ബിസ്മില്ലാ ഖാന്റെ കാണാതായ ഷെഹ്‌നായി കണ്ടെത്തി; കൊച്ചുമകനടക്കം മൂന്നുപേര്‍ പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

വാരാണസി: ഷെഹ്‌നായി മാന്ത്രികന്‍ ഭാരത രത്‌ന ഉസ്താദ് ബിസ്മില്ലാ ഖാന്റെ മോഷണം പോയ ഷെഹ്‌നായികള്‍ കണ്ടെത്തി. സംഭവത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനടക്കം മൂന്നുപേരെ സ്‌പെഷല്‍ പോലീസ് അറസ്റ്റ് ചെയ്തു. ബിസ്മില്ലാ ഖാന്റെ കൊച്ചുമകന്‍ നസ്രി ഹസന്‍ അലിയാസ് ഷദാബ്, വരാണസിയിലെ രണ്ട് ജ്വല്ലേര്‍സ് എന്നിവരാണ് പിടിയിലായത്.

അമൂല്യവിലയുള്ള ഉസ്താദിന്റെ ഷെഹ്‌നായികള്‍ കൊച്ചുമകന്‍ വില്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൂന്ന് സില്‍വര്‍ ഷെഹ്‌നായികളും ഒരു മരത്തിന്റെ ഷെഹ്‌നായിയുമാണ് കാണാതായത്. ഇവയെല്ലാം 17,000 രൂപയ്ക്ക് ഒരു സില്‍വര്‍ ജ്വല്ലറിയില്‍ വില്‍ക്കുകയായിരുന്നു. ജ്വല്ലറി ഉടമ ശങ്കര്‍ലാല്‍ സേത്ത്, മകന്‍ സുജിത് സേത്ത് എന്നിവരാണ് ഇവ വാങ്ങിയതെന്നതിനാലാണ് ഇവരെയും അറസ്റ്റ് ചെയ്തത്.

bismillah-khan

പോലീസ് കണ്ടെടുക്കുമ്പോഴേക്കും ഷെഹ്‌നായിയിലെ സില്‍വറുകള്‍ ഉരുക്കിയിരുന്നു. മരത്തിന്റെ ഭാഗംമാത്രമാണ് ശേഷിച്ചിരുന്നത്. ഉരുക്കിയ ഷെഹ്‌നായികള്‍ മൂന്നും മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു, ലാലു പ്രസാദ് യാദവ്, കപില്‍ സിബല്‍ എന്നിവര്‍ ബിസ്മില്ലാ ഖാന് സമ്മാനമായി നല്‍കിയതായിരുന്നു.

സില്‍വര്‍ ഷെഹ്‌നായികള്‍ അദ്ദേഹം അപൂര്‍വമായി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഷെഹ്‌നായികളും അപൂര്‍വമായ ബഹുമതികളും ഉള്‍പ്പെടെ കാണാതായതായി വ്യക്തമാക്കി മകനാണ് ഡിസംബര്‍ 5ന് പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് ഇത് കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.


English summary
Bismillah Khan’s stolen shehnais recovered, grandson, 2 others arrested
Please Wait while comments are loading...