കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പ്ലാന്‍ ബി, മാറ്റമൊരുങ്ങി മധ്യപ്രദേശില്‍, 24 ജില്ലകളില്‍, ചൗഹാന്റെ വജ്രായുധം ഞെട്ടിക്കും!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഒറ്റയടിക്ക് മൂന്ന് നീക്കങ്ങളുമായി കോണ്‍ഗ്രസിന്റെ മുന്നൊരുക്കത്തെ പൊളിച്ചിരിക്കുകയാണ് ശിവരാജ് സിംഗ് ചൗഹാന്‍. കോണ്‍ഗ്രസിന്റെ കാലത്ത് നിര്‍ത്തിയ പദ്ധതികള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ് ചൗഹാന്‍. അതിനേക്കാള്‍ പ്രധാനമായി 24 ജില്ലകളില്‍ വന്ന മാറ്റങ്ങളാണ് അമ്പരിപ്പിക്കുന്നത്. ചുറു ചുറുക്കുള്ള യുവാക്കളെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വയസ്സന്‍ ടീമിനെ പൊളിക്കാനുള്ള ചൗഹാന്റെ വജ്രായുധമാണിത്. ഗ്വാളിയോറില്‍ ആഞ്ഞ് പിടിച്ച പ്രവര്‍ത്തനത്തിലാണ് കോണ്‍ഗ്രസ്. ഇതിനെ സമര്‍ത്ഥമായി പ്രതിരോധിച്ചിരിക്കുകയാണ് ബിജെപി.

ശര്‍മയുടെ ഗെയിം

ശര്‍മയുടെ ഗെയിം

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി വിഡി ശര്‍മ വന്നത് മുതലുള്ള മാറ്റങ്ങളാണ് ഇപ്പോഴും തുടരുന്നത്. ചൗഹാന്റെ അടുപ്പക്കാരനാണ് ശര്‍മ. സംഘടനയിലെ അഴിച്ചുപണിയാണ് തുടരുന്നത്. ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മാറ്റം. 24 ജില്ലകളിലെ അധ്യക്ഷന്‍മാരെയാണ് മാറ്റിയിരിക്കുന്നത്. ഇതില്‍ പലരും നിയമിതരായിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അതിനുള്ളില്‍ തന്നെ ഇവരെ പുറത്താക്കിയിരിക്കുകയാണ്. പ്രവര്‍ത്തനം പോരെന്നും കോണ്‍ഗ്രസിനെ വീഴ്ത്തി ഉപതിരഞ്ഞെടുപ്പ് വിജയിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ശര്‍മ സൂചിപ്പിക്കുന്നു.

യുവാക്കളുടെ വരവ്

യുവാക്കളുടെ വരവ്

സംഘടനയില്‍ യുവാക്കളുടെ പ്രാതിനിധ്യം ഇതോടെ വര്‍ധിച്ചിരിക്കുകയാണ്. ബിജെവൈഎമ്മുമായും എബിവിപിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ് ജില്ലാ പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്. വലിയ തോതില്‍ യുവാക്കളുടെ വരവ് തന്നെ പാര്‍ട്ടിയിലേക്ക് ഉണ്ടായിരിക്കുകയാണ്. അതേസമയം ശര്‍മയുമായി വളരെ അടുപ്പമുള്ളവരാണ് എല്ലാവരും. ശര്‍മ എബിവിപിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. സുമിത് പച്ചൗരി ഭോപ്പാല്‍ കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിച്ചത് അമ്പരിപ്പിക്കുന്ന നീക്കമായിരുന്നു. വികാസ് വിരാനിയെയാണ് മാറ്റിയത്. പ്രാദേശിക നേതാക്കളുമായി വിരാനിക്ക് സഹകരിച്ച് പോകാന്‍ സാധിച്ചിരുന്നില്ല.

ചൗഹാന്റെ ഗെയിം പ്ലാന്‍

ചൗഹാന്റെ ഗെയിം പ്ലാന്‍

യുവാക്കളെ കൂടുതലായി കൊണ്ടുവരാനുള്ള നീക്കം ചൗഹാന്റെ പദ്ധതിയാണ്. സുമതി പച്ചൗരി യുവമോര്‍ച്ചയുമായി വളരെ അടുപ്പമുള്ള നേതാവാണ്. ഇന്‍ഡോര്‍ റൂറലില്‍ രാജേഷ് സോന്‍കറിനെ നിയമിച്ചതും തന്ത്രപരമായ നീക്കമാണ്. ജ്യോതിരാദിത്യ സിന്ധ്യ ഗ്രൂപ്പിലെ പ്രധാന നേതാവാണ് രാജേഷ് സോന്‍കര്‍. ഇയാള്‍ നേരത്തെ തിരഞ്ഞെടുപ്പ് തോറ്റിരുന്നു. പക്ഷേ തുളസീ സിലാവത്തിന് മന്ത്രി സ്ഥാനം നല്‍കിയത് സോന്‍കറിനെ ചൊടിപ്പിച്ചിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഇന്‍ഡോര്‍ റൂറലിന്റെ ചുമതല സോന്‍കറിന് നല്‍കിയത്.

സിന്ധ്യ പറയുന്നത്

സിന്ധ്യ പറയുന്നത്

പുതിയതായി നിയമിതനായ. ജില്ലാ അധ്യക്ഷന്‍മാരെ സിന്ധ്യ അഭിനന്ദിച്ചിട്ടുണ്ട്. എല്ലാവരും സംഘടന ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പാര്‍ട്ടിയില്‍ കരുത്ത് നേടാന്‍ സിന്ധ്യ ശരിക്കും ശ്രമിക്കുന്നുണ്ട്. ഇല്ലെങ്കില്‍ ചൗഹാനും നരോത്തം മിശ്രയ്ക്കും ഇടയില്‍ വീണുപോകുമെന്ന് സിന്ധ്യ ഗ്രൂപ്പും കരുതുന്നു. സിന്ധ്യക്ക് കേന്ദ്ര മന്ത്രിസ്ഥാനത്തിനായിട്ടാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ലോബിയിംഗ് നടക്കുന്നത്. എന്നാല്‍ ഇത് കോണ്‍ഗ്രസല്ലെന്നും, ബിജെപിയുടെ രീതി വ്യത്യസ്തമാണെന്നും ചൗഹാന്‍ ഗ്രൂപ്പ് പറയുന്നു.

കമല്‍നാഥിനുള്ള കുരുക്ക്

കമല്‍നാഥിനുള്ള കുരുക്ക്

പാര്‍ട്ടിയെ അടിമുടി അഴിച്ചുപണിതാല്‍ മാത്രമേ ഉപതിരഞ്ഞെടുപ്പില്‍ കരുത്ത് വര്‍ധിപ്പിക്കാനാവൂ എന്ന് ചൗഹാനറിയാം. ഇതിപ്പോള്‍ സിന്ധ്യ ഗ്രൂപ്പ് പൂര്‍ണമായി ബിജെപിക്കൊപ്പം നില്‍ക്കും. ഇനി കമല്‍നാഥിനെതിരെയുള്ള അന്വേഷണമാണ് മുന്നിലുള്ളത്. കഴിഞ്ഞ ആറ് മാസത്തിനിടെ കമല്‍നാഥ് ഒപ്പുവെച്ച എല്ലാ പദ്ധതികളും അന്വേഷിക്കും. വേണ്ടി വന്നാല്‍ വിജിലന്‍സിനും കൈമാറും. ചിന്ദ്വാരയിലെ എല്ലാ പദ്ധതികളും കൃത്യമായി നിരീക്ഷിക്കാനാണ് ആവശ്യം. എല്ലാ വന്‍കിട പദ്ധതികള്‍ക്കും വേണ്ട പണം ചിന്ദ്വാരയിലാണ് നിക്ഷേപിച്ചതെന്നാണ് ചൗഹാന് ലഭിച്ചിരിക്കുന്ന വിവരം.

ആ പദ്ധതി തിരിച്ചെത്തി

ആ പദ്ധതി തിരിച്ചെത്തി

കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയ സമ്പല്‍ യോജന പദ്ധതി ചൗഹാന്‍ തിരിച്ചെത്തിച്ചിരിക്കുകയാണ്. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പ് നല്‍കുന്ന പദ്ധതിയാണിത്. ഇതിനായുള്ള അക്കൗണ്ടിലേക്ക് 41.33 കോടി രൂപയാണ് ചൗഹാന്‍ മാറ്റിവെച്ചിരിക്കുന്നത്. പണക്കാരില്‍ നിന്ന് നികുതി പിരിച്ച് സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതി വഴി ചെയ്യുന്നത്. 1903 പേര്‍ക്ക് നേരിട്ട് ഗുണം ചെയ്യുന്നതാണ് ഈ പദ്ധതി. 2018-19 വര്‍ഷത്തില്‍ 703 കോടിയാണ് ബിജെപി ഈ പദ്ധതിക്കായി ചെലവിട്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കര്‍ഷകര്‍ക്കും ഈ പദ്ധതി ഗുണം ചെയ്യും. ഇവരാണ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടാര്‍ഗറ്റ് വോട്ടര്‍മാര്‍.

അടിമുടി മാറ്റം

അടിമുടി മാറ്റം

ഉദ്യോഗസ്ഥ തലത്തിലും കാര്യമായ മാറ്റമാണ് ചൗഹാന്‍ വരുത്തിയിരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറി ഗോപാല്‍ റെഡ്ഡി റവന്യൂ ബോര്‍ഡ് ചെയര്‍മാനായി തിരിച്ചെത്തിയിരിക്കുകയാണ്. നേരത്തെ കമല്‍നാഥായിരുന്നു റെഡ്ഡിയെ ചീഫ് സെക്രട്ടറിയാക്കിയത്. ഇപ്പോള്‍ ഇഖ്ബാല്‍ സിംഗ് ബെയിന്‍സിനാണ് ആ ചുമതല. 50ലധികം ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ സ്ഥാനമാറ്റം നല്‍കിയിട്ടുണ്ട്. മുഹമ്മദ് സുലൈമാന് മെഡിക്കല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്. ഇയാള്‍ 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തന്റെ ടീമിനെ ഉപതിരഞ്ഞെടുപ്പിന് മുമ്പ് ചൗഹാന്‍ ശക്തമാക്കുകയാണ് ലക്ഷ്യമിടുന്നത്.

English summary
bjp changed 24 districts president's in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X