• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിരുദം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് 50000 രൂപ; സാത്ത് നിശ്ചയ് പദ്ധതി പ്രഖ്യാപിച്ച് നിതീഷ്

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ 243 സീറ്റിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ബീഹാറിലേത്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപിയും ജെഡിയും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചയുടനെ കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി നിതീഷ് കുമാര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. 2015 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്ന സാത് നിശ്ചയ് പദ്ധതിയുടെ തുടര്‍ച്ച 2020 ലെ തെരഞ്ഞെടുപ്പില് അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം.

നിതീഷ് കുമാര്‍

നിതീഷ് കുമാര്‍

മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയ്യതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ഏഴ് ഘട്ടങ്ങളില്‍ വരെ നടന്ന വോട്ടെടുപ്പ് കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് വെട്ടികുറച്ചത്. നവംബര്‍ 10 ന് ഫലം പ്രഖ്യാപിക്കും. നവംബര്‍ മാസത്തോടെയാണ് നിതീഷ് കുമാര്‍ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്.

അജണ്ട

അജണ്ട

തെരഞ്ഞെടുപ്പില്‍ സ്വന്തം അജണ്ട പ്രഖ്യാപിക്കുമോ അല്ലെങ്കില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം മുന്നോട്ട് വെക്കുന്ന അജണ്ട പിന്തുടരുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സാത്ത് നിശ്ചയ് 2 പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ഇതിന് പുറമേ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും 25000 രൂപയും ബിരുദം പാസാകുന്ന പെണ്‍കുട്ടികള്‍ 50000 രൂപ നല്‍കുമെന്നും നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.

 കാര്‍ഷിക മേഖല

കാര്‍ഷിക മേഖല

പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിന് പുറമേ കാര്‍ഷിക മേഖലക്കും ഈ ന്നല്‍ നല്‍കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭൂമികളിലും ജലസേചനം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ ജോലികള്‍ നല്‍കാന്‍ കഴിയില്ലെന്ന് സമ്മതിച്ച നീതീഷ് കുമാര്‍ എല്ലാ ജില്ലകളിലും മെഗാ സ്‌കില്‍ സെന്റര്‍ തുങ്ങുമെന്നും ഇത്തരം കാര്യങ്ങല്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം വകുപ്പിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവീകരണം

നവീകരണം

എല്ലാ ഗ്രാമങ്ങളിലും സോളാര്‍ലൈറ്റും മാലിന്യസംസ്‌കരണ പദ്ധതിയും നടപ്പിലാക്കുമെന്ന് നിതീഷ് കുമാര്‍ വാഗ്ദാനം ചെയ്തു. ഇതിന് പുറമേ ആരോഗ്യ മേഖലയിലെ വികസനം, ശ്മശാനം, വൃദ്ധ സദനങ്ങള്‍ റോഡ് നവീകരണം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് നിതീഷ് കുമാര്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത്.

എല്‍ജെപി

എല്‍ജെപി

നിലവില്‍ എന്‍ഡിഎ സഖ്യത്തില്‍ എല്‍ജെപി തുടരുന്നത് സംബന്ധിച്ച് ഇതുവരേയും അന്തിമ തീരുമാനം വന്നിട്ടില്ല. ചിരാഗ് പസ്വാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടണമെന്ന് എല്‍ജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ധാരണയാവാത്തതും ഹിന്ദുസ്ഥാന്‍ ആവാന്‍ മോര്‍ച്ചയെ കൂടെ കൂട്ടിയതുമെല്ലാമാണ് എല്‍ജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറനേ സാത്ത നിശ്ചയ് പദ്ധതിയും പാര്‍ട്ടിക്ക് അമര്‍ഷമുണ്ടാക്കും.

ജെഡിയുവും

ജെഡിയുവും

2015 ല്‍ ആര്‍ജെഡിയും ജെഡിയുവും കോണ്‍ഗ്രസിന്റേയും വിശാല സഖ്യം അധികാരത്തിലെത്തിയ കാലത്ത് പ്രഖ്യാപിച്ചതായിരുന്നു സാത്ത് നിശ്ചയ് പദ്ധതി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും. അന്ന് നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെരൂപ രേഖ തയ്യാറാക്കിയത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. വലിയ പ്രതീഷയോടെയായിരുന്നു വിശാല സഖ്യം അധികാരത്തിലെത്തിയത്.

cmsvideo
  സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം
  വിശാല സഖ്യം

  വിശാല സഖ്യം

  എന്നാല്‍ വര്‍ഷങ്ങളായുള്ള രാഷ്ട്രീയ ശത്രുതക്ക് ശേഷം ഒരുമിച്ച നിതീഷും ലാലുവും ആദ്യഘട്ടത്തില്‍ തന്നെ അസ്വാരസ്യങ്ങളിലായിരുന്നു. പിന്നീട് ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വിയാദവ് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ചതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ തേജസ്വി മുഖ്യമന്ത്രിയാവുമെന്ന പ്രചാരണങ്ങള്‍ ശക്തിപ്പെടുകയായിരുന്നു. ഒബിസി നേതാവായ തേജസ്വിയാദവിന് ലഭിക്കുന്ന പിന്തുണ തീര്‍ച്ചയായും തിരിച്ചടിയാവുക ജെഡിയുവിനാണെന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ വിശാല സഖ്യം തകരുന്നതിന് കാരണമായിരുന്നു.

  English summary
  bihar election 2020:CM nitish kumar announced Saath Nischay Part 2 as an election agenda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X