ബീഹാറില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം സെക്കന്‍ഡുകള്‍ കൊണ്ട് ചീട്ടുക്കൊട്ടാരം പോലെ തകര്‍ന്ന് വീണു!!
പട്‌ന: ബീഹാറില്‍ പണി നടന്ന് കൊണ്ടിരിക്കുന്ന പാലം സെക്കന്‍ഡുകള്‍ കൊണ്ട് തകര്‍ന്ന് വീണു. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. നാലുവരി പാലമാണിത്. ബീഹാറിലെ ബാഗല്‍പൂരിലാണ് ഈ പാലമുള്ളത്. ഈ വര്‍ഷം രണ്ടാം തവണയാണ് പാലം തകര്‍ന്ന് വീഴുന്നത്. ചീട്ടുക്കൊട്ടാരം പോലെയാണ് ഈ പാലം തകര്‍ന്നത്.
2014ല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്ത പാലമാണിത്. സുല്‍ത്താന്‍ഗഞ്ചിനെയും, കഗാരിയ ജില്ലകളെയും ബന്ധിപ്പിക്കുന്ന പാലമാണിത്. പാലത്തിന്റെ തൂണും, മൊത്തം ഭാഗവും ഒന്നാകെ തകര്‍ന്നുവീഴുകയായിരുന്നു. തൊട്ടപ്പുറം പ്രദേശവാസികള്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നതും കാണാം.ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ് ഈ പാലം തകര്‍ന്ന് വീണത്.

അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക ഭരണസമിതിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയിരുന്നു. പുല്‍ നിര്‍മാണ്‍ നിഗമില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായി ജില്ലാ ഭരണസമിതിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പര്‍വത പോലീസ് സ്‌റ്റേഷനില്‍ കീഴില്‍ വരുന്നതാണ് പാലം നില്‍ക്കുന്ന മേഖല. പാലത്തിന് സംഭവിച്ച നാശനഷ്ടങ്ങള്‍ എത്രയാണെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി കൊണ്ടിരിക്കുകയാണ്. ഭാഗല്‍പൂര്‍ എസ്ഡിഒ ധനഞ്ജയ് കുമാര്‍ പറഞ്ഞു.
അതേസമയം 'പാലം തകര്‍ന്ന കാര്യം അറിഞ്ഞിട്ടുണ്ടെന്നും, നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയര്‍മാരുമായി സംസാരിച്ചുവെന്നും, ജീവനും സ്വത്തിനും നഷ്ടങ്ങള്‍ സംഭവിച്ചില്ലെന്നും; ധനഞ്ജയകുമാര്‍ പറഞ്ഞു. ' ഇതൊരു വലിയ വീഴ്ച്ചയാണ്. ഉന്നത തല അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും' സുല്‍ത്താന്‍ഗഞ്ച് എംഎല്‍എ ലളിത് കുമാര്‍ മണ്ഡല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സുല്‍ത്താന്‍ഗഞ്ചില്‍ അപകടമുണ്ടായിരുന്നു. അതേസമയം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ, പാലത്തിന്റെ നിര്‍മാണ സമയം പതിവിലും നീണ്ടുപോവുകയായിരുന്നു.
ഒന്‍പത്, 13 സ്തംഭങ്ങളിലെ സ്ലാബുകള്‍ തെറിച്ചുപോയി. അതേസമയം നാശനഷ്ടങ്ങള്‍ എത്രത്തോളം വലുത്താണെന്ന് കണക്കാക്കിയിട്ടില്ലെന്നാണ് ബാഗല്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നു. പാലം ഇടിഞ്ഞ് വീഴാനുള്ള കാരണം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒരു ബാലം രണ്ടായി പിളര്‍ന്ന് ബുര്‍ഹി ഗാന്ധക് നദിയിലേക്ക് പതിച്ചിരുന്നു. ബീഹാറിലെ തന്നെ ബെഗുസരയ് ജില്ലയിലായിരുന്നു ഈ സംഭവം നടന്നത്. ഇതിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. കാരണം പൊതുജനത്തിനായി ഈ പാലം തുറന്നുകൊടുത്തിരുന്നില്ല. ഉദ്ഘാടനം നടന്നതിന് പിന്നാലെയായിരുന്നു ഇത് തകര്‍ന്ന് വീണത്.












Click it and Unblock the Notifications