നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് സര്‍വെ പ്രവചനം; ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം
മുംബൈ: കേന്ദ്രത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ടുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന ഏകദിന വ്യാപാരമാണ് റിപ്പോര്‍ട്ട് ചെയ്തത്. സെന്‍സെക്സ് 1421.90 പോയിന്‍റ് ഉയര്‍ന്ന് 39352.62 ലും നിഫ്റ്റി 421.10 പോയന്‍റ് നേട്ടത്തില്‍ 11828.30ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
2009 ന് ശേഷം ഇതാദ്യമായാണ് ഒരു വ്യാപാര ദിനത്തില്‍ സൂചികകള്‍ ഇത്രയും ഉയരുന്നത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്സ് 960 പോയന്‍റ് ഉയര്‍ന്നിരുന്നു. 70.23 എന്ന താഴ്ന്ന നിരക്കിലായിരുന്നു വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ്, ഒട്ടോ എന്ന് തുടങ്ങിയ ഏതാണ്ടെല്ലാം ഓഹരികളും നേട്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്.

ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, സിന്‍ഡിക്കേറ്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, കാനറ ബാങ്ക് ഓഹരികള്‍ എട്ട് മുതല്‍ 10 ശതമാനം വരെ നേട്ടമുണ്ടാക്കി. സെന്‍സെക്സില്‍ സ്റ്റേറ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 8.5 ശതമാനം ഉയര്‍ന്നു. ഇന്ത്യബുള്‍സ് ഹൗസിങ്, സിപ്ല, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്പ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇന്ന് വന്‍ മുന്നേറ്റമുണ്ടായി. വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.72 എന്ന നിലയിലാണ്. ഡോ. റെഡ്ഡീസ് ലാബ്, സി എന്‍റെടെയന്‍മെന്‍റ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.












Click it and Unblock the Notifications