കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംകെട്ടുകാര്‍ക്ക് പൂട്ട്; ബീഹാറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാംവിവാഹം ഇനിയത്ര എളുപ്പമല്ല

Google Oneindia Malayalam News

പാട്‌ന: രണ്ടാ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ബിഹാർ ഗവൺമെന്റിലെ ജീവനക്കാർ അതത് വകുപ്പുകളെ അറിയിക്കുകയും ആവശ്യമായ അനുമതി നേടുകയും വേണമെന്ന് പുതിയ വിജ്ഞാപനം.

എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അവരുടെ വിവാഹം സംബന്ധിച്ച കാര്യങ്ങൾ അറിയിക്കണമെന്നും ആവശ്യമായ അനുമതി നേടിയ ശേഷം മാത്രമേ രണ്ടാം വിവാഹത്തിന് അർഹതയുള്ളൂവെന്നും സംസ്ഥാന സർക്കാർ പുറത്തുവിട്ട പുതിയ വിജ്ഞാപനത്തിൽ പറയുന്നു.

marriage

വിജ്ഞാപനമനുസരിച്ച്, രണ്ടാം തവണ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ജീവനക്കാർ ആദ്യം അവകുടെ പങ്കാളിയിൽ നിന്ന് നിയമപരമായ വേർപിരിയൽ തേടുകയും ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയും വേണം. ജീവനക്കാരന്റെ ആദ്യ ഭാര്യയോ ഭർത്താവോ എതിർത്താൽ രണ്ടാം ഭാര്യയ്‌ക്കോ ഭർത്താവിനോ സർക്കാർ സൗകര്യങ്ങൾ നിഷേധിക്കപ്പെടും.

വിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല: ഡൽഹി ഹൈക്കോടതിവിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല: ഡൽഹി ഹൈക്കോടതി

സർക്കാർ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയില്ലാതെ രണ്ടാമത് വിവാഹം കഴിക്കുകയും സേവന കാലയളവിൽ മരിക്കുകയും ചെയ്താൽ, അവരുടെ രണ്ടാം ഭാര്യ/ഭർത്താവ്, അവരുടെ മക്കൾ എന്നിവർക്ക് ആശ്രിത നിയമനത്തിൽ ജോലി ലഭിക്കില്ല. ആദ്യഭാര്യയുടെ മക്കൾക്ക് സംസ്ഥാന സർക്കാർ മുൻഗണന നൽകും.

റോബിനുമായി ഇനി ഒരു ബന്ധവുമില്ല, ഇത് ഫൈനല്‍ തീരുമാനം; കണ്ണുനിറഞ്ഞ് കാരണം പറഞ്ഞ് ദില്‍ഷറോബിനുമായി ഇനി ഒരു ബന്ധവുമില്ല, ഇത് ഫൈനല്‍ തീരുമാനം; കണ്ണുനിറഞ്ഞ് കാരണം പറഞ്ഞ് ദില്‍ഷ

എല്ലാ ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്‌ട്രേറ്റ്‌മാർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്‌മാർ, പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി), ഡിജിപി ഹോംഗാർഡ്, ഡിജിപി ജയിൽ, ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർ എന്നിവരും അവരവരുടെ അധികാരപരിധിയിൽ ഇത് നടപ്പാക്കാൻ പൊതുഭരണകൂടം അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Bihar govt employees should take permission from respective departments to remarry, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X