Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതിസെന്‍സസില്‍ ബിജെപിയ്ക്ക് കൈവിറയ്ക്കുന്നതെന്തുകൊണ്ട്? പിന്തുണ നോക്കിയാല്‍ ഏറെ മുന്നില്‍, പക്ഷേ പൊള്ളും

ദില്ലി: രാജ്യത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ച് കാലത്തിനിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയ പാര്‍ട്ടികളില്‍ ബിജെപി മുന്‍പന്തിയില്‍ തന്നെയുണ്ട്. നേരത്തേ, പ്രാദേശിക പാര്‍ട്ടികളുടെ വോട്ടുബാങ്ക് ആയിരുന്നു ഒബിസി വോട്ടുകള്‍ എങ്കില്‍, ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല.

എന്നാല്‍ ജാതി സെന്‍സസ് എന്ന ആവശ്യത്തിനോട് ബിജെപി സര്‍ക്കാര്‍ വൈമനസ്യം കാണിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അടുത്തിടെ പുറത്ത് വന്ന സിഎസ്ഡിഎസ് ലോക്‌നീതി സര്‍വ്വേ സൂചിപ്പിക്കുന്നത് ഒബിസി വിഭാഗങ്ങളില്‍ ബിജെപിയ്ക്ക് വലിയ സ്വാധീനം സൃഷ്ടിക്കാന്‍ ആയിട്ടുണ്ട് എന്നാണ്. എങ്കിലും എന്തുകൊണ്ടായിരിക്കും ജാതി സര്‍വ്വേയോട് കേന്ദ്ര സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത്? പരിശോധിക്കാം...

1

ഈ വര്‍ഷം തുടക്കത്തില്‍ ബിഹാറില്‍ നിന്നുള്ള 11 രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചാണ് ജാതി സെന്‍സസ് എന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നില്‍ ഉന്നയിച്ചത്. ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ടായിരുന്നു ഈ പാര്‍ട്ടികള്‍ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. അതില്‍ ബിഹാറിനെ ബിജെപി നേതൃത്വവും ഉണ്ടായിരുന്നു എന്നതാണ് വസ്തുത.

എന്തുകൊണ്ടായിരിക്കാം പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ച് ഇത്തരം ഒരു ആവശ്യം ഉന്നയിക്കുന്നത്? എന്തുകൊണ്ടാണ് ബിജെപി ഇത്തരമൊരു ആവശ്യത്തോട് വിമുഖത കാണിക്കുന്നത്?

2

പ്രാദേശിക പാര്‍ട്ടികളെ ഇക്കാര്യത്തില്‍ ബിജെപി ഭയക്കുന്നു എന്നത് തന്നെയാണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഒബിസി വിഭാഗങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. പ്രത്യേകിച്ച ആദ്യ ദശകത്തില്‍. അന്നത്തെ അതേ ഗുണഫലം ഇപ്പോള്‍ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക പാര്‍ട്ടികള്‍ ജാതി സെന്‍സസിന് വേണ്ടി ആവശ്യമുയര്‍ത്തുന്നത്. ഇത്തരമൊരു സെന്‍സസ് നടത്തിയാല്‍, അതിന്റെ തുടര്‍ച്ചയായി ഒബിസി ക്വാട്ട പുനര്‍നിര്‍ണയിക്കുന്നതിന് വേണ്ടിയായിരിക്കും അടുത്ത സമ്മര്‍ദ്ദം എന്നതും ഉറപ്പാണ്.

3

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഒബിസി വോട്ടുകളില്‍ ബിജെപിയ്ക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, അത് നിലനിര്‍ത്താന്‍ ആകുമോ എന്ന ആശങ്ക ബിജെപിയ്ക്ക് വലിയ തോതില്‍ ഉണ്ട്. ഇപ്പോള്‍ ജാതി സെന്‍സസ് നടത്തിയാല്‍ അതിന്റെ ഗുണം പ്രാദേശിക പാര്‍ട്ടികള്‍ കൊണ്ടുപോയാല്‍, ബിജെപിയ്ക്ക് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും. സെന്‍സസ് നടത്തിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം മണ്ഡലിന് വേണ്ടി വലിയ തോതില്‍ സമരങ്ങള്‍ ഉയര്‍ത്താനും അതുവഴി ഒബിസി വോട്ടുകള്‍ പെട്ടിയിലാക്കാനും പ്രാദേശിക പാര്‍ട്ടികള്‍ക്ക് കഴിയുകയും ചെയ്യും.

4

ബിഹാറിലേയും ഉത്തര്‍ പ്രദേശിലേയും ചരിത്രം തന്നെയാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്. ബിഹാറില്‍ ആര്‍ജെഡിയും ജെഡിയു വും ഒബിസി വികാരം ഫലപ്രദമായി ഉപയോഗപ്പെടുത്തിയവര്‍ ആണ്. 1990 കളുടെ അവസാനം വരെ അവര്‍ ഇതിന്റെ ഗുണഭോക്താക്കളും ആയിരുന്നു. ഉത്തര്‍ പ്രദേശിലേക്ക് വന്നാല്‍ സമാജ് വാദി പാര്‍ട്ടിയാണ് ഈ വികാരത്തെ ഏറ്റവും ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്തിയത്.

5

ആ ചരിത്രത്തില്‍ ബിജെപിയെ ഭയപ്പെടുത്തുന്നതോ അല്ലെങ്കില്‍ അസ്വസ്ഥമാക്കുന്നതോ ആയ മറ്റ് ചില വസ്തുതകള്‍ കൂടിയുണ്ട്. മണ്ഡലിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പാര്‍ശ്വവത്കരിക്കപ്പെട്ടു എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ഒബിസി വോട്ടുകള്‍ പ്രാദേശിക പാര്‍ട്ടികളിലേക്ക് ധ്രുവീകരിക്കപ്പെട്ടുപോയി. ആ ഘട്ടത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ സ്ഥാനം നിര്‍ണയിക്കാന്‍ പോലും ബിജെപി കഷ്ടപ്പെടുകയായിരുന്നു. വളരെ സമയമെടുത്താണ് 'മണ്ഡല്‍ രാഷ്ട്രീയ'ത്തെ മറികടന്ന് ഹിന്ദുത്വ രാഷ്ട്രീയത്തെ ഒബിസി വോട്ടുകളിലേക്ക് ഒരുപരിധിവരെ സന്നിവേശിപ്പിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചത്.

6

പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനത്തെ ഇപ്പോഴും തള്ളിക്കളയാന്‍ ബിജെപിയ്ക്ക് കഴിയില്ല. 1998 ലും 1999 ലും നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ കേന്ദ്രത്തില്‍ ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ആ ഘട്ടത്തിലും പ്രാദേശിക പാര്‍ട്ടികളുടെ വോട്ട് വിഹിതം വളരെ ശക്തമായിരുന്നു. 1998 ല്‍ 35.5 ശതമാനവും 1999 ല്‍ 33.9 ശതമാനവും ആയിരുന്നു ഇത്. 2004 ലും 2009 ലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടപ്പോഴും പ്രാദേശിക പാര്‍ട്ടികളുടെ ശക്തി ചോര്‍ന്നില്ല. 39.3 ശതമാനവും 37.3 ശതമാനവും ആയിരുന്നു പ്രാദേശിക പാര്‍ട്ടികളുടെ മൊത്തം വോട്ട് വിഹിതം. 2014 ല്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ പ്രാദേശിക പാര്‍ട്ടികളുടെ വോട്ട് വിഹിതം 39 ശതമാനം ആയിരുന്നു എന്ന് കൂടി പരിഗണിച്ചേ മതിയാവൂ.

7

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് ഈ വിഷയത്തില്‍ അല്‍പം ആത്മവിശ്വാസം പകരേണ്ടതാണ്. 44 ശതമാനം ഒബിസി വോട്ടുകളും ആ തിരഞ്ഞെടുപ്പില്‍ ബിജെപിയിലേക്കാണ് എത്തിയത് എന്നാണ് കണക്കുകള്‍. പ്രാദേശിക പാര്‍ട്ടുകള്‍ക്ക് ലഭിച്ചത് വെറും 27 ശതമാനവും. പത്ത് വര്‍ഷം മുമ്പ് നേരെ തിരിച്ചായിരുന്നു കണക്കുകള്‍. ഒബിസി വോട്ടുകളില്‍ ബിജെപിയ്ക്ക് കൃത്യമായ സ്വാധീനമുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. പക്ഷേ, എന്നിട്ടും ഇപ്പോള്‍ ഒരു ജാതി സെന്‍സസ് നടത്താന്‍ അവര്‍ വിമുഖത കാണിക്കുകയാണ്.

8

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഈ കണക്കുകള്‍ അത്ര സ്ഥിരതയുള്ളതല്ല എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന മേല്‍ക്കൈ ഒബിസി വോട്ടുകളുടെ കാര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്നില്ല എന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് വിവരങ്ങള്‍ അത് ശരിവയ്ക്കുന്നും ഉണ്ട്.

Recommended Video

cmsvideo
    ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam
    9

    പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിയ്‌ക്കെതിരെ എന്ത് മുന്നോട്ട് വയ്ക്കും എന്നതില്‍ വലിയ ആശയക്കുഴപ്പത്തിലാണ് ഇപ്പോഴുള്ളത്. അതിനുള്ള ഒരു വഴിവെട്ടല്‍ ആയിട്ടാണ് ജാതി സെന്‍സസ് എന്ന ആവശ്യം അവര്‍ ഒറ്റക്കെട്ടായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഒബിസി ക്വാട്ട പുനര്‍നിര്‍ണയിക്കണം എന്നാവശ്യപ്പെട്ട് ഒരു സമരം ഉയര്‍ന്നുവന്നാല്‍, അത് തങ്ങള്‍ക്ക് ഗുണകരമാകില്ലെന്ന വിലയിരുത്തലില്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആ ആവശ്യത്തോട് മുഖം തിരിക്കുന്നത്. ഒരു രാജ്യവ്യാപക സമരം ഉയര്‍ന്നുവന്നാല്‍, അതിനെതിരെ പിടിച്ചു നില്‍ക്കുക എളുപ്പമാവില്ലെന്ന തിരിച്ചറിവും ബിജെപിയ്ക്കുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+