കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയില്‍ 24 മണിക്കൂര്‍ പോലും തികഞ്ഞില്ല, സിന്ധ്യയെ അപമാനിച്ചു'; മധ്യപ്രദേശ് കോണ്‍ഗ്രസ്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച്ചയാണ് കോണ്‍ഗ്രസ് നേതാവായ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നാണ്. പിന്നാലെ സിന്ധ്യ മാര്‍ച്ച് 2 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചത്. സിന്ധ്യയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ മോദിയോ അമിത് ഷായോ വിഷയത്തില്‍ ഇതുവരേയും ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

Recommended Video

cmsvideo
BJP Already Insulting The 'Maharaja' (Jyotiraditya Scindia) Says Madhyapradesh Congress

ജ്യോതി രാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ ചേര്‍ന്ന് 24 മണിക്കൂറുകള്‍ കഴിയുന്നതിന് മുന്‍പ് അദ്ദേഹത്തെ പാര്‍ട്ടി അപമാനിച്ചിരിക്കുകയാണ്. സിന്ധ്യയുടെ ബിജദെപി പ്രവേശനത്തെക്കുറിച്ച് നരേന്ദ്രമോദിയോ അമിത് ഷായോ പ്രതികരിക്കാത്തത് സിന്ധ്യയെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് കോണ്‍ഗ്രസിന്റെ ആരോപിച്ചു.

സിന്ധ്യയെ അപമാനിച്ചു

സിന്ധ്യയെ അപമാനിച്ചു

കോണ്‍ഗ്രസ് നേതാവായിരുന്ന സിന്ധ്യ ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് പാര്‍ട്ടി സിന്ധ്യയെ അപമാനിച്ചുവെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. സിന്ധ്യയുടെ ബിജെപി പ്രവേശനത്തക്കുറിച്ച് നരേന്ദ്രമോദിയോ അമിത്ഷായോ ഇതുവരെ പ്രതികരിച്ചില്ലെന്നും ഇത് സിന്ധ്യയെ സംബന്ധിച്ച് അപമാനമാണെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചു.

'പാര്‍ട്ടിയില്‍ ചേര്‍ന്ന 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് മഹാരാജാവിനെ നിങ്ങള്‍ അപമാനിച്ചിരിക്കുന്നു. സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നിട്ടും മോദിയും അമിത് ഷായും യാതൊരു പ്രതികരണവും നടത്താത്തത് സിന്ധ്യയെ അപമാനിക്കലാണ്.' മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

മഹാരാജാവ്

മഹാരാജാവ്

മുതിര്‍ന്ന ബിജെപി നേതാവും മുഖ്യമന്ത്രിയുമായിരുന്ന ശിവരാജ് സിങ് ചൗഹാനായിരുന്നു സിന്ധ്യയെ മഹാരാജാവ് എന്ന വിശേഷണം നടത്തിയത്. സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചതിന് പിന്നാലെയായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം.സിന്ധ്യ കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ അദ്ദേഹം പാര്‍ട്ടിക്ക് മഹാരാജാവായിരുന്നു എന്നാല്‍ ഇപ്പോള്‍ മാഫിയക്കാരനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ബിജെപി പ്രവേശനം

ബിജെപി പ്രവേശനം

കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച സിന്ധ്യ ബുധനാഴ്ച്ചയായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ, നരേന്ദ്രമോദി, അമിത് ഷാ അടക്കം നിരവധി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജെപി നദ്ദയാണ് സിന്ധ്യയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ബിജെപി ഒരു വ്യത്യസ്ത പാര്‍ട്ടിയാണെന്നും അവിടെ എല്ലാ വ്യക്തികള്‍ക്കും അഭിപ്രായം പറയാനും തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനും അവസരം ഉണ്ടാവും എന്നും ജെപി നദ്ദ പ്രതികരിച്ചിരു.ന്നു. എന്നാല്‍ മോദിയോ അമിത് ഷായോ ചടങ്ങില്‍ പങ്കെടുത്തതല്ലാതെ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.

കൂടികാഴ്ച്ച

കൂടികാഴ്ച്ച

നരേന്ദ്രമോദിയും അമിത് ഷായുമായുള്ള കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കുന്നതും ബിജെപിയില്‍ ചേര്‍ന്നതും. മോദിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച. ഇതിന് മുന്‍പ് സിന്ധ്യ അമിത് ഷായുമായും ജെപി നദ്ദയുമായും അനൗദ്യോഗിത കൂടികാഴ്ച്ചകളും നടത്തിയിരുന്നുവെന്ന് റിപ്പോട്ടുകള്‍ ഉണ്ട്. പക്ഷെ ഇതുവരേയും സിന്ധ്യയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് ഇരുവരും പരസ്യപ്രസ്താവനകള്‍ നടത്തിയിട്ടില്ല.

പോസ്റ്ററുകള്‍

പോസ്റ്ററുകള്‍

സിന്ധ്യയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ മധ്യപ്രദേശിന്റെ പല ഭാഗങ്ങളിലും മോദിയും അമിത ഷായും ഒപ്പം സിന്ധ്യയുമുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഭാരത് മാതാവിന്റെ പുത്രനായ സിന്ധ്യ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചത് സ്വാഗതാര്‍ഹമാണെന്ന് പോസ്റ്ററില്‍ പറയുന്നു.' ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370. കഴിഞ്ഞ വര്‍ഷമാണ് ബിജെപി ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത്.

 രാഷ്ട്ര സേവനം

രാഷ്ട്ര സേവനം

ബിജെപിയില്‍ അംഗത്വം ലഭിച്ചത് തന്റെ ഭാഗ്യമാണെന്നായിരുന്നു സിന്ധ്യയുടെ പ്രതികരണം. ഞാന്‍ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് എനിക്കത് ചെയ്യാന്‍ സാധിക്കില്ല. ഇത്്് തനിക്ക് രാഷ്ട്ര സേവനത്തിന് കിട്ടിയ മികച്ച അവസരമാണെന്നും സിന്ധ്യ പറഞ്ഞു. രാജ്യം നരേന്ദ്രമോദിയുടെ കൈയ്യില്‍ സുരക്ഷിതമാണെന്നും സിന്ധ്യ പ്രതികരിച്ചു. അപ്പോഴും മോദിയോ അമിത് ഷായോ വിഷയത്തെക്കുറിച്ച് യാതൊന്നും പ്രതികരിച്ചിരുന്നില്ല.

മധ്യപ്രദേശ്

മധ്യപ്രദേശ്

ഏറെനാളായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തോടുളള അതൃപ്തിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിനോടുളള ചേരിപ്പോരുമാണ് പാര്‍ട്ടിക്ക് പുറത്തേക്കുളള വഴി തിരഞ്ഞെടുക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയെ പ്രേരിപ്പിച്ചത്. ഏറ്റവും ഒടുവില്‍ സിന്ധ്യ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിലും സമവായത്തിന് കമല്‍നാഥ് തയ്യാറായിരുന്നില്ല. പിന്നാലെയാണ് സിന്ധ്യ സ്വന്തം തട്ടകത്തിലെ എംഎല്‍എമാരേയും കൂട്ടി രാജി വെച്ചിരിക്കുന്നത്.

English summary
Madhya Pradesh Congress has hit out at BJP and Jyotiraditya Scindia saying it has been less than 24 hours and the party has already started insulting the "Maharaja"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X