ദേശീയ പതാകക്ക് മുകളിൽ ബിജെപി കൊടികെട്ടി , സംഭവം യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലിയിൽ

  • Posted By:
Subscribe to Oneindia Malayalam

ഗാസിയാബാദ്: ഗാസിയാബാദിൽ ദേശീയ പതാകയുടെ മുകളിൽ ബിജെപി കൊടി ഉയർത്തിയത് വിവാദമാകുന്നു. ഗാസിയാബാദിലെ റാംലീല മൈതാനത്താണ് സംഭവം നടക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലിയിലായിരുന്നു ഈ സംഭവം. എന്നാൽ യോഗി എത്തും മുൻപാണ് ബിജെപി പ്രവർത്തകർ മൈതാനത്തിന് മുന്നിലെ ജവഹർ ഗേറ്റിൽ ദേശീയ പതാകയെക്കാൾ ഉയരത്തിൽ ബിജെപി കൊടി നാട്ടിയത്.

flag

ജനങ്ങളുടേയും മാധ്യമപ്രവർത്തകരുടേയും മുന്നിൽ വെച്ചാണ് പാർട്ടി പ്രവർത്തകർ കൊടി ഉയർത്തിയത്. ദേശീയ പതാകയെക്കാൾ ഉയരത്തിൽ കൊടി കെട്ടിയതിന്റെ ചിത്രങ്ങൾ സോഷ്യൽ‌ മീഡയയിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്. ഇതോടെ ജില്ലാ അധികൃതർ സംഭവസ്ഥലത്തെത്തി പാർട്ടി പതാക അഴിച്ചു മാറ്റുകയും ചെയ്തു. സംഭവത്തിൽ ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം.

റോഹിങ്ക്യൻ പ്രശ്നത്തിൽ ചൈന ഇടപെടുന്നു, വിഷയം പരിഹരിക്കാൻ ഒരേ ഒരു മാർഗം, നിർദേശവുമായി ചൈന...

ദേശീയ പതാകയ്ക്ക് മുകളിലെ ഒപ്പമോ ഒപ്പമോ മറ്റു പാർട്ടികളുടെ കൊടിയോ വസ്തുക്കളെ സ്ഥാപിക്കാൻ പാടിലെന്നു പതാക നിയമത്തിൽ അനുശാസിക്കുന്നുണ്ട്. ഇതു ലംഘിക്കുന്നവർക്കെതിരെ അധികൃതർക്ക് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A picture has emerged that shows the BJP flag hoisted high above the Indian National Flag at a BJP rally at Ramlila Maidan in Ghaziabad.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്