അമേഠിയില്‍ 20000 രൂപയുമായി ബിജെപി; പ്രകടന പത്രിക അയച്ച് പ്രിയങ്ക ഗാന്ധി, ഇറാനി വന്നത് 16 തവണ
ദില്ലി: രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കൈവിട്ട കളി നടത്തുന്നുവെന്ന് ആരോപണം. മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് 20000 രൂപ നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും പ്രിയങ്ക പറഞ്ഞു.
അമേഠി മണ്ഡലം വര്‍ഷങ്ങളായി കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലമാണ്. ഇത്തവണ എന്തുവില കൊടുത്തും മണ്ഡലത്തില്‍ ജയിക്കുമെന്നാണ് ബിജെപി നേതാക്കളുടെ വെല്ലുവിളി. ബിജെപി വെന്നിക്കൊടി നാട്ടുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കഴിഞ്ഞതവണ ബിജെപിക്ക് വോട്ട് കൂടിയത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആരോപണം ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി ഉന്നയിച്ചിരിക്കുന്നത്.....

ഗ്രാമ മുഖ്യന്‍മാര്‍ക്ക് 20000 രൂപ
ഗ്രാമ മുഖ്യന്‍മാര്‍ക്ക് 20000 രൂപ വീതം അയച്ചുകൊടുക്കുകയാണ് ബിജെപി. വോട്ട് ഇത്തവണ ബിജെപിക്ക് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. അമേഠിയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് പ്രിയങ്കാ ഗാന്ധി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് ഗ്രാമമുഖ്യന്‍മാര്‍ക്ക് പ്രകടന പത്രികയാണ് അയച്ചുകൊടുത്തതെന്നും അവര്‍ പറഞ്ഞു.

വിലയ്ക്ക് വാങ്ങാന്‍ സാധിക്കുമോ
പണം വിതരണം ചെയ്ത് വോട്ട് പിടിക്കാനാണ് ബിജെപിയുടെ ശ്രമം. ജനങ്ങളെ അപമാനിക്കുകയാണ് അവര്‍. 20000 രൂപയും കത്തുമാണ് ബിജെപി ഗ്രാമമുഖ്യന്‍മാര്‍ക്ക് നല്‍കുന്നത്. 20000 രൂപയ്ക്ക് ജനങ്ങളുടെ സ്‌നേഹം വിലയ്ക്ക് വാങ്ങാമെന്നാണ് ബിജെപി കരുതിയതെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപി എന്തു ചെയ്തു
കഴിഞ്ഞ അഞ്ചു വര്‍ഷം ബിജെപി ഭരിച്ചിട്ട് അമേഠിക്ക് വേണ്ടി എന്തു ചെയ്തു. മുമ്പില്ലാത്ത വിധം കൂടുതല്‍ വോട്ട് കഴിഞ്ഞ തവണ ബിജെപിക്ക് മണ്ഡലത്തില്‍ നിന്ന് കിട്ടി. രാഹുല്‍ ഗാന്ധി തുടക്കമിട്ട പല പദ്ധതികളും തടയുകയാണ് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകള്‍ ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു.

സ്മൃതി ഇറാനി വന്നത് 16 തവണ
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി 16 തവണ മാത്രമാണ് മണ്ഡലത്തില്‍ വന്നത്. ഇതിനേക്കാള്‍ രണ്ടിരട്ടി തവണ രാഹുല്‍ ഇവിടെയുണ്ട്. ജനങ്ങളുടെ പ്രശ്‌നം കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാകുന്നുണ്ട്. സാധാരണക്കാരുമായി രാഹുല്‍ ബന്ധം സൂക്ഷിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപിക്ക് പ്രതീക്ഷ
രാഹുലിനേക്കാള്‍ അമേഠി മണ്ഡലത്തില്‍ സമയം ചെലവഴിക്കുന്നത് ഇറാനിയാണെന്ന് കഴിഞ്ഞദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് പ്രിയങ്ക നല്‍കിയത്. 2014ല്‍ രാഹുലിനോട് സ്മൃതി ഇറാനി പരാജയപ്പെട്ടിരുന്നു. എന്നാല്‍ ബിജെപിയുടെ വോട്ട് കൂടി. നിയമസഭാ തിരഞ്ഞെടുപ്പിലും മേഖലയില്‍ ബിജെപിക്കാണ് മുന്‍തൂക്കം.












Click it and Unblock the Notifications