കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും ആരെയും ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ പോകുന്നില്ല, യോഗിക്കെതിരെ പൊട്ടിത്തെറിച്ച് നിതീഷ്!!

Google Oneindia Malayalam News

പട്‌ന: മൂന്നാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജെഡിയുവും അവരുടെ സഖ്യകക്ഷി ജെഡിയുവും തമ്മിലുള്ള ഭിന്നത ശക്തമാകുന്നു. പൗരത്വ നിയമം പ്രചാരണായുധമാക്കിയ യോഗി ആദിത്യനാഥിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് നിതീഷ് കുമാര്‍. ബിജെപിയുടെ താരപ്രചാരകനും വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് പേര് കേട്ട നേതാവുമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ രാജ്യത്ത് കടന്നുകൂടിയവരെ തുരത്തുമെന്നായിരുന്നു യോഗി പറഞ്ഞത്. എന്നാല്‍ അസംബന്ധം പറയാനാണ് യോഗി ബീഹാറില്‍ എത്തിയതെന്നായിരുന്നു നിതീഷിന്റെ മറുപടി. ആരാണ് ഇത് പോലെയൊക്കെ സംസാരിക്കാന്‍ തയ്യാറാവുക. ഇത് അസംബന്ധം തന്നെയാണെന്നും നിതീഷ് പറഞ്ഞു.

1

ചിലയാളുകള്‍ അവരുടെ സിദ്ധാന്തം പ്രചരിപ്പിക്കാനാണ് ഇങ്ങോട്ട് വരുന്നത്. ആര് ആരെയാണ് ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ പോകുന്നത്. ആരെയും ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇന്ത്യന്‍ എല്ലാവരുടേതുമാണ്. ഈ രാജ്യത്തുള്ള എല്ലാവരുടേതുമാണ് ഇന്ത്യയെന്നും നിതീഷ് പറഞ്ഞു. മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷമാണ് ഞങ്ങള്‍ എപ്പോഴും ഉണ്ടാക്കുന്നത്. എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കിഷന്‍ഗഞ്ചിലെ റാലിയില്‍ നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം മതസൗഹാര്‍വും സാഹോദര്യവും കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങള്‍ വിജയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ആളുകള്‍ മറ്റുള്ളവരെ തമ്മില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും നിതീഷ് പറഞ്ഞു.

നേരത്തെ ഇന്ത്യയിലേക്ക് ഏതെങ്കിലും ഒരുത്തന്‍ നുഴഞ്ഞു കയറിയാല്‍ അവനെ രാജ്യത്തിന് പുറത്തേക്കെറിയുമെന്ന് ആദിത്യനാഥ് പ്രചരാണത്തില്‍ പറഞ്ഞിരുന്നു. ബീഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും അധികാരത്തിലെത്തിയാല്‍, ഷഹീന്‍ബാഗില്‍ കണ്ടത് പോലെയുള്ള അരാജകത്വമാണ് നടക്കുക. ഞങ്ങള്‍ക്കറിയാം അതുപോലുള്ള പ്രശ്‌നങ്ങള്‍ ബീഹാറിലും നടക്കുന്നുണ്ട്. കാത്തിഹാര്‍ പോലുള്ള മേഖലകള്‍ അത്തരത്തിലുള്ളതാണെന്നും യോഗി പറഞ്ഞു. അതേസമയം പൗരത്വ നിയമത്തില്‍ നേരത്തെ തന്നെ ജെഡിയു എന്‍ഡിഎയ്ക്കുള്ളില്‍ ഭിന്നത അറിയിച്ചതാണ്. എന്‍ആര്‍സി ബീഹാറില്‍ നടപ്പാക്കിലെന്നും നിതീഷ് പറഞ്ഞിരുന്നു. നേരത്തെ നിയമത്തെ പിന്തുണയ്ക്കരുതെന്ന് പ്രശാന്ത് കിഷോറും നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം എന്‍ആര്‍സിയും സിഎഎയും മുസ്ലീം വിരുദ്ധ നിയമങ്ങളായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ബീഹാറില്‍ നിതീഷിന്റെ വലിയൊരു വോട്ടുബാങ്കാണ് മുസ്ലീങ്ങള്‍. വ്യാപക പ്രചാരണം ഇക്കാര്യത്തില്‍ പ്രതിപക്ഷം നിതീഷിനെതിരെ നടത്തുന്നുണ്ട്. ബിജെപിയെ തള്ളിയിട്ടില്ലെങ്കിലും ജെഡിയുവിന്റെ വോട്ടുബാങ്കും തകര്‍ന്ന് പോകും. എന്നാല്‍ എന്‍ഡിഎയ്ക്കുള്ളില്‍ ബിജെപിയും ജെഡിയുവും തമ്മിലുള്ള വിശ്വാസക്കുറവ് വര്‍ധിച്ച് വരികയാണ്. എല്‍ജെപിയെ നിര്‍ത്തി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് നിതീഷ് വിശ്വസിക്കുന്നുണ്ട്. ജെഡിയുവിന്റെ വോട്ടുകള്‍ പലയിടത്തും ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നാണ് സൂചന.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

English summary
bihar election 2020: this is everyone's country, nitish kumar hits out at yogi on caa remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X