ് ധാരണകൾ വേറെയും

English summary
Bihar assembly election; not have 100 mp's in parliament,modi mocks Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X