കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയേക്കാള്‍ അഞ്ചിരട്ടി ആസ്തി മകന്; നിതീഷ് കുമാര്‍ സ്വത്ത് വെളിപ്പെടുത്തി, സമ്പന്നന്‍ മറ്റൊരാള്‍

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മന്ത്രിസഭാംഗങ്ങളും ആസ്തി വെളിപ്പെടുത്തി. എല്ലാ കലണ്ടര്‍ വര്‍ഷവും അവസാന ദിനത്തില്‍ ആസ്തി വെളിപ്പെടുത്തണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മന്ത്രിമാരുടെ കുടുംബാംഗങ്ങളുടെ ആസ്തിയും ഇതോടൊപ്പം വെളിപ്പെടുത്തും. നിതീഷ് കുമാറിനേക്കാള്‍ അഞ്ചിരട്ടി ആസ്തിയുണ്ട് മകന്‍ നിശാന്തിന്. 75 ലക്ഷം രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കളാണ് നിതീഷിനുള്ളത്. 30000ത്തില്‍ താഴെ രൂപയാണ് നിതീഷിന്റെ കൈവശമുള്ളത്. ബാങ്കില്‍ 42763 രൂപയും. അതേസമയം, മകന്‍ നിശാന്തിന് 16549 രൂപ കൈയ്യിലും 1.28 കോടി രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്. വിവിധ ബാങ്കുകളിലാണ് നിശാന്തിന്റെ നിക്ഷേപങ്ങള്‍.

n

നിതീഷ് കുമാറിന്റെ മൂവബിള്‍ ആസ്തി 16.51 ലക്ഷം രൂപയാണ്. ഇമ്മൂവബിള്‍ ആസ്തി 58.85 ലക്ഷം രൂപയും. എന്നാല്‍ മകന്‍ നിശാന്തിന് 1.63 കോടി രൂപയുടെ മൂവബിള്‍ ആസ്തിയും 1.98 കോടി രൂപയുടെ ഇമ്മൂവബിള്‍ ആസ്തിയുമുണ്ട്. നിതീഷ് കുമാറിന് ന്യൂഡല്‍ഹിയിലെ ദ്വാരകയില്‍ കോഓപറേറ്റീവ് സൊസൈറ്റിയില്‍ ഫ്‌ളാറ്റുണ്ട്. എന്നാല്‍ മകന് നിശാന്തിന് കൃഷി സ്ഥലങ്ങളും വീടുകളും ഒന്നിലധികമാണ്. ബിഹാറിലെ നളന്ദ ജില്ലയിലെ കല്യാണ്‍ ബിഘ, ഹക്കീകത്ത് പൂര്‍ എന്നിവിടങ്ങളിലും പട്‌നയിലെ കന്‍കര്‍ബാഗിലും വീടുകളുണ്ട്. ജന്മനാടായ കല്യാണ്‍ ബിഘയിലാണ് കൃഷി ഭൂമിയുള്ളത്. കൂടാതെ ഇതേ ഗ്രാമത്തില്‍ കാര്‍ഷികേതര ഭൂമിയും നിശാന്തിന്റെ പേരിലുണ്ട്. നിതീഷ് കുമാറിന് 13 പശുക്കളും 9 കിടാവുകളുമുണ്ട്. ഇതിന് 1.45 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കുന്നത്.

കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടുകൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടു

ബിഹാര്‍ മന്ത്രിസഭയിലെ മിക്ക മന്ത്രിമാരും നിതീഷ് കുമാറിനേക്കാള്‍ സമ്പന്നരാണ്. എന്‍ഡിഎയിലെ ഘടക കക്ഷിയായ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയാണ് ഏറ്റവും സമ്പന്നനായ മന്ത്രി. ഇദ്ദേഹം മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ്. ബാങ്കുകളില്‍ 23 ലക്ഷം രൂപയും മുംബൈയില്‍ 7 കോടി രൂപയുടെ സ്വത്തുക്കളും മുകേഷ് സാഹ്നിക്കുണ്ട്. മന്ത്രിക്കും ഭാര്യയ്ക്കും സ്വന്തമായി ഫ്‌ളാറ്റുണ്ടെന്നും വെളിപ്പെടുത്തിയ രേഖയില്‍ പറയുന്നു.

തൊഴില്‍രഹിത വേതനം 3016 രൂപ

ഹൈദരാബാദ്: തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസ അലവന്‍സ് വര്‍ധിപ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനം. ഓരോ മാസവും 3016 രൂപയാണ് നല്‍കുക. ഏപ്രില്‍ മുതലായിരിക്കും അലവന്‍സ് നല്‍കുക. 10 ലക്ഷത്തോളം പേരാണ് തെലങ്കാനയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 29 ലക്ഷം പേര്‍ പിഎസ്‌സിയിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആര്‍ക്കാണ് തൊഴില്‍രഹിത വേതനം നല്‍കേണ്ടത് എന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ ഐഎഎസ് ഓഫീസര്‍മാരുടെ ഒരു സമിതി രൂപീകരിച്ചു. ഈ സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് അലവന്‍സ് നല്‍കുക. 10 ലക്ഷം തൊഴില്‍ രഹിതരുണ്ടെങ്കില്‍ എല്ലാവര്‍ക്കും വര്‍ധിപ്പിച്ച അലവന്‍സ് നല്‍കാന്‍ പ്രതിവര്‍ഷം ചുരുങ്ങിത് 3000 കോടി രൂപ വേണം.

Recommended Video

cmsvideo
ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് ഫ്ലൊറോണ സ്ഥിരീകരിച്ചു | Oneindia Malayalam

English summary
Bihar Chief Minister Nitish Kumar reveals Asset Details; Son Have Five Time More Than His Asset
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X