കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസുന്ധരയെ ഒതുക്കി രാജസ്ഥാനിൽ അപ്രതീക്ഷിത നീക്കത്തിന് ബിജെപി: ദില്ലിയിൽ അടിയന്തര യോഗം, നീക്കങ്ങൾ ഇങ്ങനെ...

Google Oneindia Malayalam News

ജയ്പൂർ: മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് ജെപി നഡ്ഡ. ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ, പ്രതിപക്ഷനേതാവായ ഗുലാബ് ഛന്ദ് കട്ടാരിയ, മുൻ മുഖ്യമന്ത്രിയായിരുന്ന രാജേന്ദ്ര റാത്തോഡ് എന്നിവരെയെല്ലാമാണ് തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുള്ളത്. എന്നാൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ ഒഴിവാക്കിയാണ് പ്രമുഖ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചുചേർത്തിട്ടുള്ളത്. ബിജെപി- ആർഎസ്എസ് നേതൃത്വത്തിന് വസുന്ധര രാജെയോടുള്ള അതൃപ്തി നേരത്തെ പല ഘട്ടങ്ങളിലും മറനീക്കി പുറത്തുവന്നിട്ടുണ്ട്.

എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തത് 12 പഞ്ചായത്തുകള്‍; തിരിച്ചടി വിലയിരുത്താന്‍ മുന്നണിഎല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തത് 12 പഞ്ചായത്തുകള്‍; തിരിച്ചടി വിലയിരുത്താന്‍ മുന്നണി

ചുമതലകളിൽ നിന്ന് നീക്കി

ചുമതലകളിൽ നിന്ന് നീക്കി


കഴിഞ്ഞ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വസുന്ധരയെ പാർട്ടിയുടെ സംസ്ഥാന ചുമതലകളിൽ നിന്ന് എല്ലാം തന്നെ നീക്കിയിരുന്നു. തുടർന്ന് വൈസ് പ്രസിഡന്റായി നിയമിക്കുകയും ചെയ്തിരുന്നു. എങ്കിലും രാജസ്ഥാൻ വിട്ടുപോകാൻ വസുന്ധര തയ്യാറായിട്ടില്ല. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോഴും വസുന്ധരയെ മാറ്റിനിർത്തിയായിരുന്നു പാർട്ടി ചർച്ച നടത്തിയിരുന്നത്.

 എംഎൽഎമാർക്കിടയിലെ സ്വാധീനം

എംഎൽഎമാർക്കിടയിലെ സ്വാധീനം



രാജസ്ഥാൻ സർക്കാർ അട്ടിമറി ശ്രമം പരാജയപ്പെടുന്നതിനുള്ള കാരണം വസുന്ധരെയ്ക്ക് എംഎൽഎമാർക്കിടയിലുള്ള സ്വാധീനമാണെന്നും ഇതിനിടെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ബിജെപിയുടെ അട്ടിമറി ശ്രമം മറികടക്കാൻ അശോക് ഗെലോട്ടിനെ സഹായിച്ചത് വസുന്ധരയുടെ സഹായമാണെന്ന് ആർഎൽപി നേതാവ് ഹനുമാൻ ബെനിവാലും ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ബിജെപി അപ്രതീക്ഷിത യോഗം വിളിച്ചുചേർത്തിട്ടുള്ളത് എന്തിനാണെന്നും സംശയം ഉയരുന്നുണ്ട്.

തലപ്പത്ത് ആരെത്തും

തലപ്പത്ത് ആരെത്തും

ബിജെപി പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയ കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്തിനെ രാജസ്ഥാനിലേക്ക് കൊണ്ടുവരാനാണ് ബിജെപി ചരടുവലികൾ നടത്തുന്നതെന്നാണ് സൂചനകൾ. കൂടുതൽ പാർട്ടി ചുതമലകളാണ് അടുത്ത കാലത്തായി അദ്ദേഹത്തെ ഏൽപ്പിച്ചുവരുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നതിനായി ഷെഖാവത്തിനെയായിരുന്നു കേന്ദ്ര നേതൃത്വം ഉയർത്തിക്കാണിച്ചിരുന്നതെങ്കിലും വസുന്ധര രാജെ ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെയാണ് പാർട്ടിക്ക് ആ നീക്കം ഉപേക്ഷിക്കേണ്ടി വന്നത്.

 മുഖ്യമന്ത്രി സ്ഥാനമോ?

മുഖ്യമന്ത്രി സ്ഥാനമോ?

2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വസുന്ധര രാജെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയർന്നുവരുന്നുണ്ട്. ഇതേ ആവശ്യവുമായി പാർട്ടിക്കുള്ളിൽ ഒരു വിഭാഗം തന്നെ ഉയർന്നുവന്നിട്ടുണ്ട്. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെങ്കിലും തന്നെ പിന്തുണയ്ക്കുന്നവരുമായി നേരിട്ട് ബന്ധം പുലർത്തുകയും സ്ഥിതിഗതികൾ വീക്ഷിക്കുന്നതിലുമാണ് അവരുടെ ശ്രദ്ധ.

English summary
BJP calls meeting in Delhi with most leaders in the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X