കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് തന്ത്രവുമായി ബിജെപി.... ദളിത് ബില്‍... അസം കുടിയേറ്റം... പ്രചാരണ വിഷയമാക്കും!!

Google Oneindia Malayalam News

ദില്ലി: ഏറ്റവും ശുഭപ്രതീക്ഷയിലാണ് ബിജെപി ഇപ്പോള്‍. 2019ല്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ഒരു സംശയം പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഇല്ല. പക്ഷേ 2014ലെ പോലെയല്ല കുറച്ച് കഷ്ടപ്പെട്ടാല്‍ മാത്രമേ ഇത്തവണ ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിക്കൂ. അതിന് തീവ്രമായ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എടുത്തിടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമായും ഹിന്ദുക്കളിലെ പിന്നോക്ക വിഭാഗത്തിന്റെ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

അതിന് പുറമേ പാര്‍ട്ടിക്ക് വോട്ട് ചെയ്ത മുന്നോക്ക വിഭാഗക്കാരെ ബിജെപിയില്‍ തന്നെ നിലനിര്‍ത്തുക എന്നതുമാണ് ലക്ഷ്യമിടുന്നത്. അമിത് ഷാ ഇതിനുള്ള നിര്‍ദേശങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. അതേസമയം ദളിത് വിഷയം, അനധികൃത കുടിയേറ്റം എന്നിവ കൂടുതല്‍ ശക്തിയോടെ തന്നെ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. പ്രധാനമായും വോട്ടുകള്‍ തമ്മില്‍ ഭിന്നിക്കുന്നു എന്ന് ഉറപ്പാക്കാനും ശ്രമമുണ്ടാവും.

പ്രതിപക്ഷത്തെ പൊളിച്ചടുക്കാന്‍....

പ്രതിപക്ഷത്തെ പൊളിച്ചടുക്കാന്‍....

പ്രതിപക്ഷം ഐക്യം ഭീഷണി തന്നെയാണെന്ന് ബിജെപി കരുതുന്നുണ്ട്. ഇതിനെ പൊളിച്ചടുക്കാന്‍ ഹിന്ദുത്വ അജണ്ടകളാണ് ബിജെപിക്കുള്ളത്. പ്രധാനമായും ദളിത്-ഒബിസി വോട്ടുകളിലാണ് പാര്‍ട്ടി കണ്ണുവെക്കുന്നത്. പാര്‍ലമെന്റ്ില്‍ ഈ ബില്‍ അവതരിപ്പിച്ചത് ബിജെപിയുടെ ദളിത് സ്‌നേഹം കൊണ്ടാണെന്ന പ്രചാരണമാണ് നടത്താന്‍ പോകുന്നത്. അതേസമയം പലയിടത്തും ദളിത് വോട്ടുകള്‍ ഭിന്നിച്ച് പോകുന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഗുജറാത്തില്‍ അല്‍പേഷ് താക്കൂറും ജിഗ്നേഷ് മേവാനിയുമാണ് പ്രധാന ഭീഷണി.

കുടിയേറ്റക്കാര്‍ മുസ്ലീങ്ങള്‍.....

കുടിയേറ്റക്കാര്‍ മുസ്ലീങ്ങള്‍.....

അസമിലെ ദേശീയ പൗരത്വ പട്ടികയിലുള്ള വിവാദം കൂടുതല്‍ കത്തിക്കാനാണ് മറ്റൊരു നീക്കം. അനധികൃത കുടിയേറ്റത്തെ ഭീകരവാദമായി ചിത്രീകരിച്ച് ദേശീയതയെ കുത്തിപ്പൊക്കാനുള്ള ശ്രമങ്ങളാണ് നടത്തുക. കുടിയേറ്റക്കാര്‍ മുഴുവന്‍ മുസ്ലീങ്ങളാണെന്ന് ബിജെപി ഇപ്പോഴേ പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം കുടിയേറ്റക്കാരായ ഹിന്ദുക്കളെ ഇന്ത്യയില്‍ തന്നെ തുടരാന്‍ അനുവദിക്കുമെന്ന ഇരട്ടത്താപ്പും ഇതിന് പിന്നിലുണ്ട്. പ്രചാരണത്തില്‍ ഏറ്റവും ശഗക്തമാകുക ഇതായിരിക്കും. വടക്കേന്ത്യയില്‍ കോണ്‍ഗ്രസിനെതിരായ പ്രചാരണത്തിന് ഈ വിഷയമായിരിക്കും ഉപയോഗിക്കുക.

കൊടും വര്‍ഗീയതയുമായി അമിത് ഷാ

കൊടും വര്‍ഗീയതയുമായി അമിത് ഷാ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിഷയം എല്ലാ പ്രചാരണവേദിയിലും ഉന്നയിക്കുന്നുണ്ട്. കൊടുംവര്‍ഗീയതയാണ് അദ്ദേഹം ലക്ഷ്യമിടുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ദേശീയ സുരക്ഷയെ സംരക്ഷിക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും പ്രതിപക്ഷം ഈ നീക്കത്തെ എതിര്‍ക്കുന്നത് രാജ്യദ്രോഹമാണെന്നുമാണ് ഷായുടെ നിലപാട്. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ഭീകരരായ മുസ്ലീങ്ങളെ കോണ്‍ഗ്രസ് തള്ളിപ്പറയാത്തതെന്നാണ് ബിജെപിയുടെ പ്രചാരണം.

യുപിയും രാജസ്ഥാനും

യുപിയും രാജസ്ഥാനും

ഉത്തര്‍പ്രദേശും രാജസ്ഥാനുമാണ് ബിജെപി പ്രധാനമായും ലക്ഷ്യമിടുന്ന സംസ്ഥാനങ്ങള്‍. ഇവിടെ ദളിത് വോട്ടുകള്‍ വളരെ കൂടുതലാണ്. 2014ല്‍ വലിയ രീതിയില്‍ ദളിത് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു. പാര്‍ലമെന്റില്‍ പാസാക്കിയ പിന്നോക്ക വിഭാഗ ബില്‍ ദളിതുകര്‍ക്കെതിരായ അതിക്രമങ്ങളെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ബിജെപിയുടെ വാദം. അതേസമയം ആള്‍ക്കൂട്ട കൊലപാതകങ്ങളടക്കമുള്ള കാര്യങ്ങളില്‍ ദളിത് വിഭാഗം ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. യുപിയില്‍ ദളിത് വോട്ടില്‍ ചോര്‍ച്ചയുണ്ടായാല്‍ ഭൂരിപക്ഷം പിടിക്കാനാവില്ലെന്ന് അമിത് ഷാ പറയുന്നു.

ദേശീയ എക്‌സിക്യൂട്ടീവ്

ദേശീയ എക്‌സിക്യൂട്ടീവ്

ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവിലാണ് തിരഞ്ഞെടുപ്പില്‍ എന്ത് തന്ത്രമാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഓഗസ്റ്റ് 18-19 തീയതികളിലാണ് എക്‌സിക്യൂട്ടീവ് നടക്കുന്നത്. ഇക്കാര്യങ്ങളൊക്കെ അതില്‍ ചര്‍ച്ചയാവും. അതേസമയം യുപിയില്‍ 2014ലെ ഫലം ആവര്‍ത്തിക്കാനാവില്ലെന്നാണ് പ്രവചനം. പുതിയ തന്ത്രമായിരിക്കും അവിടെ പയറ്റുക. 71 സീറ്റുകളാണ് ബിജെപി ഉത്തര്‍പ്രദേശില്‍ നിന്ന് വാരിയത്. പ്രതിപക്ഷ ഐക്യം ശക്തമായതിനാല്‍ ദളിത് വോട്ടുകള്‍ ചോര്‍ന്നുപോകുമെന്ന് ഉറപ്പാണ്. 40 സീറ്റിന് മുകളിലാണ് ബിജെപി ലക്ഷ്യമിടുന്നത്.

സൗദിയുമായി ചര്‍ച്ചയ്ക്ക് സ്വിറ്റ്‌സര്‍ലന്റ്.... സമാധാന ശ്രമങ്ങള്‍ക്കിടെയും ഇറാന്റെ പ്രകോപനം!!സൗദിയുമായി ചര്‍ച്ചയ്ക്ക് സ്വിറ്റ്‌സര്‍ലന്റ്.... സമാധാന ശ്രമങ്ങള്‍ക്കിടെയും ഇറാന്റെ പ്രകോപനം!!

ഫലസ്തീനികളെ അഭയാര്‍ത്ഥി പട്ടികയില്‍ നിന്നൊഴിവാക്കാന്‍ യുഎസ്... കുഷ്‌നറുടെയും ട്രംപിന്റെയും തന്ത്രം!!ഫലസ്തീനികളെ അഭയാര്‍ത്ഥി പട്ടികയില്‍ നിന്നൊഴിവാക്കാന്‍ യുഎസ്... കുഷ്‌നറുടെയും ട്രംപിന്റെയും തന്ത്രം!!

English summary
BJP banking on Dalit-OBC bills, illegal immigrants issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X