കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ പിടിക്കാന്‍ തന്ത്രം മെനഞ്ഞ് ബിജെപി; ഉത്തര്‍പ്രദേശിന് ശേഷം മോദിയുടെയും അമിത്ഷായുടെയും ഏറ്റവും കൂടുതല്‍ റാലികള്‍ നടന്നത് ബംഗാളില്‍, മത്സരം തൃണമൂലും ബിജെപിയും തമ്മിൽ!!!

Google Oneindia Malayalam News

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്ന സംസ്ഥാനമായ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും അടക്കം നിരവധി നേതാക്കളാണ് പ്രചരണത്തിനെത്തിയത്.

<strong>മാപ്പ് പറയാൻ തയ്യാറല്ല; അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ്</strong>മാപ്പ് പറയാൻ തയ്യാറല്ല; അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ്

2014ലെ തിരഞ്ഞെടുപ്പിന് ശേഷം ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ നഷ്ടം ആവര്‍ത്തിക്കാതിരിക്കാനാണ് മോദിയും ഷായും ബംഗാളില്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.

നിയമ സഭ തിരഞ്ഞെടുപ്പിലെ വിജയം

നിയമ സഭ തിരഞ്ഞെടുപ്പിലെ വിജയം

രാജസ്ഥാന്‍, ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നവംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം. 'കിഴക്ക് ആധിപത്യമുറപ്പിക്കുക' എന്ന നയം രൂപീകരിച്ച് കിഴക്കന്‍ സംസ്ഥാനങ്ങളായ ഒഡീഷയിലും പശ്ചിമബംഗാളിലും വലിയ തോതിലാണ് പ്രചരണം നടത്തിയത്. ഉത്തര്‍പ്രദേശിനും(80) മഹാരാഷ്ട്രയ്ക്കും(48) ശേഷം ഏറ്റവും വലിയ ലോക്‌സഭ സീറ്റുകളായ 42 എണ്ണമാണ് ഇവിടെയുള്ളത്.

ബിജെപി നോതാക്കളുടെ സന്ദർശനം

ബിജെപി നോതാക്കളുടെ സന്ദർശനം

ഈ സംസ്ഥാനങ്ങളില്‍ മോദിയുടെയും ഷായുടെയും ഇടക്കിടെയുള്ള സന്ദര്‍ശനങ്ങള്‍ക്ക് കാരണം ദില്ലിയില്‍ ഭരണം നിലനിര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമാണ്. മാര്‍ച്ച് 26നും മെയ് 1നും ഇടയ്ക്ക് ആദ്യ 5 ഘട്ട തിരഞ്ഞെടുപ്പിനിടെ 80 റാലികളും റോഡ് ഷോകളുമാണ് മോദി നടത്തിയപ്പോള്‍ 14 റാലികള്‍ അമിത്ഷാ നടത്തി. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ റാലികളും റോഡ് ഷോകളും നടത്തിയത്.

ഏറ്റവും കൂടുതൽ റോഡ് ഷോകൾ

ഏറ്റവും കൂടുതൽ റോഡ് ഷോകൾ

മോദി 13ഉം അമിത്ഷാ 12ഉം റോഡ് ഷോകളാണ് നടത്തിയത്. ബംഗാള്‍ ആണ് രണ്ടാം സ്ഥാനത്ത്. ബിജെപിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിനേക്കാള്‍ ബംഗാളിലെ റാലികളിലാണ് മോദിയും ഷായും അഭിസംബോധന ചെയ്തത്. സഖ്യകക്ഷിയായ ശിവസേന ഭരിക്കുന്ന മഹാരാഷ്ട്രയ്ക്ക് പോലും ബിജെപിയുടെ പദ്ധതിയില്‍ പ്രാധാന്യം പ്രകടമാണ്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഉള്‍പ്പെടെയുള്ള മോദിയുടെ റാലികളില്‍ വന്‍ ജനക്കൂട്ടമാണ് പങ്കെടുത്തത്.

ഇടത്പക്ഷത്തിന് സ്വാധീനമില്ല

ഇടത്പക്ഷത്തിന് സ്വാധീനമില്ല

മാര്‍ച്ച് 26നും മെയ് 1നും ഇടയില്‍ ഷാ 11 റാലികളില്‍ അഭിസംബോധന ചെയ്തു. ബംഗാളിലെ എല്ലാ യോഗങ്ങളിലും അവര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ആക്രമിച്ചു. കോണ്‍ഗ്രസിന് ചിലയിടങ്ങളില്‍ മുന്‍ തൂക്കമുണ്ടെങ്കില്‍ പോലും ബംഗാളിലെ മിക്ക സീറ്റുകളിലും മത്സരം നടക്കുന്നത് ബിജെപിയും തൃണമുല്‍ കോണ്‍ഗ്രസും തമ്മിലാണ്. ഇടതുപക്ഷത്തിന് വലിയൊരു സ്വാധീനം സംസ്ഥാനത്ത് നിലവിലില്ല. 2014-ല്‍ തൃണമൂല്‍ 34 സീറ്റ് നേടി, കോണ്‍ഗ്രസ് 4 സീറ്റും രണ്ടു സീറ്റ് വീതം ഇടതുമുന്നണിയും ബിജെപിയും നേടി.

English summary
BJP expecting major gains from West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X