'അക്കൌണ്ടിൽ കൂടുതൽ പണം വന്നത് പച്ചക്കറി വ്യാപാരത്തിൽ നിന്നെന്ന് ബിനീഷ് കൊടിയേരി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ചു. ഈ മാസം പത്തൊമ്പതാം തിയ്യതിയിലേക്കാണ് കർണ്ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഹർജി വാദം കേൾക്കുന്നതിനായി മാറ്റിവെച്ചിട്ടുള്ളത്. ജാമ്യഹർജിയിലെ വാദം അഞ്ച് മിനിറ്റ് സമയത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി ഇത് ചെവിക്കൊണ്ടിരുന്നില്ല. കൂടുതൽ കേസുകൾ പരിഗണിക്കാനുള്ളതിനാൽ ബിനീഷിന്റെ കേസ് മാറ്റുകയാണെും കോടതി വ്യക്തമാക്കി.
അസുഖ ബാധിതനായി കഴിയുന്ന അച്ഛനെ കാണുന്നതിന് വേണ്ടി ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ബിനീഷ് ഹർജിയിൽ ഉന്നയിച്ച പ്രധാന ആവശ്യം. ക്യാൻസർ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണൻ ശുശ്രൂഷിക്കുന്നതിന് സ്വദേശത്തേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു ജാമ്യാപേക്ഷയിലെ പ്രധാനവാദം. ഏഴ് മാസം ജയിലിൽ കഴിഞ്ഞു എന്നുള്ളത് ജാമ്യം നൽകുന്നതിനുള്ള കാരണമല്ലെന്നും ജാമ്യഹർജിയിൽ വിശദമായ വാദം ആവശ്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

അതേ സമയം ബിനീഷിന്റെ അക്കൌണ്ടിലേക്കെത്തിയ പണം പച്ചക്കറി വ്യാപാരത്തിലൂടെ ലഭിച്ചതാണെന്നുള്ള വാദവും അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത് 204 ദിവസം പിന്നിട്ടെങ്കിലും ഇതുവരെയും ജാമ്യം അനുവദിച്ചിട്ടില്ല.
അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications