കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെപി ഞങ്ങളുടെ വിജയസാധ്യത തകര്‍ത്തു, അവരെ പുറത്താക്കേണ്ടത് ബിജെപിയാണെന്ന് നിതീഷ്!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ മുഖ്യമന്ത്രിയാകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് നിതീഷ് കുമാര്‍. എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാണ്. കാരണം ജനവിധി ഞങ്ങള്‍ക്കൊപ്പമാണ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഞാനൊരിക്കലും ആവശ്യപ്പെട്ടിട്ടില്ല. കാരണം എന്‍ഡിഎയിലെ കക്ഷിയാവുമ്പോള്‍ അത്തരം അവകാശവാദമുണ്ടാകും. എന്നാല്‍ എന്‍ഡിഎ ആരെയാണോ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത് അതിനെ താനും പിന്തുണയ്ക്കുമെന്ന് നിതീഷ് പറഞ്ഞു. അതേസമയം എന്‍ഡിഎയില്‍ കുറഞ്ഞ സീറ്റുകളാണ് ഇത്തവണ ജെഡിയുവിന് ലഭിച്ചത്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമോ എന്ന ആശങ്ക ജെഡിയു ക്യാമ്പില്‍ ശക്തമാണ്.

1

ജെഡിയുവിന് വലിയ ദോഷമായി മാറിയത് എല്‍ജെപിയും ചിരാഗ് പാസ്വാനുമാണെന്ന് നിതീഷ് അംഗീകരിച്ചു. പല സീറ്റുകളില്‍ അവരെ ജെഡിയുവിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ചു. എന്നാല്‍ ബിജെപിയുടെ കേന്ദ്രത്തിലെ സഖ്യകക്ഷിയാണ് എല്‍ജെപി. അവരുമായുള്ള സഖ്യം പിരിയണോ എന്നത് ബിജെപിയുടെ തീരുമാനമാണെന്നും നിതീഷ് വ്യക്തമാക്കി. ജെഡിയു മത്സരിച്ച എല്ലാ സീറ്റിലും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എന്തെങ്കിലും നടപടി എല്‍ജെപിക്കെതിരെ ഉണ്ടെങ്കില്‍ ്അത് ബിജെപിയില്‍ നിന്നാണ് ഉണ്ടാവേണ്ടത്. അവരെ എന്‍ഡിഎയില്‍ നിന്ന് പുറത്താക്കുന്ന കാര്യം വരെ ബിജെപിയാണ് തീരുമാനിക്കുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ഞങ്ങള്‍ എന്‍ഡിഎയ്ക്ക് വേണ്ടിയാണ് ക്യാമ്പയിന്‍ നടത്തിയത്. എന്നാല്‍ ഏതോ പാര്‍ട്ടി, അവര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ പോലും മത്സരിക്കാനില്ല. പക്ഷേ ആളുകളെ വെച്ച് ഞങ്ങളുടെ വോട്ടുകള്‍ ഭിന്നിച്ചു. ആ ശ്രമങ്ങള്‍ കളത്തില്‍ തന്നെ പ്രകടമായിരുന്നു. മാധ്യമങ്ങള്‍ അക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളുടെ വിശകലനവും നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ചെറിയ ഭൂരിപക്ഷമാണ് ഉള്ളത് എന്നതില്‍ യാതൊരു ഭയവുമില്ല. ഈ ഭൂരിപക്ഷവും വെച്ച് സര്‍ക്കാരുണ്ടാക്കുന്നതിലും ഭരിക്കുന്നതിലും ഒരുപ്രശ്‌നവുമില്ലെന്നും നിതീഷ് പറഞ്ഞു. അതേസമയം ഈ തെരഞ്ഞെടുപ്പ് തന്റെ കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്ന പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും നിതീഷ് വ്യക്തമാക്കി.

Recommended Video

cmsvideo
Actor Krishna Kumar About Bihar Assembly Election Results

അടുത്ത ആഴ്ച്ച ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന വാദങ്ങള്‍ തെറ്റാണ്. ഇതുവരെ അക്കാര്യം തീരുമാനിച്ചിട്ടില്ല. ദീപാവലിക്കാണോ ഛാത്ത് പൂജയ്ക്കാണോ എന്നൊന്നും തീരുമാനിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ എന്‍ഡിഎ കക്ഷികള്‍ തമ്മില്‍ കൂടിക്കാഴ്ച്ചയുണ്ടെന്നും നിതീഷ് പറഞ്ഞു. അതേസമയം ബിജെപിക്കുള്ളില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി ആവശ്യമില്ലെന്ന വാദമാണ് ശക്തമായിരിക്കുന്നത്. സുശീല്‍ കുമാര്‍ മോദി ഒഴിച്ച് ആരും നിതീഷിനെ അംഗീകരിക്കുന്നില്ല. ജെഡിയു നേതാക്കള്‍ നിതീഷിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന വാദത്തിലാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ശക്തായ പിന്തുണ നിതീഷിനുണ്ട്. നാലാം തവണയും അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി എത്തുമെന്നാണ് വ്യക്തമാകുന്നത്.

English summary
bihar: nitish kumar says ljp cuts jdu's vote that led to their defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X