Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിയുടെ കൊലപാതകം; യുവതിയെ മറ്റൊരു സ്ത്രീ മര്‍ദ്ദിച്ച് നഗ്നയാക്കി

ബെഗുസാരായ്: കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത യുവതിയെ മറ്റൊരു സ്ത്രീ മര്‍ദ്ദിക്കുകയും നഗ്നയാക്കുകയും ചെയ്തതായി പരാതി. ബിഹാറിലെ ബെഗുസാരായി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമീണര്‍ ചേര്‍ന്ന് രേണു എന്ന യുവതിയെ തടഞ്ഞു നിര്‍ത്തിയശേഷം മര്‍ദ്ദിക്കാനായി മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന്, വലിയ മുളയുപയോഗിച്ച് യുവതിയെ ക്രൂരമായി അടിച്ചു വീഴ്ത്തുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. അടിക്കരുതെന്ന് യുവതി കേണപേക്ഷിച്ചെങ്കിലും രേണുവിനെ സ്ത്രീ മര്‍ദ്ദിച്ച് അവശയാക്കുകയായിരുന്നു. ഇടയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം ചുറ്റം കൂടിനിന്നതിനാല്‍ രേണുവിന് അടികൊള്ളുകയല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല.

rape

ഒക്ടോബര്‍ 13ന് 12 വയസുള്ള ഒരു കുട്ടി ഗ്രാമത്തില്‍ മരിച്ചിരുന്നു. ഈ കുട്ടിയുടെ കൊലപ്പെടുത്തിയത് രേണുവും കാമുകന്‍ സൂരജും ചേര്‍ന്നാണെന്നാണ് ഗ്രാമവാസികളുടെ ആരോപണം. കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

സംഭവം വാര്‍ത്തയായതോടെ ഗ്രാമവാസികള്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കുറ്റവാളികളെ കണ്ടെത്തുക പോലീസിന്റെ ജോലിയാണെന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബിഹാറിലെ മിക്ക കുഗ്രാമങ്ങളിലും ഇത്തരത്തിലുള്ള പ്രാകൃത ശിക്ഷാരീതി ഇപ്പോഴും നടപ്പിലാക്കുന്നുണ്ടെന്നാണ് പുതിയ സംഭവവും സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+