• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനസ്തീസിയ നൽകാതെ വന്ധ്യംകരണം; നിലവിളിച്ച് സ്ത്രീകൾ; ബാക്കിയുള്ളവർ ജീവനും കൊണ്ട് രക്ഷപ്പെട്ടു

Google Oneindia Malayalam News

കൈ മുറിഞ്ഞ ബ്ലഡ് കണ്ടാൽ പോലും തലകറങ്ങുന്ന ആളുകൾ ഉണ്ടാവാറില്ലേ, ഓപ്പറേഷൻ എന്ന് കേട്ടാൽ തന്നെ പാതിജീവൻ പോകുന്നവർ, ചെറിയ വേദന പോലും സഹിക്കാത്തവർ, ഇഞ്ചക്ഷൻ പോലും എടുക്കാൻ ഭയക്കുന്നവർ. തീർച്ചയായും ചിലർക്കെങ്കിലും ഇപ്പറഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ ആകെ ഒരു അസ്വസ്ഥത തോന്നുണ്ടാവും.

അപ്പോൾ നിങ്ങളെ മയക്കാതെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാലോ.. സ്ഥലകാലം നോക്കാതെ ഓടിരക്ഷപ്പെടില്ലേ... അങ്ങനെ മയക്കിക്കിടത്താതെ ഒക്കെ ഓപ്പറേഷൻ ഒക്കെ ചെയ്യുമോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം... ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങളുടെ സംശയത്തിനുള്ള ഉത്തരമാകും.

1

ബീഹാറിലാണ് സംഭവം നടക്കുന്നത്. കേട്ടാൽ അതിക്രൂരം എന്നല്ലാതെ നമുക്ക് ഈ സംഭവത്തെക്കുറിച്ച് പറയാൻ ആകില്ല, സംഭവം കേൾക്കുമ്പോൾ തന്നെ നമ്മുടെ തലകറങ്ങും. ബീഹാറിൽ ഒരു പ്രാഥമിക കേന്ദ്രത്തിലാണ് സംഭവം നടന്നത്. അനസ്തീസിയ നൽകാതെ സ്ത്രീകൾക്ക് വന്ധ്യംകരണം ചെയ്യുകയായിരുന്നു. വേദന സഹിക്കാനാവാതെ അലറി നിലവിളിച്ച സ്ത്രീകളുടെ കൈകാലുകൾ കൂട്ടിപ്പിടിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി. ബീഹാറിലെ ഖഗരിയ ജില്ലയിലെ അലൗലിയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു (പിഎച്ച്സി) സംഭവം. 23 സ്ത്രീകളുടെ വന്ധ്യംകരണം ആയിരുന്നു നടന്ന്. എല്ലാവരേയും ഇതുപോലെ തന്നെയാണ് വന്ധീകരിച്ചതും. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാഗ്യദേവത നിങ്ങളുടെ വീട്ടിലേക്കാണോ, അറിയണ്ടേ! ലോട്ടറിയില്‍ ഒരു പുത്തന്‍ മാറ്റം വരുന്നുഭാഗ്യദേവത നിങ്ങളുടെ വീട്ടിലേക്കാണോ, അറിയണ്ടേ! ലോട്ടറിയില്‍ ഒരു പുത്തന്‍ മാറ്റം വരുന്നു

2

ഇവിടെ ആകെ 30 സ്ത്രീകളാണ് വന്ധ്യംകരിക്കാൻ‌ എത്തിയിരുന്നത്. എന്നാൽ വന്ധീകരണത്തിനുപോയ മറ്റ് സ്ത്രീകളുടെ നിലവിളി കേട്ടതിനെത്തുടർന്ന് ഏഴു സ്ത്രീകൾ ഓടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഗുരുതര കൃത്യവിലോപമാണ് നടന്നതെന്ന് ഖഗരിയ സിവിൽ സർജൻ അമർകാന്ത് ഝാ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ലോക്കൽ അനസ്തീസിയ നൽകിവേണം ഇത്തരം ശസ്ത്രക്രിയകൾ നടത്താൻ. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3

വന്ധീകരണത്തിന് വിധേയായ ഒരു സ്ത്രീ താൻ നേരിട്ട അനുഭവം പങ്കുവെച്ചിട്ടുണ്ട്. സംഭവം ഓർക്കാൻക്കൂടി പേടിയാണെന്ന് വന്ധ്യംകരണത്തിനു വിധേയരായവരിൽ ഒരാൾ പിടിഐയോടു പറഞ്ഞത്. ''വേദന കൊണ്ടു ഞാൻ പുളഞ്ഞപ്പോൾ നാലുപേർ എന്റെ കൈകാലുകൾ പിടിച്ചുവച്ചിരിക്കുകയായിരുന്നു. ഒടുവിൽ ഡോക്ടർ ശസ്ത്രക്രിയ പൂർത്തിയാക്കി. വേദനയെക്കുറിച്ചു ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞ മറുപടി അങ്ങനെ സംഭവിക്കുമെന്നായിരുന്നു'' - അവർ പറയുന്നു.

ലഹരി അടിച്ച് കിളിപോയി 'വിക്കി തഗ്' ; കയ്യില്‍ തോക്കും വെട്ടുകത്തിയും പ്രമുഖ വ്‌ളോഗര്‍ പിടിയില്‍ലഹരി അടിച്ച് കിളിപോയി 'വിക്കി തഗ്' ; കയ്യില്‍ തോക്കും വെട്ടുകത്തിയും പ്രമുഖ വ്‌ളോഗര്‍ പിടിയില്‍

5

മറ്റൊരു യുവതിയും അനുഭവം പങ്കിട്ടു. ശസ്ത്രക്രിയയുടെ സമയം മുഴുവനും ബോധമുണ്ടായിരുന്നുവെന്നും കഠിനമായ വേദനയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി. സർക്കാർ സ്പോൺസർ ചെയ്ത പ്രചാരണത്തിന്റെ ഭാഗമായി സ്വകാര്യ സംഘടനയാണ് വന്ധ്യംകരണം സംഘടിപ്പിച്ചത്. സംഭവത്തിൽ ആർജെഡി സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി.

English summary
Bihar: women forced to Sterilization without giving anesthesia, here is what happened next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X