കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ഖജനാവ് നിറഞ്ഞുതുളുമ്പി; കോണ്‍ഗ്രസിന് സങ്കടം!! 593 ശതമാനം വര്‍ധന, പുതിയ കണക്കുകള്‍

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ ആസ്തി കുത്തനെ വര്‍ധിച്ചു. പാര്‍ട്ടിക്ക് ലഭിക്കുന്ന സംഭാവനകളില്‍ ഗണ്യമായ വര്‍ധന. കോണ്‍ഗ്രസിനേക്കാള്‍ പത്തിരട്ടി വരുമാനമാണ് സംഭാവന വഴി ബിജപിക്ക് ഒരു വര്‍ഷത്തിനിടെ ലഭിച്ചത്. 2016-2017 കാലയളവില്‍ ബിജെപിക്ക് ലഭിച്ച ഫണ്ടില്‍ 593 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയുടെ ഖജനാവ് നിറഞ്ഞുകവിയുന്നത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സങ്കടത്തോടെയാണ് നോക്കികാണുന്നത്. കാരണം പണമില്ലാതെ എങ്ങനെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് (ന്യൂ) എന്നീ രണ്ട് സംഘടനകളാണ് പാര്‍ട്ടികളുടെ ആസ്തി വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ....

പത്തിരട്ടി അധികം വരും

പത്തിരട്ടി അധികം വരും

20000 രൂപ വരെയുള്ള സംഭാവന വ്യക്തികളില്‍ നിന്ന് സ്വീകരിച്ചാണ് ബിജെപിയുടെ ഫണ്ടിലുണ്ടായ വര്‍ധന. 2015-2016 കാലയളവില്‍ ബിജെപിക്ക് ഇത്തരം സംഭാവന വഴി കിട്ടിയത് 77 കോടി രൂപയായിരുന്നു. അതാണ് തൊട്ടടുത്ത വര്‍ഷം 532 കോടി രൂപയായി വര്‍ധിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ പത്തിരട്ടി അധികം വരും ബിജെപിക്ക് ലഭിച്ച സംഖ്യ.

കോണ്‍ഗ്രസിന് 42 കോടി

കോണ്‍ഗ്രസിന് 42 കോടി

കോണ്‍ഗ്രസിനും സംഭാവനയായി ലഭിച്ച തുകയില്‍ വര്‍ധനവുണ്ട്. 2015-2016 കാലയളവില്‍ 20 കോടി രൂപയായിരുന്നു കോണ്‍ഗ്രസിന് ലഭിച്ച സംഭാവന. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 42 കോടി രൂപയായി വര്‍ധിച്ചു. അതായത് 105 ശതമാനം വര്‍ധനവാണ് കോണ്‍ഗ്രസിന്റെ ഫണ്ടില്‍. എന്നാല്‍ ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണിത്.

എന്‍സിപിക്കാണ് നേട്ടം

എന്‍സിപിക്കാണ് നേട്ടം

ഫണ്ട് ലഭിച്ച പാര്‍ട്ടികളില്‍ വന്‍ മുന്നേറ്റം കാഴ്ചവച്ചത് എന്‍സിപിയാണ്. ശരത് പവാര്‍ നേതൃത്വം നല്‍കുന്ന ഈ പാര്‍ട്ടിക്ക് 2015-2016 കാലയളവില്‍ 71 ലക്ഷം രൂപയാണ് സംഭാവനയായി ലഭിച്ചിരുന്നത്. ഇത്തവണ 6.34 കോടി രൂപയായി വര്‍ധിച്ചു. 793 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ സാന്നിധ്യമാണ് പാര്‍ട്ടിക്ക് ഫണ്ടിന്റെ കാര്യത്തില്‍ ഗുണം ചെയ്തത്.

സിപിഐയുടെ കാര്യം കഷ്ടം

സിപിഐയുടെ കാര്യം കഷ്ടം

സംഭാവന കുറഞ്ഞത് സിപിഐക്കാണ്. ഒമ്പത് ശതമാനം കുറവാണ് പാര്‍ട്ടിക്ക് ലഭിച്ച സംഭാവന. 2015-2016 കാലയളവില്‍ 1.58 കോടി രൂപ സംഭാവന ലഭിച്ച പാര്‍ട്ടിക്ക് കഴിഞ്ഞവര്‍ഷം കിട്ടിയത് 1.44 കോടി രൂപയാണ്. ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്കുകള്‍ മാത്രമാണ് രണ്ട് സംഘടനകളും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടികള്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ പറയുന്ന സംഖ്യയാണിത്.

കോടികള്‍ വാരിയെറിഞ്ഞ് ദില്ലി

കോടികള്‍ വാരിയെറിഞ്ഞ് ദില്ലി

പാര്‍ട്ടികള്‍ പ്രഖ്യാപിച്ച കണക്കുകളാണിത്. ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ചിരിക്കുന്ന സംസ്ഥാനം ദില്ലിയാണ്. അധികാര കേന്ദ്രം എന്ന നിലയിലായിരിക്കും ഇവിടെ നിന്ന് കൂടുതല്‍ തുക സംഭാവനയായി ലഭിക്കാന്‍ കാരണം. ദില്ലിയില്‍ നിന്ന് 290 കോടി രൂപയാണ് പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് 112 കോടി. യുപിയില്‍ നിന്ന് 20 കോടി. പശ്ചിമബംഗാളില്‍ നിന്ന് 15 കോടി. ഹരിയാനയില്‍ നിന്ന് 12 കോടി എന്നിങ്ങനെയാണ് ലഭിച്ച സംഖ്യയുടെ കണക്ക്.

എല്ലാവര്‍ക്കും കൂടി 589 കോടി, ബിജെപിക്ക് മാത്രം...

എല്ലാവര്‍ക്കും കൂടി 589 കോടി, ബിജെപിക്ക് മാത്രം...

ബിജെപി, കോണ്‍ഗ്രസ്, ബിഎസ്പി, എന്‍സിപി, സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ ഏഴ് പാര്‍ട്ടികളുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാവര്‍ക്കും കൂടി ലഭിച്ചിരിക്കുന്ന സംഭാവന 589.38 കോടി രൂപയാണ്. ഇതില്‍ ബിജെപിക്ക് മാത്രമായി 532.27 കോടി രൂപ സംഭാവന കിട്ടി. വ്യക്തമായ മേല്‍വിലാസം വച്ചുള്ള സംഭാവനയുടെ കണക്കാണിത്.

ബിജെപിക്ക് പണം നല്‍കിയത് പേര് വെളിപ്പെടുത്താത്തവര്‍

ബിജെപിക്ക് പണം നല്‍കിയത് പേര് വെളിപ്പെടുത്താത്തവര്‍

മേല്‍വിലാസം വ്യക്തമല്ലാത്ത രീതിയിലും സംഭാവനകള്‍ എത്തിയിട്ടുണ്ട്. ഏറെ രസകരമായ കാര്യം ബിജെപിക്ക് ലഭിച്ച സംഭാവനയുടെ 99.98 ശതമാനവും പേര് വെളിപ്പെടുത്താത്ത വ്യക്തികള്‍ നല്‍കിയതാണ്. അതായത് 464.94 കോടി രൂപ ഉദാരമതികള്‍ സംഭാവന ചെയ്തു. ഫണ്ടില്ലാതെ എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടും. പ്രത്യേകിച്ച് ബിജെപിയെ നേരിടാന്‍ മറ്റു കക്ഷികളെല്ലാം ആസൂത്രണം നടത്തുമ്പോള്‍. ഈ പാര്‍ട്ടികള്‍ക്ക് മുന്നിലുള്ള പ്രധാന തടസവും ഫണ്ട് തന്നെയാണ്.

കോണ്‍ഗ്രസിന് സാധിക്കുമോ

കോണ്‍ഗ്രസിന് സാധിക്കുമോ

അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കോണ്‍ഗ്രസിന് അതിന് സാധിക്കുമോ എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. ബിജെപിക്കെതിരെ മറ്റു കക്ഷികളെല്ലാം ഒരുമിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ്സിന്റെ സഹായമില്ലാതെ വിജയം സംശയകരമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പാര്‍ട്ടി നേരിടുന്നുണ്ടെന്നാണ് വാര്‍ത്ത.

ഓരോ ദിവസവും തള്ളിനീക്കുന്നു

ഓരോ ദിവസവും തള്ളിനീക്കുന്നു

ചെലവുകള്‍ വെട്ടിക്കുറച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലത്രെ. എന്നാല്‍ ബിജെപിയാകട്ടെ ആസ്തി ഓരോ ദിവസവും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ മികച്ച പ്രകടനം കോണ്‍ഗ്രസിന് സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുതിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ ദൈനംദിന ചെലവിന് തന്നെ കോണ്‍ഗ്രസ് ഏറെ പ്രയാസപ്പെടുന്നുവെന്നാണ് വിവരം.

ചെലവ് ചുരുക്കി മടുത്തു

ചെലവ് ചുരുക്കി മടുത്തു

കഴിഞ്ഞ അഞ്ചുമാസമായി പണില്ലാത്തതിനാല്‍ കോണ്‍ഗ്രസ് ചെലവ് ചുരുക്കിയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഓഫീസ് പ്രവര്‍ത്തനം പോലും അവതാളത്തിലായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സാമ്പത്തിക കാര്യങ്ങള്‍ അറിയുന്ന മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ചാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

രാഹുല്‍ അധ്യക്ഷനായ ശേഷം

രാഹുല്‍ അധ്യക്ഷനായ ശേഷം

പ്രതിസന്ധി മറികടക്കാന്‍ പ്രവര്‍ത്തകരോട് പണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. മാത്രമല്ല, ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. സമര പരിപാടികളെ പോലും ബാധിച്ചിരിക്കുകയാണ് പ്രശ്‌നം. രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷനായ ശേഷം വ്യവസായികളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടിന്റെ തോത് വളരെ കുറഞ്ഞിട്ടുണ്ടത്രെ. ഇതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.

ബിജെപിയോട് കിടപിടിക്കുമോ

ബിജെപിയോട് കിടപിടിക്കുമോ

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും പ്രചാരണത്തിനും കോടികള്‍ ചെലവാക്കുന്ന ബിജെപി ഉള്‍പ്പെടെയുള്ളവരോട് കിടപിടിക്കാന്‍ കോണ്‍ഗ്രസിനെ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രല്‍ ബോണ്ട് വഴി കോണ്‍ഗ്രസിന് കിട്ടുന്ന ഫണ്ട് വളരെ കുറവാണെന്ന് പാര്‍ട്ടി സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ സംഭാവന ലഭിക്കുന്ന രീതിയാണ് ഇലക്ട്രല്‍ ബോണ്ട്.

കോര്‍പറേറ്റുകള്‍ ആര്‍ക്കൊപ്പം

കോര്‍പറേറ്റുകള്‍ ആര്‍ക്കൊപ്പം

ബിജെപിയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ വ്യവസായികളെയും കോര്‍പറേറ്റുകളെയും ബിജെപിയോട് അടുപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ അവര്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല. 21 സംസ്ഥാനങ്ങളിലെ ഭരണം ബിജെപിയുടെ കൈകളിലാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ അവര്‍ നിര്‍ണായക ശക്തിയായി നിലനില്‍ക്കുന്നു. നിലവില്‍ മോദിയുടെ പ്രതിഛായക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇതാണ് കോര്‍പറേറ്റുകളെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം.

രണ്ട് സംസ്ഥാനങ്ങളുമായി കോണ്‍ഗ്രസ്

രണ്ട് സംസ്ഥാനങ്ങളുമായി കോണ്‍ഗ്രസ്

എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ മാത്രമാണ് അവര്‍ക്ക് ഭരണമുള്ളത്. 2013ല്‍ ഇത് 15 സംസ്ഥാനങ്ങളായിരുന്നു. ഇപ്പോള്‍ പഞ്ചാബും കര്‍ണാടകവുമാണ് കോണ്‍ഗ്രസിന് അധികാരമുള്ള പ്രധാന സംസ്ഥാനങ്ങള്‍. മിസോറോം, പുതുച്ചേരി എന്നിവിടങ്ങളിലും കോണ്‍ഗ്രസ് തന്നെയാണ്. പക്ഷേ കോര്‍പറേറ്റുകള്‍ അത്രതന്നെ ശ്രദ്ധിക്കാത്ത മേഖലകളാണിത്. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല തയ്യാറായില്ല.

വിമാനടിക്കറ്റ് കിട്ടിയില്ല

വിമാനടിക്കറ്റ് കിട്ടിയില്ല

ഈ വര്‍ഷം ആദ്യത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫണ്ടിന്റെ അഭാവം കോണ്‍ഗ്രസിനെ ശരിക്കും ബാധിച്ചു. ഫണ്ടില്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിന് വിമാനടിക്കറ്റ് കിട്ടിയില്ല. ത്രിപുര, മേഘാലയ, നാഗാലാന്റ് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ മോശമാകാനും ഫണ്ടിന്റെ ദൗര്‍ലഭ്യം കാരണമായി. ഈ സാഹചര്യത്തില്‍ രാജ്യം മൊത്തമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന അടുത്ത വര്‍ഷം കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്‍.

English summary
BJP donations rose from Rs 76 crore to Rs 532 crore in a year, a 593% jump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X