എയര്‍ ഹോസ്റ്റസിന്റെ മുന്നില്‍ അശ്ലീല സിനിമ കാണുകയായിരുന്ന ബിസിനസുകാരന്‍ പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും പോണ്‍ സിനിമ കാണുകയായിരുന്ന ബിസിനസുകാരനെ അറസ്റ്റ് ചെയ്തു. എയര്‍ ഹോസ്റ്റസിന്റെ മുന്നില്‍വെച്ചാണ് രണ്ടുതവണ ബിസിനസുകാരന്‍ സിനിമ കണ്ടുകൊണ്ടിരുന്നത്. പൊതുസ്ഥലത്തെ അശ്ലീല സിനിമാ പ്രദര്‍ശനത്തിനാണ് 43കാരനായ ഇയാളെ പിന്നീട് പിടികൂടിയത്.

കഴിഞ്ഞദിവസം രാത്രി 8.20ന് കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളില്‍വെച്ചായിരുന്നു സംഭവം. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിരുന്ന ബിസിനസുകാരന്‍ ആദ്യം എയര്‍ എയര്‍ ഹോസ്റ്റസിനോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളവുമായി എത്തുമ്പോള്‍ ഇയാള്‍ ഫോണില്‍ പോണ്‍ സിനിമ കാണുകയായിരുന്നു.

web

അല്‍പനേരത്തിനുശേഷം വീണ്ടും ചൂടുവെള്ളം ആവശ്യപ്പെട്ടു. ഇതുമായി ചെല്ലുമ്പോഴും ഇയാള്‍ അശ്ലീല സിനിമ കാണുകയായിരുന്നു. മാത്രമല്ല, എയര്‍ ഹോസ്റ്റസ് കാണത്തക്ക രീതിയില്‍ മൊബൈല്‍ ഫോണ്‍ പിടിക്കുകയും ചെയ്തു. ഇതോടെ, എയര്‍ ഹോസ്റ്റസ് സംഭവം വുമണ്‍ സൂപ്പര്‍ വൈസറെ അറിയിച്ചു. അവര്‍ എത്തുമ്പോഴും യാത്രക്കാരന്‍ പോണ്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഇക്കാര്യം പൈലറ്റിനെ അറിയിക്കുകയും പൈലറ്റ് മുംബൈ വിമാനത്താവളത്തില്‍ വിവരം നല്‍കുകയും ചെയ്തു. മുംബൈയില്‍ വിമാനമിറങ്ങിയ ഉടന്‍ മുംബൈ പോലീസ് ഇയാള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, അതിനിടയില്‍തന്നെ മൊബൈല്‍ ഫോണില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തിരുന്നതിനാല്‍ ഫോണ്‍ ഫോറന്‍സിക് ലാബില്‍ അയച്ചിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.


English summary
Bizman arrested for watching porn on Mumbai-bound flight
Please Wait while comments are loading...