'മമത രാജിവയ്ക്കണം..'; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, മറുപടിയുമായി തൃണമൂൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നടന്ന വഖഫ് പ്രതിഷേധ റാലിയുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതിപക്ഷ-ഭരണകക്ഷി പോര് മുറുകുന്നു. സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും പ്രതിക്കൂട്ടിൽ നിർത്തിയാണ് ബിജെപി തുടക്കം മുതൽ പ്രതികരിക്കുന്നത്. ഹിന്ദുക്കൾക്കെതിരായ പീഡനം എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ബിജെപി ടിഎംസിക്കെതിരെ ആഞ്ഞടിക്കുന്നത്.
മുർഷിദാബാദിൽ നടന്ന വ്യാപക അക്രമത്തിൽ മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്നും വിഷയത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നുമാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യം. എന്നാൽ ബിജെപിയുടെ ആക്ഷേപത്തിനെതിരെ ശക്തമായ മറുപടിയാണ് തൃണമൂൽ നൽകിയിരിക്കുന്നത്. പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയും പ്രേരണ രാഷ്ട്രീയത്തിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

മുസ്ലീം ഭൂരിപക്ഷ ജില്ലയിലെ സുതി, സാംസർഗഞ്ച് ബ്ലോക്കുകളിൽ. അടുത്തിടെ കേന്ദ്രം നടപ്പിലാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി കടകൾ ഉൾപ്പെടെ കത്തിക്കുകയും ചെയ്‌ത് ഒരു ദിവസത്തിന് ശേഷമാണ് ഇരുകൂട്ടരും തമ്മിലെ വാഗ്വാദങ്ങൾ നടന്നത്.
ഏപ്രിൽ 8ന് ആദ്യം സംഘർഷം പൊട്ടിപ്പുറപ്പെടുകയും വാരാന്ത്യത്തിൽ വീണ്ടും ഇത് ഉയർന്നുവരികയും ചെയ്യുകയായിരുന്നു. മുർഷിദാബാദിലെ അക്രമവുമായി ബന്ധപ്പെട്ട് ഏകദേശം 150 പേരെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചത്. അക്രമ സംഭവങ്ങൾക്ക് പിന്നാലെ ബംഗാളിലെ വിവിധ ഇടങ്ങളിൽ വ്യാപകമായ റെയ്‌ഡും നടന്നിരുന്നു.
മുർഷിദാബാദ് അക്രമത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടും ഫെഡറൽ ഏജൻസികളുടെ അന്വേഷണം തേടിയും പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി ഇന്നലെ കൊൽക്കത്തയിൽ ഒരു വമ്പൻ റാലി നടത്തിയിരുന്നു. ഭരണകക്ഷിയായ ടിഎംസിയെ അവർ കടന്നാക്രമിക്കുകയും ചെയ്‌തു.
'മമത ബാനർജിക്ക് മുഖ്യമന്ത്രിയായി തുടരാൻ അവകാശമില്ല. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകൾ ആക്രമിക്കപ്പെട്ടു. അക്രമം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണം' കേന്ദ്രമന്ത്രിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ സുകാന്ത മജുംദാർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ക്രമസമാധാന നില തകരാൻ അനുവദിച്ചുവെന്നാണ് മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചത്.
'മതഭ്രാന്തന്മാരെ ഭയന്ന് മുർഷിദാബാദിലെ ധുലിയാനിൽ നിന്നുള്ള 400-ലധികം ഹിന്ദുക്കൾക്ക് നദിക്ക് കുറുകെ പലായനം ചെയ്‌ത് മാൾഡയിലെ ബൈസ്‌നബ്‌നഗറിലെ ദിയോനാപൂർ-സോവാപൂർ ജിപിയിലെ പാർ ലാൽപൂർ ഹൈസ്‌കൂളിൽ അഭയം തേടേണ്ടിവന്നിരുന്നു, ബംഗാളിലെ മതപരമായ പീഡനം യഥാർത്ഥമാണ്' സുവേന്ദു അധികാരി പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications