കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സര്‍ക്കാരുകള്‍ ഒരു മാധ്യമത്തേയും വിലക്കിയിട്ടില്ല; അവകാശ വാദവുമായി രാജ്‌നാഥ് സിംഗ്

Google Oneindia Malayalam News

ന്യൂദല്‍ഹി: ബി ജെ പി സര്‍ക്കാരുകള്‍ രാജ്യത്ത് ഒരു മാധ്യമത്തേയും വിലക്കിയിട്ടില്ല എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബി ജെ പിക്ക് മേല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനം ആരോപിക്കുന്നവര്‍ തങ്ങള്‍ ആരേയും വിലക്കിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മറക്കുകയാണ് എന്ന് രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു.

ആര്‍ എസ് എസ് അനുബന്ധ വാരികയായ പാഞ്ചജന്യ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കവെയാ് രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം. രാജ്യത്ത് അധികാരത്തിലിരുന്ന ബി ജെ പി സര്‍ക്കാരുകള്‍ ഒരു മാധ്യമ സ്ഥാപനത്തിനും ഒരിക്കലും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. തങ്ങള്‍ ആരുടേയും അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനായി ഒന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

1

എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യം തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്യുക പോലും ചെയ്തിരുന്നു എന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.1951 ലെ ആര്‍ട്ടിക്കിള്‍ 19 ഭേദഗതിയെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ച രാജ്യത്ത് വീണ്ടും ആരംഭിച്ചിരിക്കുകയാണ് എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

രാഷ്ട്രപതിയുടെ ഏത് നോമിനിയായാലും കൊള്ളാം, തമിഴരുടെ വികാരം വ്രണപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല; കനിമൊഴിരാഷ്ട്രപതിയുടെ ഏത് നോമിനിയായാലും കൊള്ളാം, തമിഴരുടെ വികാരം വ്രണപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല; കനിമൊഴി

2

അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരായാലും നരേന്ദ്ര മോദി സര്‍ക്കാരായാലും ഒരു മാധ്യമ സ്ഥാപനത്തിനും ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറച്ചിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ ചരിത്രവും എല്ലാത്തരം സ്വാതന്ത്ര്യങ്ങളുടെയും ലംഘനങ്ങളാല്‍ നിറഞ്ഞതാണ് എന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു.

ആഷിഖ് അബുവില്‍ നിന്ന് എന്ത് പഠിക്കാനാണ്..? എന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടി; അടൂര്‍ ഗോപാലകൃഷ്ണന്‍ആഷിഖ് അബുവില്‍ നിന്ന് എന്ത് പഠിക്കാനാണ്..? എന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടി; അടൂര്‍ ഗോപാലകൃഷ്ണന്‍

3

ചില്ലുമേടയിലിരിക്കുന്നവര്‍ മറ്റുള്ളവരെ കല്ലെറിയരുത് എന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ്. മാധ്യമ സ്വാതന്ത്ര്യം ശക്തവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന് വളരെ പ്രധാനമാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ പാഞ്ചജന്യയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ചും രാജ്‌നാഥ് സിംഗ് സംസാരിച്ചു.

നീന്തല്‍ വസ്ത്രം പ്രകോപനം; വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്കെതിരെ അതിക്രമംനീന്തല്‍ വസ്ത്രം പ്രകോപനം; വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്കെതിരെ അതിക്രമം

4

ദേശീയ പത്രപ്രവര്‍ത്തനത്തിന് നേരെയുള്ള ആക്രമണം മാത്രമല്ല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ പൂര്‍ണ്ണമായ ലംഘനവുമായിരുന്നു പാഞ്ചജന്യയ്ക്ക് നേരെ നടന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ അരങ്ങേറിയ ദല്‍ഹി കലാപ സമയത്ത് കേരളത്തില്‍ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. പിന്നീട് 2022 ലും മീഡിയ വണിന്റെ സംപ്രേഷണം തടഞ്ഞിരുന്നു.

English summary
BJP governments have not banned any media says defence minister Rajnath Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X