കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിന്റെ ഗ്രാജുവേറ്റ് ചായ്‌വാലിയുടെ കട പൂട്ടി അധികൃതര്‍; വൈറല്‍ താരത്തെ വിടാതെ കോര്‍പ്പറേഷന്‍

Google Oneindia Malayalam News

പട്‌ന: സോഷ്യല്‍ മീഡിയയിലൂടെ തരംഗമായ ബീഹാറി യുവതിയുടെ കടയ്ക്ക് ഒരിക്കല്‍ കൂടി പൂട്ടിട്ട് കോര്‍പ്പറേഷന്‍. വെല്ലുവിളികളെ അതിജീവിച്ച് കട ആരംഭിക്കുകയും ബിരുദം നേടുകയും ചെയ്ത പ്രിയങ്ക ഗുപ്ത എന്ന യുവതിയുടെ ജീവിതമാണ് ഒരിക്കല്‍ കൂടി പ്രതിസന്ധിയിലേക്ക് വീണിരിക്കുന്നത്. പ്രിയങ്ക ഗുപ്ത സോഷ്യല്‍ മീഡിയയില്‍ ഗ്രാജുവേറ്റ് ചായ്‌വാലി എന്നാണ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.

1

ഇവരുടെ വളര്‍ച്ച നേരത്തെ സോഷ്യല്‍ മീഡിയയില്‍ ആകെ വലിയ വാര്‍ത്തയായിരുന്നു. ഇത് രണ്ടാം തവണ കോര്‍പ്പറേഷന്‍ അവരുടെ കടയ്ക്ക് താഴിടുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിനും ഇത് വഴിവെച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

ബീഹാറിലെ പട്‌നയില്‍ നിന്നുള്ള ബിരുദക്കാരിയാണ് പ്രിയങ്ക ഗുപ്ത. ഇവരുടെ കടയില്‍ നേരത്തെ സെലിബ്രിറ്റികള്‍ അടക്കം വന്നിരുന്നു. വലിയ തരംഗമായിരുന്നു ഇവര്‍. സാമ്പത്തിക ശാസ്ത്രത്തിലാണ് ഇവര്‍ ബിരുദം നേടിയത്. എന്നാല്‍ ജീവിതത്തില്‍ മുന്നോട്ട് പോകാനായി പ്രിയങ്ക ചെയ്തത് ഒരു കട ആരംഭിക്കുകയാണ്. പട്‌നയിലെ വനിതാ കോളേജിന് മുന്നിലായിരുന്നു പ്രിയങ്കയുടെ കട. ഇത് വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. നിരവധി പേര്‍ അവരെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.

2

17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!

അതേസമയം തന്റെ കട പട്‌ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ രണ്ടാമതും പിടിച്ചെടുത്തുവെന്ന് പ്രിയങ്ക വളരെ സങ്കടത്തോടെയാണ് അറിയിച്ചത്. ആരുടെയും മനസ്സലയിക്കുന്ന ഒരു വീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതിലാണ് അവര്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചത്. തനിക്ക് മടുത്തുവെന്നും, കട അടയ്ക്കാന്‍ തീരുമാനിച്ചുവെന്നും, മുന്നോട്ട് പോകുന്നില്ലെന്നും യുവതി പറഞ്ഞു. തന്നെ കോര്‍പ്പറേഷന്‍ അധികൃതര്‍ മനപ്പൂര്‍വം ദ്രോഹിക്കുകയാണ്. തുടര്‍ച്ചയായി അവര്‍ തന്റെ കട പിടിച്ചെടുക്കുകയാണെന്ന് പ്രിയങ്ക പറയുന്നു.

3

കട നടത്തുന്നതിന് ആവശ്യമായ എല്ലാ രേഖകളും തന്റെ കൈവശമുണ്ട്. അനുമതിക്ക് ആവശ്യമായ രേഖകള്‍ ഉണ്ടായിട്ടും അധികൃതര്‍ തന്നെ ദ്രോഹിക്കുകയാണ്. അതുകൊണ്ടാണ് തനിക്ക് കട പൂട്ടേണ്ടി വരുന്നതെന്ന് പ്രിയങ്ക പറയുന്നു. കോര്‍പ്പറേഷന്റെ അനധികൃത കൈയ്യേറ്റ നടപടിയെ തുടര്‍ന്നാണ് ഇവരുടെ കട പൂട്ടിയത്. വീഡിയോയില്‍ ഇവര്‍ പൊട്ടിക്കരയുന്നതും കാണാം. കട പിടിച്ചെടുത്തതില്‍ പ്രിയങ്ക ആകെ വിഷമത്തിലാണ്. ബീഹാറില്‍ സ്ത്രീകളെ സ്വയം പര്യാപ്തരാകാന്‍ ആരും അനുവദിക്കില്ലെന്നും യുവതി പറഞ്ഞു.

4

ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍

ഈ വര്‍ഷം ഏപ്രിലിലാണ് പ്രിയങ്ക ഗുപ്ത കട ആരംഭിച്ചത്. താന്‍ സ്ത്രീയായത് കൊണ്ടാണ് കടയെ ലക്ഷ്യമിട്ടതെന്ന് യുവതി ആരോപിച്ചു. പുരുഷാധിപത്യം തന്റെ സ്വപ്‌നങ്ങളെ തകര്‍ത്തുവെന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് യുവതി പറഞ്ഞു. ബീഹാറില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാമെന്നാണ് ഞാന്‍ കരുതിയത്. ജനങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് ബീഹാറാണ്. ഇവിടെ സ്ത്രീകളുടെ സ്ഥാനം അടുക്കളയാണ്. സ്ത്രീകള്‍ക്ക് പുരോഗതി നേടാനുള്ള അവകാശം ഇവിടെയില്ലെന്നും അവര്‍ പറഞ്ഞു.

5

HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!

പട്‌നയില്‍ ഒരുപാട് കടകള്‍, പ്രത്യേകിച്ച് തട്ടുകടകള്‍ ഉണ്ട്. അതൊക്കെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ്. പലതിലും നിയമവിരുദ്ധമായി മദ്യം പോലും വില്‍ക്കുന്നുണ്ട്. എന്നാല്‍ നിയമവ്യവസ്ഥ ഒട്ടും സജീവമല്ല. എന്നാല്‍ ഒരു പെണ്‍കുട്ടി സ്വന്തമായി കട നടത്തുകയാണെങ്കില്‍, അധികൃതര്‍ അതിനെ നടപടിയെടുക്കും. പട്‌ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറില്‍ നിന്ന് താന്‍ അനുമതി വാങ്ങിയതാണ്. അതിന് ശേഷവും തന്റെ കട അവര്‍ പൂട്ടി. ഇനി കട തുറക്കുന്നില്ല. അവര്‍ എന്റെ സ്വപ്‌നം തകര്‍ത്തു. സ്ത്രീകളുടെ സ്ഥാനം വീട്ടിലാണെന്ന് അവര്‍ കാണിച്ചു തന്നുവെന്നും പ്രിയങ്ക പറഞ്ഞു.

English summary
bihar's chaiwali graduate priyanka gupta's shop sealed by corporation goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X