ഉത്തര്‍പ്രദേശില്‍ 87 പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി, കാരണം?

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 87 ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്ന് ആരോപിച്ചാണ് ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അച്ചക്ക സമിതിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി എടുത്തതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യാ സാഗര്‍ സോങ്കര്‍ പറഞ്ഞു.

പാര്‍ട്ടിയ്ക്കുള്ളിലെ പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകെയും പ്രചരണങ്ങള്‍ നടത്തുകെയും ചെയ്തുവെന്ന് ആരോപിച്ചാണ് ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് സോങ്കര്‍ പറഞ്ഞു. കപില്‍ ദേവ് കോരി, വികെ സൈനി, ഇന്ദ്രേവ് സിങ്, ശാന്തി സ്വരൂപ ശര്‍മ്മ, ചന്ദ്രശേഖര്‍ റാവത്ത്, ആശിഷ് വശിഷ്ട, പ്രതിഭ സിങ്, മഹേഷ് നാരായണന്‍ തീവാരി തുടങ്ങിയവര്‍ക്കെതിരെയാണ് നടപടി.

bjp

നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരായ പരാതികള്‍ അന്വേഷിക്കുകെയും ശരിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ശന നടപടി സ്വീകരിച്ചതെന്ന് സോങ്കാര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യയാണ് കര്‍ശന നടപടി സ്വീകിരക്കാന്‍ നിര്‍ദ്ദേശിച്ചത്.

English summary
BJP expels 87 members for six years for engaging in ‘anti-party activities’.
Please Wait while comments are loading...