Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളുടെ പള്‍സറിഞ്ഞ പ്രചാരണവും പ്രഖ്യാപനങ്ങളും; വോട്ട് ചോരാതെ കാത്തത് ഈ ഘടകങ്ങള്‍

ബീഹാറില്‍ ആരെയും അമ്പരിപ്പിക്കുന്ന ചരിത്ര വിജയത്തിലേക്കാണ് എന്‍ഡിഎ കുതിക്കുന്നത്. എക്‌സിറ്റ് പോളുകളെ പോലും നിഷ്പ്രഭമാക്കിയാണ് എന്‍ഡിഎയുടെ മുന്നേറ്റം. ബീഹാറില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കിയാണ് എന്‍ഡിഎ വീണ്ടും അധികാരത്തിലേറുന്നത്. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണങ്ങള്‍ ഒന്നും അവിടുത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചില്ല എന്നത് തന്നെയാണ് മഹാസഖ്യത്തിന്റെ ഈ ദയനീയമായ തോല്‍വി വ്യക്തമാക്കുന്നത്.

243 സീറ്റുകള്‍ ഉള്ള ബീഹാര്‍ നിയമസഭയില്‍ 202 സീറ്റുകള്‍ നേടാനുള്ള ജൈത്രയാത്രയിലാണ് എന്‍ഡിഎ സഖ്യം. അടിസ്ഥാന വികസനത്തിലും ജനങ്ങളുടെ പ്രശ്‌നങ്ങളിലും പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രഖ്യാപനങ്ങളിലൂടെയും ആണ് നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേറുന്നത്. പത്താം തവണയും ബീഹാറിലെ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്.

modi-Nitish

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള ആസൂത്രിതമായ പ്രചാരണവും വോട്ടര്‍മാരെ സ്വാധീനിക്കുന്നതില്‍ നിര്‍ണായക ഘടകമായി. പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിര്‍ണായ സ്വാധീനമുള്ള മേഖലകളില്‍ ഉള്‍പ്പെടെ എന്‍ഡിഎക്ക് മികച്ച ലീഡ് നേടാന്‍ കഴിഞ്ഞു.

ബീഹാറിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു ഇത്. അതില്‍ തന്നെ നിര്‍ണായകമായത് പോളിങ് ബൂത്തുകളില്‍ ഉടനീളം ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയ സ്ത്രീകളുടെ പങ്കാളിത്തമാണ്. എന്‍ഡിഎയുടെ വിജയത്തിനു പിന്നിലെ പ്രധാന ഘടകം സ്ത്രീ വോട്ടര്‍മാരുടെയും യുവജനതയുടെയും പങ്കാളിത്തമാണ്. ഏകദേശം നാല് ലക്ഷത്തോളം സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വോട്ട് ചെയ്തു എന്നാണ് കണക്കുകള്‍. സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തിയ പതിനായിരം രൂപയുടെ സര്‍ക്കാര്‍ സഹായം ഈ ചരിത്ര വിജയത്തിന് പിന്നിലെ പ്രധാന ഘടകമാണ്.

പ്രായമായവരെക്കാളും സ്ത്രീകളും യുവ വോട്ടര്‍മാരും എന്‍ഡിഎയെ പിന്തുണച്ചു. സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും തന്നെയാണ് ഈ വിജയത്തിന് കാരണം. തര്‍ക്കങ്ങള്‍ ഇല്ലാത്ത സീറ്റ് പങ്കിടല്‍ മുതല്‍ എതിരാളികള്‍ക്കെതിരെയുള്ള ജംഗിള്‍രാജ് ആരോപണം വരെ എന്‍ഡിഎയുടെ വിജയത്തിന് കാരണമായി.

തര്‍ക്കങ്ങള്‍ ഇല്ലാതെ ജെഡിയുവിനെ സത്യത്തിനുള്ളില്‍ പ്രബല സ്ഥാനത്തേക്ക് കൊണ്ടുവന്ന് മത്സരിപ്പിച്ചതാണ് ബിജെപിയുടെ വിജയം. സാധാരണ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ഏത് സഖ്യവും നേരിടുന്ന പ്രധാന പ്രതിസന്ധി. ഇവിടെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഓരോ പാര്‍ട്ടിയും അവരവര്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കുന്നുവെന്ന് ഉറപ്പാക്കി.

നിതീഷ് കുമാറിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഒരുമിച്ചുള്ള പ്രചാരണങ്ങള്‍ ഗുണം ചെയ്തു. ബിജെപിയും ജെഡിയുവും 100 സീറ്റുകളില്‍ വീതം തുല്യമായി മത്സരിച്ചു. പക്വമായ രാഷ്ട്രീയ തീരുമാനമായിരുന്നു ഇത്. എല്‍ജെപി പോലുള്ള ചെറിയ സഖ്യകക്ഷികള്‍ 29 സീറ്റുകളില്‍ മത്സരിച്ചു. ബുദ്ധിപരമായ ഈ തീരുമാനങ്ങള്‍ വോട്ടുകള്‍ വിഭജിച്ചു പോകാതിരിക്കാന്‍ കാരണമായി.

ജംഗിള്‍ രാജ് എന്ന പ്രചാരണവും ജനങ്ങളുടെ മനസില്‍ വലിയ സ്വാധീനം ഉണ്ടാക്കി. മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ലാലു-റാബ്രി കാലഘട്ടത്തിലെ അഴിമതികളും നിയമരാഹിത്യവും ക്രമസമാധാന പ്രശ്‌നങ്ങളും തിരികെ കൊണ്ടുവരുമെന്ന് പ്രചാരണം ജനങ്ങളെ വോട്ട് മാറ്റി കുത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. എന്‍ഡിഎയുടെ പ്രചാരണങ്ങള്‍ അക്രമാസക്തമായ ഭൂതകാലത്തെ കുറിച്ച് വോട്ടര്‍മാരെ നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് സമാധാനപരമായ തിരഞ്ഞെടുപ്പുകള്‍ക്കാണ് ബീഹാര്‍ ഇക്കുറി സാക്ഷ്യം വഹിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+