കര്‍ണാടകയില്‍ ബിജെപി സ്കോര്‍ ചെയ്യും! ഇന്ദിരാ ക്യാന്‍റീനോട് പൊരുതാന്‍ യെദ്യൂരപ്പ ക്യാന്‍ന്‍റീന്‍

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: ഇന്ദിര ക്യാന്‍റീനിനോട് മത്സരിക്കാന്‍ പുതിയ ആയുധവുമായി ബിജെപിയുടെ രംഗപ്രവേശം. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കര്‍ണ്ണാടക ബിജെപി പ്രസിഡന്റുമായ യെദ്യൂരപ്പയുടെ അനുയായികളാണ് കര്‍ണ്ണാടകയില്‍ യെദ്യൂരപ്പ ക്യാന്‍റീന്‍ ആരംഭിക്കാനിരിക്കുന്നത്. മാണ്ഡ‍്യയിലായിരിക്കും ക്യാന്‍റീന്‍ പ്രവര്‍ത്തനമാരംഭിക്കുക. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്ല ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടിയായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ദിര ക്യാന്റീനുകള്‍ ആരംഭിച്ചത്.

തമിഴ്നാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന അമ്മ ക്യാന്റീനും ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ അന്നപൂര്‍ണ ഭോജനശാനകളുടേയും പ്രവര്‍ത്തന ശൈലി തന്നെയാണ് കര്‍ണ്ണാടകയിലെ ഇന്ദിര ക്യാന്റീനുകളുടേതും. ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇന്ദിരാ ക്യാന്റീന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്ത് രൂപയുമാണ് ഇന്ദിര ക്യാന്റീനുകള്‍ ഈടാക്കുന്നത്.

 യെദ്യൂരപ്പ ക്യാന്റീന്‍

യെദ്യൂരപ്പ ക്യാന്റീന്‍

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം യെദ്യൂരപ്പ ക്യാന്റീനുകള്‍ വഴി അഞ്ച് രൂപയ്ക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലഭ്യമാക്കാനാണ് യെദ്യൂരപ്പ ക്യാന്‍റീന്‍ കൊണ്ട് പദ്ധതിയിടുന്നത്. സുഭാഷ് നഗരയിലായിരിക്കും ആദ്യത്തെ ക്യാന്റീന്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഓഗസ്റ്റില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് സംസ്ഥാനത്ത് ഇന്ദിര ക്യാന്റീനുകള്‍ക്ക് തുടക്കം കുറിച്ചത്. മറ്റ് ജില്ലകളില്‍ക്കൂടി യെദ്യൂരപ്പ ക്യാന്‍റീന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാണ്ഡ്യ ജില്ലയിലെ യെദ്യൂരപ്പ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജിഎസ് ജീതേന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

 ഇന്ദിര ക്യാന്‍റീന്‍

ഇന്ദിര ക്യാന്‍റീന്‍


കര്‍ണ്ണാടക സര്‍ക്കാര്‍ മാര്‍ച്ചില്‍ അവതരിപ്പിച്ച ബജറ്റില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. 198 ക്യാന്‍റീനുകള്‍ ആരംഭിക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനമെങ്കിലും 101 ക്യാന്റീനുകളായിരുന്നു സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചത്. കുറഞ്ഞ നിരക്കില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ മോഹന പദ്ധതിയിലാണ് ഇന്ദിരാ ക്യാന്റീനുകള്‍ പ്രവര്‍ത്തനം ആരംഭിച്ച്.

യുപിയില്‍ അന്നപൂര്‍ണ്ണ ഭോജന ശാലകള്‍

യുപിയില്‍ അന്നപൂര്‍ണ്ണ ഭോജന ശാലകള്‍


പാവപ്പെട്ടവർക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷണം ലഭ്യമാക്കാൻ ഉടൻ അന്നപൂർണ്ണ ഭോജനാലയങ്ങള്‍ തുറക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. പാവപ്പെട്ടവർക്ക് അഞ്ച് രൂപയ്ക്ക് എല്ലാ ഭക്ഷണവും നൽകുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തിന്‍റെ എല്ലാഭാഗത്തും അന്നപൂർണ്ണ ഭോജനാലയങ്ങള്‍ തുറക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിൽ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെയാണ് സർക്കാര്‍ പദ്ധതി ആരംഭിക്കാനിരിക്കുന്നത്. 2017 മെയ് മാസത്തിലാണ് യുപി മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. പാവപ്പെട്ടവർക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള 200ഓളം കിച്ചണുകള്‍ ആരംഭിക്കാനാണ് സർക്കാര്‍ നീക്കം.

 വ്യത്യസ്ത വിഭവങ്ങള്‍

വ്യത്യസ്ത വിഭവങ്ങള്‍

പ്രഭാത ഭക്ഷണമായ പാൽക്കഞ്ഞി, പക്കവട എന്നിവ മൂന്നുരൂപയ്ക്കാണ് ലഭ്യമാക്കുക. ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും റോട്ടി, ദാല്‍, ചോറ് പച്ചക്കറികൾ എന്നിവയാണുണ്ടാവുക. അ‍ഞ്ച് രൂപയാണ് ഭക്ഷണത്തിന്‍റെ വില. മാർച്ചിൽ യുപി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ തന്നെ പദ്ധതിയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവന്നിരുന്നതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. സാധാരണ രീതിയിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതും ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അമ്മ ക്യാന്‍റീന്‍

അമ്മ ക്യാന്‍റീന്‍

അമ്മ ഉണവകം എന്ന പേരിലാണ് തമിഴ്നാട് മുഖ്യ മന്ത്രിയായിരിക്കെ ജയലളിത അമ്മ ക്യാന്‍റീന്‍ ആരംഭിച്ചത്. അഞ്ച് രൂപയ്ക്ക് ഭക്ഷ​​ണം ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. 200-300 രൂപ ചെലവിട്ടായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ഇഡ്ഡലി, പൊങ്കല്‍, എന്നിവ പ്രഭാത ഭക്ഷണമായും ഉച്ചയ്ക്ക് ഊണ്, രാത്രിയില്‍ ചപ്പാത്തി, പരിപ്പുകറി എന്നിങ്ങനെയാണ് അമ്മ ക്യാന്‍റീന്‍റെ മെനു. ഊണും ചപ്പാത്തിയും മൂന്ന് രൂപ നിരക്കിലാണ് സംസ്ഥാനത്ത് ലഭ്യമക്കിയിരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Supporters of Karnataka BJP president and former chief minister BS Yeddyurappa are all set to introduced a canteen in Mandya on the lines of Congress' Indira Canteen to provide food to the poor on subsidised rates.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്