കൊല്‍ക്കത്തയില്‍ ബിജെപിക്ക് ലഭിച്ചത് 9% വോട്ട്: ആറ് മാസം കൊണ്ട് ഇടിഞ്ഞത് 20% പിന്തുണ
കൊല്‍ക്കത്ത: മുന്‍സിപ്പല്‍ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ബി ജെ പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടുള്ള വിജയമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ കണക്കിലെടുക്കുമ്പോള്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും 77 സീറ്റുകള്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി മാറാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ 38 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കൊല്‍ക്കത്ത മുന്‍സിപ്പല്‍ പരിധിയില്‍ 29 ശതമാനം വോട്ടും ലഭിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ലഭിച്ചത് 9 ശതമാനം വോട്ട് മാത്രമാണ്. അതായത് ആറുമാസം കൊണ്ട് ബി ജെ പിയുടെ വോട്ട് വിഹിതത്തിലുണ്ടായ ഇടിവ് 20 ശതമാനം.
ജോസിനെതിരായ യുഡിഎഫ് നീക്കത്തെ പ്രതിരോധിക്കാനിയില്ല, വീഴ്ച: എന്നിട്ടും നടപടിയില്ലാതെ സിപിഎം
പല വാർഡുകളിലും ഇടതുമുന്നണിയേക്കാള്‍ താഴെ പോവുകയും ചെയ്തിട്ടുണ്ട് ബിജെപി. 65 വാർഡുകളിൽ ഇടതുപക്ഷം രണ്ടാമതെത്തി. ബി ജെ പിയേക്കാള്‍ 17 സീറ്റുകളില്‍ കൂടുതലാണിത്. നഗരമേഖലയില്‍ ബി ജെ പിക്കുണ്ടായിരുന്ന പിന്തുണ വലിയ തോതില്‍ നഷ്ടമാവുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിരവധി നേതാക്കളുടെയും എംഎൽഎമാരുടെയും ടി എം സി യിലേക്കുള്ള കൂറുമാറ്റവും ഉപതിരഞ്ഞെടുപ്പും പരാജയങ്ങളും മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴ് മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും വിജയിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നില്ല.
ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍
എം.എൽ.എമാരായ മുകുൾ റോയ്, തൻമോയ് ഘോഷ്, ബിശ്വജിത് ദാസ്, സൗമൻ റോയ്, കൃഷ്ണ കല്യാണി എന്നിവരാണ് തൃണമൂലിലേക്ക് മടങ്ങിയ പ്രധാന നേതാക്കള്‍. ഈ നിയമസഭാംഗങ്ങൾ ഇതുവരെ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചിട്ടില്ലെങ്കിലും നിയമസഭയിൽ ബിജെപിയുടെ അനൗദ്യോഗിക അംഗബലം 77ൽ നിന്ന് 70 ആയി കുറഞ്ഞിട്ടുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടുകളോടെ18 സീറ്റുകൾ കരസ്ഥമാക്കി ബംഗാളില്‍ ബിജെപി ഞെട്ടിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം അവർ തകർന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 144 സീറ്റുകളില്‍ 134 സീറ്റുകളായിരുന്നു തൃണമൂലിന് ലഭിച്ചത്. ഇടത് പാര്‍ട്ടികളും ബിജെപിയും മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലുമാണ് മുന്നിലുള്ളത്. രണ്ട് സീറ്റുകളില്‍ മറ്റുള്ളവരും വിജയിച്ചു.