കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് വധു പന്തലിൽ നിന്നിറങ്ങി; കാരണം കേട്ട് ബന്ധുക്കൾ ഞെട്ടി

  • By Desk
Google Oneindia Malayalam News

ബിഹാർ: നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങുന്നത് സാധാരണ സംഭവമാണ്. പന്തലിൽ വരെയെത്തിട്ടും മുടങ്ങിയ വിവാഹങ്ങളുണ്ട്. സ്ത്രീധന പ്രശ്നങ്ങളോ, വധു വരന്മാരുടെ പ്രണയബന്ധങ്ങളോ ഒക്കെയാകാം പലപ്പോഴും കാരണമാകുന്നത്. എന്നാൽ വിവാഹത്തിൽ നിന്ന് പിന്മാറുന്നതിന് വ്യത്യസ്തമായൊരു കാരണമാണ് ഈ ബിഹാറി വധു പറഞ്ഞത്.

വരന് ഇടിമിന്നലിനെ ഭയമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വധു വിവാഹത്തിൽ നിന്നും പിന്മാറിയത്. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. വിവാഹചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇടിമിന്നലടിച്ചു. അതിന് ശേഷം വരന്റെ പെരുമാറ്റത്തിൽ വ്യത്യാസം തോന്നിയെന്നാണ് വധു പറയുന്നത്.

marriage

വധു പിന്മാറിയതോടെ വരന്റെ വീട്ടുകാർ ബഹളം വയ്ക്കാൻ തുടങ്ങി. ഒടുവിൽ ഇരുവീട്ടുകാരും ഏറ്റുമുട്ടുകയും വരന്റെയാളുകളെ വധുവിന്റെ വീട്ടുകാർ തല്ലിയോടിക്കുകയും ചെയ്തു. വരന്റെ വീട്ടുകാരെ മർദ്ദിച്ചതിന്റെ പേരിൽ വധുവിന്റെ ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല രസകരമായ കാരണങ്ങൾ കൊണ്ട് വിവാഹങ്ങൾ മുടങ്ങുന്നത്. സദ്യയ്ക്ക് ഒരു രസഗുള കൂടുതൽ ചോദിച്ചതിന്റെ പേരിൽ വധുവിന്റെ ബന്ധുവും വരന്റെ സഹോദരനും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിൽ കല്യാണം മുടങ്ങിയത് കഴിഞ്ഞ ഏപ്രിലിലാണ്.

വിവാഹ സദ്യയ്ക്ക് ഇറച്ചി വിളമ്പിയില്ലെന്നാരോപിച്ച് വരൻ കല്യാണം വേണ്ടെന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
വരന്റെ ഡാൻസ് ഇഷ്ടപ്പെടാത്തതിന്റെ പേരിൽ‌ വധു വിവാഹത്തിൽ നിന്നും പിന്മാറിയത് കഴിഞ്ഞ വർഷം ജൂണിലാണ്. ഉത്തർപ്രദേശിൽ തന്നെയായിരുന്നു സംഭവം.

English summary
Bihar bride calls off wedding midway after lightning ‘scares’ groom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X