കര്‍ഹാലില്‍ നടന്നത് അഖിലേഷിനെ വെല്ലുന്ന പോരാട്ടം, യാദവ കോട്ടയില്‍ പണമിറക്കി കളിച്ചത് എസ്പി സിംഗ്
ദില്ലി: ഉത്തര്‍പ്രദേശില്‍ ഇത്തവണ ഏറ്റവും അമ്പരപ്പിക്കുന്ന പോരാട്ടം നടന്ന മണ്ഡലമാണ് കര്‍ഹാല്‍. യാദവ കോട്ടയാണ് കര്‍ഹാല്‍. എസ്പി ഏറ്റവും കൂടുതല്‍ ഫോക്കസ് കൊടുത്ത മണ്ഡലമാണിത്. അതിന് കാരണം അഖിലേഷ് യാദവ് ഇത്തവണ ഇവിടെയാണ് മത്സരിക്കുന്നത് എന്നത് കൊണ്ടായിരുന്നു. എന്നാല്‍ ബിജെപി വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. മോദി സര്‍ക്കാരിലെ മന്ത്രിയെ തന്നെ ഇവിടെ മത്സരിക്കാന്‍ ഇറക്കി. എസ്പി സിംഗ് ബാഗലാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. എസ്പി സിംഗ് ഒട്ടും മോശമല്ലാത്ത സ്ഥാനാര്‍ത്ഥി കൂടിയാണ്. പക്ഷേ എസ്പി ഉറപ്പായും ജയിക്കുമെന്ന് കരുതുന്ന മണ്ഡലമാണ് കര്‍ഹാല്‍. മൂന്നാം ഘട്ടത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. പക്ഷേ കണക്കുകള്‍ പറയുന്നത് അഖിലേഷിന് കടുത്ത മത്സരമാണ് ബാഗലില്‍ നിന്ന് നേരിടേണ്ടി വന്നതെന്നാണ്.

പക്ഷേ മണ്ഡലത്തിലെ ഏറ്റവും രസകരമായ കാര്യം പണക്കൊഴുപ്പില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നതെന്നാണ്. അതേസമയം എസ്പിയുടെ ഗ്ലാമര്‍ മണ്ഡലമായിട്ടും ഇക്കാര്യത്തില്‍ പിന്നില്‍ പോയി. കര്‍ഹാളില്‍ 12.84 ലക്ഷമാണ് ബിജെപി സ്ഥാനാര്‍ത്ഥി ചെലവാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഡാറ്റ പ്രകാരമാണിത്. നാല്‍പത് ലക്ഷമാണ് പരമാവധി ചെലവാക്കാന്‍ സാധിക്കുന്ന തുക. അതേസമയം അഖിലേഷിന്റെ പ്രചാരണത്തിനായി ആകെ ചെലവാക്കിയത് 10.84 ലക്ഷമാണ്. മന്ത്രിയായ ബാഗേല്‍ അഖിലേഷിനേക്കാള്‍ രണ്ട് ലക്ഷം കൂടുതല്‍ ചെലവാക്കിയിട്ടുണ്ട്. മന്ത്രിയായത് കൊണ്ട് തന്നെ ഒരല്‍പ്പം കരുത്ത് കൂടുതല്‍ ഉപയോഗിച്ചിട്ടുണ്ട് ബാഗല്‍.
മന്ത്രിയായത് കൊണ്ട് ബാഗലിനെ ജയിപ്പിക്കുക എന്ന വലിയ ലക്ഷ്യമിട്ടായിണ് ബിജെപി കണ്ടത്. അതിലുപരി സംസ്ഥാനത്ത് അഖിലേഷ് യാദവ് ബിജെപിയുടെ ഏറ്റവും വലിയ എതിരാളിയാണ്. സ്വന്തം കോട്ടയില്‍ അഖിലേഷിനെ തോല്‍പ്പിക്കാന്‍ പിന്നെ സംസ്ഥാനത്ത് എതിരാളികള്‍ ബിജെപിക്കുണ്ടാവില്ല. അതുകൊണ്ട് ഏറ്റവും മികച്ച പ്രചാരണമാണ് ബിജെപി നടത്തിയത്. പണമൊഴുക്കിയതും അതിന് തന്നെയാണ്. അതേസമയം മെയിന്‍പുരി ജില്ലയിലെ ഭോഗാവ് സീറ്റിലെ സ്ഥാനാര്‍ത്ഥി രാംനരേഷും വലിയ തുകയാണ് മണ്ഡലത്തില്‍ ചെലവാക്കിയത്. യുപിയിലെ എക്‌സൈസ് മന്ത്രിയാണ് അദ്ദേഹം. 16,29615 രൂപയാണ് അഗ്നിഹോത്രി ചെലവാക്കിയത്.
ഭോഗാവില്‍ രണ്ടാം സ്ഥാനത്ത് മമത രജ്പുത്താണ്. ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. 11,33555 രൂപയാണ് മമത ചെലവാക്കിയത്. എസ്പിയുടെ ശക്തമായ മണ്ഡലമാണ് മെയിന്‍പുരി. എന്നിട്ടും അലോക് ശാക്യയ്ക്ക് വേണ്ടി 8,13554 രൂപയാണ് ആകെ ചെലവിട്ടത്. ഇന്റര്‍നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ അനിതയാണ് ഏറ്റവും കുറഞ്ഞ തുക പ്രചാരണത്തിനായി ചെലവാക്കിയത്. വെറും പതിനായിരം രൂപയാണ് ഇവര്‍ ചെലവിട്ടത്. മെയിന്‍പുരി ജില്ലയിലെ കിഷ്‌നി സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി അശു ദിവാകറാണ് ഏറ്റവും കൂടുതല്‍ പ്രചാരണത്തിനായി ചെലവിട്ടത്. 18,70620 രൂപയാണ് അശു ചെവലിട്ടത്. എസ്പി സ്ഥാനാര്‍ത്ഥി ബ്രിജേഷ് കത്താരിയ 9,56033 രൂപയും കോണ്‍ഗ്രസിന്റെ വിനീത് നാരായണ്‍ സിംഗ് 4,99025 രൂപയും ചെലവിട്ടു.












Click it and Unblock the Notifications