Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ 57 സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് നല്‍കില്ല.......ബിജെപിയുടെ അഴിച്ചുപണി!!

Recommended Video

cmsvideo
    UPയില്‍ 57 സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് നല്‍കില്ല | Oneindia Malayalam

    ലഖ്‌നൗ: ഭരണവിരുദ്ധ തരംഗം രൂക്ഷമായ ഉത്തര്‍പ്രദേശില്‍ ബിജെപി വമ്പിച്ച അഴിച്ചുപണി ആരംഭിക്കുന്നു. ഇവിടെ നിന്നുള്ള ഭൂരിഭാഗം എംപിമാര്‍ക്കും സീറ്റ് നല്‍കേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. സര്‍ക്കാരിനെതിരെയുള്ള രോഷം ഇതിലൂടെ മറികടക്കാനാവുമെന്ന വിലയിരുത്തലാണ് അമിത് ഷാ നടത്തിയിരിക്കുന്നത്. എന്നാല്‍ ബിജെപിയില്‍ വമ്പന്‍ പ്രതിഷേധമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. യോഗി ആദിത്യനാഥില്‍ നിന്ന് സംസ്ഥാനത്തിന്റെ നിയന്ത്രണം അമിത് ഷാ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്.

    ഇതില്‍ ബിജെപിയുടെ മണ്ഡലം തിരിച്ചുള്ള സര്‍വേയാണ് നിര്‍ണായകമായിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ബിജെപിക്ക് അടിതെറ്റാനുള്ള ഏറ്റവും ശക്തമായ സാധ്യതയുള്ളത്. ബിജെപിയുടെ വിജയപ്രതീക്ഷകള്‍ എല്ലാം ആശ്രയിച്ചിരിക്കുന്നത് യുപിയിലെ പ്രകടനത്തിന്റെ പുറത്താണ്. ഇവിടെ അടുത്തിടെ വന്ന സര്‍വേയെല്ലാം ബിജെപിയുടെ വീഴ്ച്ച പ്രവചിക്കുന്നുണ്ട്. ഈ സര്‍വേകളെല്ലാം അമിത് ഷാ ഗൗരവത്തോടെ എടുത്തിരിക്കുകയാണ്.

    സ്ഥാനാര്‍ത്ഥികള്‍ സൂക്ഷമ നിരീക്ഷണത്തില്‍

    സ്ഥാനാര്‍ത്ഥികള്‍ സൂക്ഷമ നിരീക്ഷണത്തില്‍

    ഉത്തര്‍പ്രദേശിലെ എല്ലാ എംപിമാരും സൂക്ഷമ നിരീക്ഷണത്തിലാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് അമിത് ഷായ്ക്ക് ലഭിച്ചത്. ഒരാള്‍ പോലും ശരാശരി നിലവാരത്തിലേക്ക് ഉയര്‍ന്നില്ലെന്നാണ് ബിജെപിയുടെ ഇന്റേണല്‍ സര്‍വേയില്‍ സൂചിപ്പിക്കുന്നത്. ഇവരെ വീണ്ടും മത്സരിപ്പിച്ചാല്‍ ഒറ്റ സീറ്റ് പോലും ബിജെപിക്ക് യുപിയില്‍ നിന്ന് ലഭിക്കില്ല.

    57 പേര്‍ക്ക് സീറ്റില്ല

    57 പേര്‍ക്ക് സീറ്റില്ല

    57 സിറ്റിംഗ് എംപിമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്നാണ് അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയില്‍ 71 എംപിമാരാണ് ബിജെപിക്കുള്ളത്. ഇതില്‍ 57 പേര്‍ പോയാല്‍ വെറും 14 പേര്‍ക്കാണ് സീറ്റ് ഉറപ്പുള്ളത്. ഇവര്‍ സ്വന്തം മണ്ഡലത്തില്‍ പോലും അറിയപ്പെടാത്തവരാണ്. അതേസമയം എതിര്‍പ്പുമായി എത്തിയ യോഗി ആദിത്യനാഥിനെയും കേശവ് പ്രസാദ് മൗര്യയെയും ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട് അമിത് ഷാ. ദില്ലിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

    യുപിയില്‍ തകര്‍ന്നടിയും

    യുപിയില്‍ തകര്‍ന്നടിയും

    ഉത്തര്‍പ്രദേശില്‍ ഭരണപക്ഷം എന്ന നിലയില്‍ ബിജെപി നടത്തിയ സര്‍വേയില്‍ വിചാരിച്ചതിലും താഴെയാണ് പാര്‍ട്ടിയുടെ പ്രകടനമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ പത്തില്‍ താഴെ സീറ്റിലേക്ക് ബിജെപി ഒതുങ്ങും എന്ന സൂചന പോലും സര്‍വേ നല്‍കുന്നു. യുഎസ്സില്‍ നിന്നുള്ള കമ്പനിയാണ് സര്‍വേ നടത്തിയത്. 822 ബ്ലോക്കിലെയും 8135 പഞ്ചായത്തുകളിലെയും വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ഈ സര്‍വേ തയ്യാറാക്കിയത്.

    ബിജെപിയുടെ മോശം പ്രവര്‍ത്തനം

    ബിജെപിയുടെ മോശം പ്രവര്‍ത്തനം

    സമീപ കാലത്തൊന്നും കാണാത്ത തരത്തിലുള്ള മോശം പ്രവര്‍ത്തനാണ് ബിജെപി നേതാക്കള്‍ ഇവിടെ നടത്തുന്നത്. ജനങ്ങളുമായി യാതൊരു ബന്ധവും ഇവര്‍ക്കില്ല. സംസ്ഥാന സര്‍ക്കാരും വമ്പന്‍ പരാജയമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനമാണ് ഏറ്റവും മോശമായി ചൂണ്ടിക്കാണിക്കുന്നത്. കേശവ് പ്രസാദ് മൗര്യ അദ്ദേഹത്തേക്കാള്‍ ജനപ്രിയനാണ്. പക്ഷേ ഇവിടെയുള്ള പ്രമുഖ നേതാക്കളെല്ലാം മോശം പ്രതിച്ഛായ വന്ന് കഴിഞ്ഞവരാണ്. അതുകൊണ്ട് മുന്നില്‍ നിര്‍ത്താന്‍ മറ്റ് നേതാക്കള്‍ ബിജെപിക്കില്ല.

    ഉപതിരഞ്ഞെടുപ്പ് സൂചന

    ഉപതിരഞ്ഞെടുപ്പ് സൂചന

    മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലം വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചവയായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഇത് കൈവിട്ടത് ബിജെപിക്കുള്ള മുന്നറിയിപ്പായിരുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഗൊരഖ്പൂരും ഫൂല്‍പൂരും ബിജെപി തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടേണ്ടി വരും. 97000 ഗ്രാമങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍ ബിജെപി ഏറ്റവും മോശം പാര്‍ട്ടിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. എസ്പി ബിഎസ്പി സഖ്യത്തെ പ്രധാന ബദലായിട്ടാണ് ഇവര്‍ പരിഗണിക്കുന്നത്.

    വീഴ്ച വന്നത് എങ്ങനെ

    വീഴ്ച വന്നത് എങ്ങനെ

    മോദി സര്‍ക്കാരിനെ യുപിയില്‍ ജനങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ വന്‍ പരാജമായിരുന്നു ഇവിടെ നിന്നുള്ള എംപിമാര്‍. പല പദ്ധതികളുടെയും പ്രയോജനം ലഭിച്ചവരെ നേരിട്ട് കാണാന്‍ ഇവര്‍ തയ്യാറായില്ല. ഇവര്‍ക്ക് കിട്ടിയ ഗുണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേട്ടങ്ങളാണെന്നും വിവരിച്ച് കൊടുക്കുന്നതില്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ പരാജയപ്പെട്ടു. 2014 മുതല്‍ ചെറിയ പദ്ധതികള്‍ പോലും പെരുപ്പിച്ച് കാണിച്ച് അത് നേട്ടമുണ്ടാക്കുന്ന രീതിയിലേക്ക് മാറ്റണമെന്നായിരുന്നു അമിത് ഷാ എംപിമാരെ നിര്‍ദേശിച്ചിരുന്നത്.

    നിര്‍ദേശങ്ങള്‍ അവഗണിച്ചു

    നിര്‍ദേശങ്ങള്‍ അവഗണിച്ചു

    മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പാവങ്ങളുടെ രക്ഷകരായി ചിത്രീകരിക്കണമെന്ന് യുപിയിലെ എംപിമാരോട് പലതവണ നിര്‍ദേശിച്ചിരുന്നു. കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഇവര്‍ കാര്യമായി പരിഗണിച്ചില്ല. കര്‍ഷകര്‍ക്ക് വീടുകള്‍ നല്‍കുന്നതും സൗജന്യ വൈദ്യുതി കണക്ഷനും അടക്കമുള്ള ജനപ്രിയ പദ്ധതികള്‍ ജനപ്രിയമല്ലെന്നാണ് സര്‍വേ ചൂണ്ടിക്കാണുന്നത്. യോഗിയുടെ കാര്‍ഷിക വായ്പ എഴുതി തള്ളുന്ന നടപടിയെ കുറിച്ച് എംഎല്‍എമാര്‍ പോലും ഒന്നും പരാമര്‍ശിച്ചില്ല. ഇതോടെ ഈ വിഷയം കര്‍ഷകര്‍ പോലും മറന്ന് തുടങ്ങിയെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

    പ്രതിപക്ഷത്തേക്ക് ചായുന്നു

    പ്രതിപക്ഷത്തേക്ക് ചായുന്നു

    പാര്‍ട്ടിയില്‍ സീറ്റ് നിഷേധിക്കുന്ന ഭയപ്പെടുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ അവഗണിക്കാനാണ് അമിത് ഷായുടെ നിര്‍ദേശം. അതേസമയം ഉറപ്പായും സീറ്റ് ലഭിക്കില്ലെന്ന് കരുതുന്നവര്‍ എസ്പിയുടെയും ബിഎസ്പിയുടെയും സഖ്യത്തിലേക്ക് വരാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നാല് എംപിമാര്‍ ഇപ്പോള്‍ തന്നെ അഖിലേഷുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. സാവിത്രി ഭായ് ഫൂലെയാണ് അതില്‍ ഒരു നേതാവ്. ബഹറെയ്ച്ചിലെ ബിജെപി എംപിയും എസ്പിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+