ബിഹാറിൽ കാത്തിരിക്കുന്നത് ട്വിസ്റ്റ്? അപകടം മണത്ത് ബിജെപി.. ആഘോഷം വേണ്ടെന്ന് അണികൾക്ക് നിർദ്ദേശം
പട്ന; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ പല രാഷ്ട്രീയ അട്ടിമറികൾക്കുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മഹാസഖ്യവും എൻഡിഎയും കാഴ്ചവെച്ചത്. എന്നാൽ ആദ്യ മണിക്കൂറുകൾ പിന്നിട്ടതോടെ എൻഡിഎ ലീഡ് നില തിരിച്ച് പിടിച്ച് മുന്നേറുകയാണ്. അതേസമയം ലീഡ് കേവല ഭൂരിപക്ഷം കടന്നിട്ടും ബിജെപി ക്യാമ്പുകളിൽ ആഹ്ളാദ പ്രകടനങ്ങളൊന്നുമില്ലെന്നത് ശ്രദ്ധേയമാണ്.
Recommended Video

എൻഡിഎയുടെ കുതിപ്പ്
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ മഹാസഖ്യത്തിന് കേവല ഭൂരിപക്ഷത്തിലേക്ക് ലീഡ് ഉയർത്താൻ സാധിച്ചിരുന്നു. 126 സീറ്റുകളിലായിരുന്നു സഖ്യം മുന്നിട്ട് നിന്നത്. എന്നാൽ വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ കാര്യങ്ങൾ പാടെ മാറി മറിഞ്ഞു. എൻഡിഎയുടെ കുതിപ്പാണ് പിന്നീട് ഉണ്ടായത്.

ഏറ്റവും വലിയ ഒറ്റകക്ഷി
കേവല ഭൂരിപക്ഷവും മറികടന്ന് എൻഡിഎ മുന്നേറുമ്പോൾ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 243 സീറ്റിലെ 242 സീറ്റിലെ ആദ്യഫലങ്ങള്‍ പുറത്തു വരുമ്പോള്‍ 73 സീറ്റില്‍ ബിജെപിയും 47 ഇടത്ത് ജെഡിയുവും മുന്നിട്ട് നിൽക്കുന്നുണ്ട്.

ലീഡ് കുറഞ്ഞ് ആർജെഡി
മറ്റൊരു സഖ്യകക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടി ഏഴ് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഇതോടെ 127 സീറ്റുകളിലാണ് എൻഡിഎയുടെ മുന്നേറ്റം.അതേസമയം മഹാസഖ്യത്തിൽ ആർജെഡിക്കാകട്ടെ ആദ്യഘട്ടത്തിലുണ്ടായ മുന്നേറ്റം നിലനിർത്താൻ സാധിച്ചിട്ടില്ല. ആർജെഡി ഇപ്പോൾ 60 സീറ്റുകളിലാണ് മുന്നേറുന്നത്.

വിശ്വസത്തിലെടുക്കേണ്ട
കോൺഗ്രസ് 21 സീറ്റിലും ഇടതുപാർട്ടികൾ 19 സീറ്റിലും മുന്നേറുന്നത്. ഇതോടെമഹാസഖത്തിന് 100 സീറ്റുകളാണ് ഉള്ളത്.എന്നാൽ മാന്ത്രിക സംഖ്യ തുടർന്നിട്ടും എൻഡിഎ ക്യാമ്പുകൾ ഇപ്പോഴും ആഘോഷങ്ങളിലേക്ക് കടന്നിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് മന്ദഗതിയിലായതിനാൽ പുറത്തുവന്നകണക്കുകൾ വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

എണ്ണിയ വോട്ടുകൾ
ഇതുവരെ നാലിലൊന്ന് വോട്ടുകൾ മാത്രമാണ് എണ്ണിയിട്ടുള്ളത്. സാധാരണയായി, ഉച്ചയ്ക്ക് മുമ്പ്, 30 ശതമാനം വോട്ടുകൾ എണ്ണി കഴിയാറുണ്ട്. എന്നാൽ ഇക്കുറി 15 ശതമാനം വോട്ടുകൾ മാത്രമാണ് ഉച്ചയ്ക്ക് 12.15 വരെ എണ്ണിയിട്ടൂള്ളൂവെന്ന് ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നു.

പോൾ ചെയ്ത വോട്ടുകൾ
4.10 കോടി വോട്ടുകളാണ് ബിഹാറിൽ പോൾ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു കോടി വോട്ടുകൾ മാത്രമാണ് എണ്ണി തീർന്നത്. കൊവിഡിൻരെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ വർധിപ്പിച്ചിട്ടുണഅടെങ്കിലും സാമൂഹിക അകലം പാലിക്കാൻ വോട്ടെണ്ണാൻ വേണ്ടി ഹാളികൾ കുറവ് ടേബുകൾ മാത്രമാണ് ക്രമീകരിച്ചിരിക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.

വ്യക്തമായ ചിത്രം
അതിനാൽ വോട്ടുകൾ എണ്ണിതീരാൻ ഇനിയും സമയമെടുക്കും.വ്യക്തമായ ചിത്രം രാത്രിയോടെ മാത്രമേ പുറത്തുവരികയുള്ളൂവെന്നും കമ്മീഷൻ പറയുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി നേതൃത്വവും സംയമനം പാലിക്കുന്നത്. ഫലങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാനാുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ബിജെപി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നേരിയ വ്യത്യാസം
പ്രത്യേകിച്ച് കുറഞ്ഞത് 30 ഓളം സീറ്റുകളിൽ ഭൂരിപക്ഷം ഇപ്പോഴും ഭൂരിപക്ഷം 500 താഴെ വോട്ടുകൾ മാത്രം നിലനിൽക്കുന്ന സാഹചര്യത്തിൽ. 60 ഓളം സീറ്റുകളിൽ ലീഡ് നില വെറും 1000 ത്തിൽ താഴെ വോട്ടുകളാണ്. അതുകൊണ്ട് തന്നെ ഫലം പൂർണമായി പുറത്തുവന്നതിന് ശേഷം മാത്രം ആഹ്ളാദ പ്രകടനങ്ങളിലേക്ക് കടന്നാൽ മതിയെന്നാണ് പാർട്ടി നേതൃത്വം അണികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.












Click it and Unblock the Notifications