കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയോട് നിതീഷിന് എന്താണ് പ്രശ്‌നം? ഉപമുഖ്യമന്ത്രിയെ അയക്കാമെന്ന് ബിഹാര്‍, വേണ്ടെന്ന് കേന്ദ്രം

Google Oneindia Malayalam News

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പങ്കെടുക്കാതെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍ഡിഎ സഖ്യത്തിലുണ്ടെങ്കിലും ബിജെപിയുടെ പല പദ്ധതികളോടും മുഖം തിരിച്ചുനില്‍ക്കുന്ന നിതീഷ് കുമാറിന്റെ നടപടി വിവാദമായിട്ടുണ്ട്. ഡല്‍ഹിയില്‍ തിങ്കളാഴ്ചയാണ് മോദി അധ്യക്ഷത വഹിക്കുന്ന നിതി അയോഗ് യോഗം. മുഖ്യമന്ത്രിമാര്‍ തന്നെ പങ്കെടുക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിതീഷ് കുമാര്‍ അസൗകര്യം അറിയിച്ചു. ഉപമുഖ്യമന്ത്രിയായ ബിജെപി നേതാവിനെ അയക്കാമെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. പറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി എന്നാണ് വിവരം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും നിതി ആയോഗ് യോഗത്തിന് എത്തില്ല. പങ്കെടുത്തിട്ട് എന്ത് കാര്യം എന്നാണ് കെസിആറിന്റെ മറുചോദ്യം.

p

നിതീഷ് കുമാര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ബിഹാറിനെ പ്രതിനിധീകരിച്ച് ആരും യോഗത്തിലുണ്ടാകില്ല. നിതീഷ് കുമാറിന് കൊവിഡ് ബാധിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഭേദമായത്. ഇതാണ് നിതീഷ് ഡല്‍ഹി യാത്ര ഒഴിവാക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍ നിതീഷ് കുമാര്‍ തന്റെ മണ്ഡലത്തില്‍ തിങ്കളാഴ്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ജനങ്ങളുമായി സംവദിക്കുന്ന ജനതാ ദര്‍ബാര്‍ പരിപാടിയില്‍ മുഖ്യമന്ത്രി എത്തുമെന്നാണ് വിവരം. നിതി അയോഗിന്റെ വികസന റാങ്കിങില്‍ ബിഹാറിന്റെ പദവി വളരെ താഴെയാണ്. ഇതില്‍ നിതീഷ് കുമാറിന്റെ അതൃപ്തിക്ക ഒരു കാരണമത്രെ.

പ്രിയങ്കാ ഗാന്ധി ചവിട്ടി, കൈ പിരിച്ചു... രാഹുല്‍ ഗാന്ധി ഷര്‍ട്ട് കീറാന്‍ ശ്രമിച്ചു... ആരോപണങ്ങളുമായി ബിജെപിപ്രിയങ്കാ ഗാന്ധി ചവിട്ടി, കൈ പിരിച്ചു... രാഹുല്‍ ഗാന്ധി ഷര്‍ട്ട് കീറാന്‍ ശ്രമിച്ചു... ആരോപണങ്ങളുമായി ബിജെപി

നിതീഷ് കുമാറിന് നരേന്ദ്ര മോദിയുമായി ചില പ്രശ്‌നങ്ങളുണ്ട് എന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ മാസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് യാത്രയയപ്പ് നല്‍കുന്ന പരിപാടിയിലും നിതീഷ് പങ്കെടുത്തിരുന്നില്ല. നരേന്ദ്ര മോദി മുന്‍കൈയ്യെടുത്ത് കോവിന്ദിന് അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. ഈ ചടങ്ങ് പുതിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ആദ്യ പരിപാടി കൂടിയായിരുന്നു. മുര്‍മുവിന് വോട്ട് ചെയ്ത നിതീഷ് കുമാര്‍ പക്ഷെ, അത്താഴ വിരുന്നില്‍ പങ്കെടുക്കാത്തത് മോദിയോടുള്ള അതൃപ്തികൊണ്ടാണ് എന്നാണ് പ്രചാരണം.

ഇന്ത്യ കണ്ണായ മാര്‍ക്കറ്റ്; സൗദി അറേബ്യ വീണു... കുതിച്ചുകയറി റഷ്യ, അമേരിക്കന്‍ പാര നേട്ടമായിഇന്ത്യ കണ്ണായ മാര്‍ക്കറ്റ്; സൗദി അറേബ്യ വീണു... കുതിച്ചുകയറി റഷ്യ, അമേരിക്കന്‍ പാര നേട്ടമായി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിലും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. പകരം ഉപമുഖ്യമന്ത്രിയെ അയക്കുകയായിരുന്നു. 2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ നിതീഷ് ഈ അകല്‍ച്ച പുലര്‍ത്തുന്നുണ്ട്. ബിഹാറില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിയുവിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചത് ബിജെപിയാണ്. എങ്കിലും നിതീഷിനെ ബിജെപി മുഖ്യമന്ത്രിയാക്കുകയായിരുന്നു. ബിജെപിയുടെ ഔദാര്യം എന്ന മട്ടിലുള്ള ഈ പദവി ഒഴിയാന്‍ നിതീഷ് ആലോചിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഗ്നപഥ് പദ്ധതി, ജാതി സെന്‍സസ് എന്നീ പദ്ധതികളിലും ബിജെപിയും ജെഡിയുവും രണ്ടു തട്ടിലാണ്.

അതേസമയം, നിതി ആയോഗ് സമ്മേളന്തില്‍ പങ്കെടുക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര റാവു പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാതെ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
ജാർഖണ്ഡിൽ നിന്നും ഇന്ത്യയുടെ പ്രഥമ വനിതയിലേക്ക് | Draupadi Murmu

English summary
Bihar, Telangana Chief Ministers Will Not Attend NITI Aayog Meeting Chaired By Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X