കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമിയുടേത് ഏറ്റവും നാണം കെട്ട കുറ്റസമ്മതമെന്ന് ബിജെപി, രക്തം ചിന്തേണ്ടിവരിക ജനങ്ങള്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പ്രസ്താവനക്കെതിരെ കര്‍ണാടക ബിജെപി. താന്‍ മുഖ്യമന്ത്രിയായത് കോണ്‍ഗ്രസിന്റെ കരുണയിലാണെന്ന എച്ച്ഡി കുമാരസ്വാമിയുടെ പ്രസ്താവനക്ക് മറുപടിയുമായാണ് ബിജെപി രംഗത്തെത്തിയിട്ടുള്ളത്. കുമാരസ്വാമിയുടെ പ്രസ്താവന സംസ്ഥാനത്തെ 6.5 കോടി ജനങ്ങളെ പുച്ഛിക്കുന്നതിന് തുല്യമാണ്. ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ജനങ്ങളെ ആക്ഷേപിക്കുകയും വിധേയകനാവാന്‍ പാടില്ലെന്നും കര്‍ണാടക ബിജെപി പറയുന്നു. ഒരു തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളെ ഇംപ്രസ് ചെയ്യിക്കുന്നതിന് വേണ്ടി മാത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.

എന്ത് തീരുമാനമെടുക്കുന്നതിനും ജെഡിഎസ് നേതൃത്വത്തിന് കോണ്‍ഗ്രസില്‍ നിന്ന് അനുമതി വാങ്ങണമെന്ന എച്ച്ഡി കുമാരസ്വാമിയുടെ പ്രസ്താവനയാണ് ബിജെപിയെ പ്രകോപിപ്പിച്ചിട്ടുള്ളത്. ഇതോടെയാണ് ബിജെപിയുടെ ഐടി സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യയും എച്ച്ഡിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിട്ടുള്ളത്.

ഏറ്റവും നാണംകെട്ട കുറ്റസമ്മതം

ഏറ്റവും നാണംകെട്ട കുറ്റസമ്മതമാണ് ഇതെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി ജനങ്ങളെ സേവിക്കാന്‍ നിര്‍ബന്ധിതനാവാതെ അധികാരത്തിലെത്തിച്ച പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് എനിക്ക് ഭീതിയോടെ മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ. കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും പണപ്പെട്ടി നിറക്കുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങളുടെ രക്തമാണ് ചിന്തുകയെന്നും അമിത് മാളവ്യ ആരോപിക്കുന്നു.

 സമ്പൂര്‍ണ ഭൂരിപക്ഷമില്ല

സമ്പൂര്‍ണ ഭൂരിപക്ഷമില്ല

തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്ന് ബിജെുപി നേതാക്കളുടെ പ്രസ്താവനയോട് എച്ച്ഡി കുമാരസ്വാമി പ്രതികരിച്ചിരുന്നു. അതിനര്‍ത്ഥം വോട്ടര്‍മാര്‍ തന്റെ പാര്‍ട്ടിയെ തള്ളിക്കളഞ്ഞുവെന്നാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ജനങ്ങള്‍ എന്നെയും പാര്‍ട്ടിയെയും തള്ളിക്കളഞ്ഞതാണ്. ഞാന്‍ വ്യക്തമായ ഭൂരിപക്ഷമാണ് തേടിയത്. കര്‍ഷക നേതാക്കളുടെ പ്രസ്താവനകള്‍ കേട്ടിട്ടുണ്ട്. എന്നെ എത്രമാത്രം പിന്തുണച്ചിട്ടുണ്ടെന്ന് അറിയാമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ക്കുന്നു. 222ല്‍ 37 സീറ്റുകള്‍ മാത്രമാണ് പ്രാദേശിക പാര്‍ട്ടിക്ക് നേടാന്‍ കഴി‍ഞ്ഞത്.

 പിന്തുണച്ചത് കോണ്‍ഗ്രസ്

പിന്തുണച്ചത് കോണ്‍ഗ്രസ്

തന്റേത് സ്വതന്ത്ര സര്‍ക്കാരല്ലെന്നും നിങ്ങളില്‍ നിന്നല്ലാതെ സമ്മര്‍ദ്ദമുണ്ടാകാതിരിക്കാന്‍ എനിക്ക് അനുകൂലമായ ജനവിധി നല്‍കാന്‍ ‍ഞാന്‍ ജനങ്ങളോട് അപേക്ഷിച്ചിരുന്നു എന്നും എച്ച്ഡി കുമാരസ്വാമി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഞാനിന്ന് കോണ്‍ഗ്രസിന്റെ കരുണയിലാണ്. ഞാന്‍ സംസ്ഥാനത്തെ 6.5 കോടി ജനങ്ങളുടെ ജനവിധിയിലല്ല അധികാരത്തിലെത്തിയിട്ടുള്ളതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ക്കുന്നു. രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ എനിക്ക് ചില സമ്മര്‍ദ്ദങ്ങളുണ്ട്. എന്നാല്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്ന വിഷയത്തില്‍ തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറയുന്നു.

 കര്‍ഷകര്‍ക്ക് ആശ്വാസം

കര്‍ഷകര്‍ക്ക് ആശ്വാസം


ബിജെപി നേതാക്കള്‍ക്കും കര്‍ഷക നേതാക്കള്‍ക്കുമെതിരെ ആഞ്ഞടിച്ച എച്ഡി കുമാരസ്വാമി കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ആവശ്യമില്ലെന്നും പ്രതികരിച്ചിരുന്നു. ക്യാബിനറ്റ് രൂപീകരണം വൈകുന്നതിനാല്‍ ഒരാഴ്ച കൂടി കാത്തിരിക്കാനാണ് എച്ച്ഡി കുമാരസ്വാമി സംസ്ഥാനത്തെ കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപിയെക്കാള്‍ ഒരു പടി മുന്നില്‍ താന്‍ ഉണ്ടാകുമെന്നും കുമാരസ്വാമി ചൂണ്ടിക്കാണിക്കുന്നു. അത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ രാജിവെക്കും. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

English summary
BJP against Kumaraswamy regarding mercy of Congress remark. Amit Malavya's tweet against HDK's remarks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X